Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെന്റിനു മുകളിൽ പുക ഉയരുന്നത് പെട്ടാനാനണ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്; നിമിഷങ്ങൾക്കുള്ളിൽ ടെന്റ് കത്തുന്നു; സിംഹകൂട്ടിൽ ചങ്ങലിയിൽ ബന്ധിക്കപ്പെട്ട ബഹൂറിക്ക; തീയും പുകയും അവഗണിച്ച് രക്ഷിച്ചത് ദിലീപേട്ടൻ; ജോക്കർ സെറ്റിലെ അനുഭവം പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ

ടെന്റിനു മുകളിൽ പുക ഉയരുന്നത് പെട്ടാനാനണ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്; നിമിഷങ്ങൾക്കുള്ളിൽ ടെന്റ് കത്തുന്നു; സിംഹകൂട്ടിൽ ചങ്ങലിയിൽ ബന്ധിക്കപ്പെട്ട ബഹൂറിക്ക; തീയും പുകയും അവഗണിച്ച് രക്ഷിച്ചത് ദിലീപേട്ടൻ; ജോക്കർ സെറ്റിലെ അനുഭവം പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ

മറുനാടൻ ഡെസ്‌ക്‌

നശ്വര നടൻ ബഹദൂറിന്റെ പത്താം ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. ജോക്കർ എന്ന ലോഹിതദാസ് ചിത്രത്തിന്റെ സെറ്റിൽ വച്ചുണ്ടായ അനുഭവം പങ്കുവച്ചാണ് വിനോദിന്റെ പോസ്റ്റ്. ബഹദൂർ അവസാനമായി വേഷമിട്ടതും ഈ ദിലീപ് ചിത്രത്തിലായിരുന്നു.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ് വായിക്കാം:

ജോക്കർ എന്ന സിനിമയുടെ ലൊക്കേഷൻ..... ഒരു ടെന്റിന്റെ കീഴിൽ വച്ചിരിക്കുന്ന ചക്രമുള്ള സിംഹക്കൂട്. അതിനുള്ളിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ ബഹദൂർക്ക, കൂടെ അഭിനയിക്കുന്നത് ദിലീപ്. ടെന്റിനു കുറച്ചകലെ ക്യാമറയുമായി ലോഹിസാറിനൊപ്പം ഞങ്ങളും. എന്റെ നമ്പർ ആയോ എന്ന് ദിലീപിനോട് ചോദിക്കുന്ന സീൻ ആണ് എടുക്കുന്നത്.

പെട്ടന്നാണ് ടെന്റിനു മുകളിൽ പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ ടെന്റ് കത്തുന്നു. തീയും പുകയും കാരണം ഞങ്ങൾക്കാർക്കും അവിടേക്കെത്താൻ പറ്റുന്നില്ല. സിംഹക്കൂട്ടിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ബഹദൂർക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങൾ ഭയന്നു.

Vinod

സമയോചിതമായി ദിലീപ് തീയും ചൂടും അവഗണിച്ച് കൂടുതുറന്ന് ചങ്ങല അഴിച്ച് ബഹദൂർക്കയെ പുറത്തേയ്ക്കെടുത്തോണ്ടു വരുന്നത് ഇന്നും ഒരു പേടിപ്പിക്കുന്ന ഓർമയായി മനസ്സിൽ ഉണ്ട്. ഭയന്നു നിൽക്കുന്ന ഞങ്ങളോട് ബഹദൂർക്ക ചിരിച്ചു കൊണ്ട് പറഞ്ഞത് പടച്ചോന്റെ മുൻപിൽ എന്റെ നമ്പർ ആയിട്ടില്ലെന്ന്.. ഇന്ന് ബഹദൂർക്കയുടെ ഓർമദിനം........'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP