ഇന്ത്യയിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും നാണംകെട്ടവരാണ് മലയാളികൾ എന്നു അർണാബ് ഗോസ്വാമി പറഞ്ഞെന്ന് ആരോപിച്ച് സൈബർ സഖാക്കളും പുരോഗമന വാദികളും; പറഞ്ഞത് വ്യാജപ്രചരണം നടത്തുന്ന സിപിഎമ്മുകാരെ കുറിച്ച് മാത്രമാണെന്ന് സംഘപരിവാർ അനുകൂലികൾ; അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും വീണ്ടും വിവാദത്തിൽ: പൊങ്കല നിലക്കാതെ സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സൈബർ ലോകത്ത് ഏപ്പോഴും വിവാദം തീർക്കുന്നതിൽ മിടുക്കന്മാരാണ് അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ടി വി ചാനലും. മലയാളിയായ രാജീവ് ചന്ദ്രശേഖരൻ എംപിയും ടൈംസ് നൗവിൽ നിന്നും രാജിവെച്ച അർണാബും ചേർന്ന് തുടങ്ങിയ ചാനലിന്റെ ബിജെപി പക്ഷപാതിത്തം പലപ്പോഴും തെളിഞ്ഞതാണ്. ഒരു വിഭാഗം മലയാളികളുടെ പൊങ്കാല ഏറ്റവും അധികം ലഭിച്ചിട്ടുള്ളത് ഈ ചാനലിനാണ്. ഇപ്പോൾ വീണ്ടും അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും വിവാദത്തിൽ ചാടിയിരിക്കയാണ്.
യുഎഇയുടെ 700 കോടി സഹായം നുണയാണെന്ന വാദത്തിൽ ഉറച്ചു നിന്നു കൊണ്ട് അർണാബ് ഗോസ്വാമി നയിച്ച ചർച്ചയിലെ പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ റിപ്പബ്ലിക്ക് ചാനൽ വിവാദത്തിൽ ചാടിയിരിക്കുന്നത്. ചാനൽ ചർച്ചക്കിടെ 'This group is the most shameless bunch of Indians I have ever seen they’ve gone around spreading the lies religiously .' എന്ന പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. താൻ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്ന അർണബാന്റെ പ്രസ്താവന മലയാളികളെ മൊത്തത്തിൽ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് സൈബർ സഖാക്കൾ രംഗത്തെത്തി. ഇവർ കൂട്ടമായി തന്നെ അർണാബിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയും ചെയ്തു.
യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസർക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അർണാബിന്റെ പ്രതികരണം. രാജ്യദ്രോഹമനോഭാവമുള്ളവരാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്നും അർണാബ് പറഞ്ഞിരുന്നു. കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും വ്യാജപ്രചരണം നടത്തുകയാണെന്നും അവർക്ക് പണം ലഭിക്കുന്നുണ്ടോ എന്നും ചർച്ചയ്ക്കിടെ അർണാബ് ചോദിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സൈബർ ലോകത്ത് സഖാക്കൾ അർണാബിനെതിരെ രംഗത്തുവന്നത്. അർണാബിന്റെയും റിപ്പബ്ലിക് ടിവിയുടെയും ഫേസ്ബുക്ക് പേജുകളിൽ അനുനിമിഷം പൊങ്കാല പെരുകുകയാണ്.
അതിനിടെ അർണാബ് പറഞ്ഞത് മലയാളികളെ മൊത്തത്തിൽ അല്ലെന്നും സൈബർ ലോകത്ത് നുണ പ്രചരണം നടത്തുന്ന സൈബർ സഖാക്കളെയും കോൺഗ്രസുകാരെയും ഉദ്ദേശിച്ചാണെന്നും അഭിപ്രായപ്പെട്ടും നിരവധി പേർ രംഗത്തെത്തി. ഇതോടെ സൈബർ ലോകത്ത് തമ്മിലടി കൊഴുക്കുകയാണ്. അർണാബിന്റെ വാക്കുകൾ വളച്ചൊടിച്ച് അധിക്ഷേപിക്കുന്നതിന് പിന്നിൽ 700 കോടിയുടെ യുഎഇ സഹായക്കഥ പൊളിഞ്ഞതു കൊണ്ടാണെന്നും സംഘപരിവാർ അനുകൂലികളും വ്യക്തമാക്കുന്നു. ഇതോടെ സൈബർ ലോകത്ത് ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുകയാണ്.
സംഘപരിവാർ പ്രവർത്തകർ അർണാബിനെ പ്രതിരോധിച്ചുകൊണ്ട് പറയുന്നത് ഇങ്ങനെ:
'കൊള്ളേണ്ടവന്മാർക്കു തന്നെയാണ് അർണാബിന്റെ വാക്കുകൾ കൊണ്ടത്..'Malayalees Are the most shameless ' എന്നല്ല അദ്ദേഹം പറഞ്ഞത്.. 'This group is the most shameless bunch of Indians I have ever seen they've gone around spreading the lies religiously .' എന്നാണ്.. ആ ഗ്രൂപ്പിൽ പെടുന്നവർക്ക് ഈ വാക്കുകൾ കൊണ്ട് മുറിഞ്ഞതിനാലാണ്.. വാക്കുകൾ മലയാളികൾക്ക് എതിരെ ആക്കി മാറ്റിയത്..
700 കോടിയുടെ കള്ളം പൊളിഞ്ഞതിൽ വിറളി പൂണ്ട ഒരു ഗ്രൂപ്പ് വിഷയം മാറ്റൽ തന്ത്രവുമായി ഇറങ്ങിയിട്ടുണ്ട്..അർണാബ് ഗോസ്വാമി മലയാളികളെ മൊത്തം അപമാനിച്ചത്രേ.. ഏറ്റവും നാണം കെട്ടവരാണ് മലയാളികൾ എന്ന് പറഞ്ഞ് ആകെ മലയാളികളെ ആക്ഷേപിച്ചെന്നാണ് പുതിയ പ്രചരണം. എന്തായിരുന്നു അർണാബ് പറഞ്ഞത്.?
'This group is the most shameless bunch of Indians I have ever seen they've gone around spreading the lies religiously .'
അദ്ദേഹം പറഞ്ഞത് ഒരു ഗ്രൂപ്പിനെക്കുറിച്ചാണ്..
ഏത് ഗ്രൂപ്പ്?
ഇല്ലാത്ത 700 കോടിയുടെ വ്യാജ ആരോപണത്തിന്റെ പേരിൽ ഇന്ത്യ ഗവൺമെന്റിനേയും ഇന്ത്യ മഹാരാജ്യത്തേയും അധിക്ഷേപിക്കുകയും സംസ്ഥാനം തന്നെ ഇന്ത്യയിൽ നിന്ന് അടർത്തി അവരുടെ രാജാവിന്റെ കീഴിലാക്കണം എന്ന് പറഞ്ഞ് വിഘടനവാദം വളർത്തുകയും ചെയ്ത ഒരു ഗ്രൂപ്പ്.. ആ ഗ്രൂപ്പിനെ പറ്റി പറഞ്ഞത് 100 % സത്യം തന്നെ.. ഇന്ത്യയിലെ ഏറ്റവും നാണം കെട്ട വർഗ്ഗം ഈ വിഘടനവാദികൾ തന്നെയാണ്. അർണാബ് പറഞ്ഞതും ആ ഗ്രൂപ്പിനെയാണ്.. അല്ലാതെ 'Malayalees are the most shameless ' എന്നല്ല അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ പൊങ്കാലയിടാൻ മുട്ടി നിൽക്കുന്ന അന്തം- സുഡാപ്പികൾ സ്വന്തം ലേബലിൽ സംസാരിച്ചാ മതി.. എല്ലാ മലയാളികളേയും ആ ഗ്രൂപ്പിൽ പെടുത്തണ്ട..
ഇതിനിടെ റിപ്പബ്ലിക് ചാനലിന്റെയും അർണബ് ഗോസ്വാമിയുടെയും ഔദ്യോഗിക ഫേസ്ബുക് പേജുകളിൽ പൊങ്കാല പെരുകുകയാണ്. പേജിലെ എല്ലാ പോസ്റ്റുകൾക്ക് കീഴെയും മലയാളികൾ കമന്റുകളുമായെത്തിയിട്ടുണ്ട്. രണ്ട് ഫേസ്ബുക്ക് പേജുകളും ഇപ്പോൾ മലയാളത്തിലുള്ള കമന്റുകൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ ഔദ്യോഗിക പേജിൽ കേരളത്തിലെ പ്രളയക്കെടുതിയോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ കടുത്ത അസംതൃപ്തിയുമായി മലയാളികൾ എത്തിയത് രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം അർണാബിന്റെ ചാനലായ റിപ്പബ്ലിക്കിൽ നടത്തിയ ചർച്ചയിക്കിടെയായിരുന്നു അർണാബിന്റെ വിവാദ പ്രസ്താവന.
നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത് എന്നായിരുന്നു അർണാബിന്റെ പ്രതികരണം. പ്രളയക്കെടുതിയിൽ ഒരു സംസ്ഥാനം മുഴുവൻ വലഞ്ഞപ്പോൾ ഒരു വാക്ക് പോലും മിണ്ടാതിരുന്ന അർണബ് ഇപ്പോൾ മലയാളികളെ അധിക്ഷേപിച്ച് സംസാരിക്കാൻ മാത്രമായി വന്നിരിക്കുകയാണ് എന്നത് മുതൽ തെറിവിളികൾ വരെയുണ്ട് കമന്റുകളുടെ കൂട്ടത്തിൽ. മലയാളത്തിലും ഇംഗ്ലീഷിലുള്ള കമന്റുകളിൽ പ്രളയക്കെടുതിയിൽ കേരളം നേരിട്ട നഷ്ടത്തിന്റെ കണക്കുകളും കേന്ദ്രം സഹായം അനുവദിക്കാതിരുന്നതിലുള്ള പ്രതിഷേധവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എത്രയൊക്കെ പറഞ്ഞാലും തനിക്കൊന്നും ഒരുകാലത്തും കാര്യങ്ങൾ മനസ്സിലാവില്ലെന്നും ചിലർ കൂട്ടിച്ചേർക്കുന്നു. രാജ്യം ലോകത്തിന് മുൻപിൽ നാണംകെട്ടത് മലയാളിക്ൾ കാരണമല്ല, ചത്ത പശുവിനെക്കൊണ്ടുപോകാൻ ആംബുലൻസ് അനുവദിച്ച നാട്ടിൽ മരിച്ച മനുഷ്യനെ ഉന്തുവണ്ടിയിൽ കൊണ്ടുപോകേണ്ടി വന്നപ്പോഴാണെന്ന് ചിലർ ഓർമ്മിപ്പിക്കുന്നു. അതിനിടെ അർണാബ് ഗോ സ്വാമിക്കെതിരെ നടൻ അജു വർഗീസും രംഗത്തെത്തിയിരുന്നു. മോനേ ഗോസ്വാമി നീ തീർന്നു എന്നായിരുന്നു അജുവിന്റെ പ്രതികരണം. ഫേസ്ബുക്ക് വഴിയായിരുന്നു അജുവിന്റെ പ്രതികരണം. അർണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി എന്ന് ഒരു വ്യക്തി പറഞ്ഞിരുന്നു. ഇയാളോട് കേരളത്തെ മറന്നൊരു ആരാധന വേണോ എന്നും അജു ചോദിക്കുകയുണ്ടായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ അണിയറ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍