Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ജോസഫ് സിനിമ കണ്ടു; അവയവദാനം പ്രതീക്ഷിച്ച് കഴിയുന്ന ആയിരക്കണക്കിന് രോഗികളെ വെട്ടി നുറുക്കി പച്ചയ്ക്ക് തിന്നുന്ന കൊടും ക്രൂരത; അശാസ്ത്രീയത മുഴച്ച് നിലനിൽക്കുന്ന തട്ടിപ്പ് സിനിമയാണ് ജോസഫ്' ; അവയവദാനത്തിന്റെ ശാസ്ത്രീയ വശം പഠിക്കാതെയുള്ള സിനിമകൾക്കെതിരെ പ്രതികരിച്ച് ഡോ. സുൽഫി നൂഹുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'ജോസഫ് സിനിമ കണ്ടു;  അവയവദാനം പ്രതീക്ഷിച്ച് കഴിയുന്ന ആയിരക്കണക്കിന് രോഗികളെ വെട്ടി നുറുക്കി പച്ചയ്ക്ക് തിന്നുന്ന കൊടും ക്രൂരത; അശാസ്ത്രീയത മുഴച്ച് നിലനിൽക്കുന്ന തട്ടിപ്പ് സിനിമയാണ് ജോസഫ്' ; അവയവദാനത്തിന്റെ ശാസ്ത്രീയ വശം പഠിക്കാതെയുള്ള സിനിമകൾക്കെതിരെ പ്രതികരിച്ച് ഡോ. സുൽഫി നൂഹുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

അവയവ ദാനം എന്നത് ആരോഗ്യ രംഗത്ത് നാഴിക കല്ല് സൃഷ്ടിച്ചിരിക്കുന്ന ഒന്നാണ്. എന്നാൽ ചിലയിടത്ത് അതിന്റെ മറവിൽ  തട്ടിപ്പുകളുണ്ടെന്നും ലക്ഷക്കണക്കിന് രൂപ മറിയുന്ന കച്ചവടം നടക്കുന്നുണ്ടെന്നും വാർത്തകളിലൂടെയും ഇത്തരം സന്ദർഭങ്ങൾ കോർത്തിണക്കിയ സിനിമകളിലൂടെയും നാം കണ്ടിട്ടുണ്ട്. അതിനിടെ അടുത്തിടെ പുറത്തിറങ്ങിയ ജോസഫ് എന്ന സിനിമയിലും ഇത്തരം സന്ദർഭങ്ങൾ വരച്ചു കാട്ടിയിരുന്നു.

എന്നാൽ ആരോഗ്യ രംഗത്തെ അവയവ ദാനം എന്നതിന്റെ ശാസ്ത്രീയ വശങ്ങൾ പഠിക്കാതെയാണ് സിനിമകൾ പിറക്കുന്നതെന്ന് ഡോക്ടർ സൂൽഫി നൂഹു ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുന്നു. സിനിമയയെ വിമർശിച്ചുള്ള  ഡോക്ടറുടെ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

ഡോ. സുൽഫി നൂഹുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നിർണയവും ബെന്യാമിനും , പിന്നെ 'ജോസഫും'
============================
ജോസഫ് സിനിമ കണ്ടു

ഇതുകൊടും ക്രൂരതയാണ്.
അവയവദാനം പ്രതീക്ഷിച്ചു പുതു ജീവൻ പ്രതീക്ഷിച്ച് കഴിയുന്നപതിനായിരക്കണക്കിന് നിത്യ രോഗികളേയും അവരുടെ കുടുംബങ്ങളേയും വെട്ടി നുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്രൂരത.

ആവിഷ്‌കാര സ്വാതന്ത്രം പറഞ്ഞ് എന്നെ പിച്ചിചീന്താൻ വരുന്നവർ അവിടെ നിൽക്കട്ടെ ഒരു നിമിഷം.

ആവിഷ്‌കാര സ്വാതന്ത്ര്യം നോലിസ്റ്റിനും , സംവിധായകനും, കഥാകൃത്തിനും, എനിക്കും , നിങ്ങൾക്കും ഒരു പോലെയാണ്. സംവിധായകനോ, നോവലിസ്റ്റിനോ മാത്രം ഒതുങ്ങുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യാ മഹാ രാജ്യത്തിൽ നിലനിൽക്കുന്നില്ല.

വളരെ മുൻപ് 'നിർണയം 'എന്ന മോഹൽലാൽ ചിത്രം കേരളത്തിൽ ഉടനീളം വൻ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചത് നാം മറന്ന് കാണില്ല. അന്ന് ആ മോഹൻലാൽ ചിത്രം പറഞ്ഞ കഥ മറ്റൊരു ഇംഗ്ലീഷ് നോവലിനെ അവലംബിച്ചായിരുന്നു.

. രോഗിയുടെ സമ്മതമില്ലാതെ രോഗിയെ ഓപ്പറേഷൻ ചെയ്ത് കിഡ്നിയും മറ്റ് അവയവങ്ങളും മോഷ്ടിച്ച് അവയവ ദാന കച്ചവടം നടത്തുന്ന വില്ലനെതിരെ പടപൊരുതുന്ന ഡോക്ടറുടെ കഥ

. കലാ സൃഷ്ടിയുടെ സത്യസന്ധത അവിടെ നിൽക്കട്ടെ. കഥയിൽ പറഞ്ഞിരിക്കുന്ന അവയവ മോഷണം എങ്ങനെ എവിടെ വെച്ച് നടത്താമെന്ന് കൂടി പറഞ്ഞ് തന്നാൽ കൊള്ളാമായിരുന്നു.

, നിർണയം സിനിമയിൽ നിന്നും ബെന്യമിനിലേക്ക് എത്തുമ്പോൾ സുവിശേഷ പ്രസംഗക്കാരുടെ' അസുവിശേഷ', വിശേഷങ്ങൾ പറയുന്നതിനോടൊപ്പം പ്രിയങ്കരനായി നോവലിസ്റ്റ് വരച്ച് വെക്കുന്ന സ്‌കൂട്ടർ ഇടിച്ച് കൊന്ന് അവയവം മോഷ്ടിക്കുന്ന കഥ അവയവ ദാനത്തിന്റെ കടക്കൽ കത്തി വെക്കുകയാണ്.

ഇനി ജോസഫ്,

സിനിമ കള്ളങ്ങൾ കൂട്ടിയിണക്കിയ ഒരു വലിയ കള്ളം .
അശാസ്ത്രീയത മുഴച്ചു നിലനിൽക്കുന്ന തട്ടിപ്പ് സിനിമ .

മകളുടെ ഹൃദയം മറ്റോരു കുട്ടിയിൽ അവയയ ദാനത്തിനു ശേഷം സ്പന്ദിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്ന നായകൻ

ഹൃദയം മറ്റൊരു ശരീരത്തിലെക്കു മാറ്റിവച്ചു എന്നു കള്ള രേഖ യുണ്ടാക്കുന്ന ആശുപത്രി

വിദേശികൾക്ക് അവയവം കൊടുക്കുന്ന സർക്കാർ പദ്ധതി

ചുറ്റിക കൊണ്ടടിക്കുന്നത് റോഡപകടം ആക്കുന്ന പോസ്റ്റ് മോർടം റിപ്പോർട്ട് ഉള്ള കഥ

എന്തെല്ലാം കാണണം .

ഇതിനേക്കാൾ 500 വെടിയുണ്ടകൾ ഒറ്റക്ക് തട്ടി കളയുന്ന രജനികാന്ത് എന്തു ഭേദം

ഇനി കുറച്ച് കണക്കുകൾ , കേരളത്തിൽ അവയവദാനം കാത്ത് സർക്കാർ ഏജൻസിയായ കെ എൻ ഒ എസിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 2000 പേർ, ഒരു മൂവായിരം പേർ എങ്കിലും കേരളത്തിൽ ഇത് നടക്കില്ല എന്ന് കരുതി മറ്റ് സംസ്ഥാനങ്ങളിൽ പോകാനോ, മറ്റ് രാജ്യങ്ങളിലോ പോകാനോ കാത്തിരിക്കുന്നവരുമുണ്ട്. ഇതൊന്നും വേണ്ട തൽക്കാലം ഡയാലീസോ മറ്റ് മരുന്നുകളോ കൊണ്ടോ ജീവിതം തള്ളി നീക്കാമെന്നും ആർക്കും ഒരു പ്രാരാപ്തവും ആകണ്ട എന്ന് കരുതുന്നവരും ആയിരങ്ങൾ വരും.
അങ്ങനെ ആയിരക്കണക്കിന് ആളുകൾ ദിനം പ്രതി മരണ വക്കിലടുക്കുന്നത് കേരളം വീണ്ടും വീണ്ടും കണ്ണ് തുറന്ന് കാണേണ്ടതാണ് ജോസഫും, ബെന്യാമിനും, നിർണയവും ഒക്കെ കൂടി കൊലക്ക് കൊടുക്കുന്ന ഈ പാവം ജീവിതങ്ങളെ .

2017 ലും 18 ലും നടന്ന അവയവ ദാന ശസ്ത്രക്രിയകൾ വിരലിൽ എണ്ണാവുന്ന മൂന്നോ നാലോ മാത്രമാണ്. മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് സർക്കാർ ആവിഷ്‌കരിച്ച അവയവദാന പദ്ധതി വൻ മുന്നേറ്റമാണ് നടത്തിയത്. രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകളെ യും

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാൻ മറ്റു സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ഉള്ളത് പോലെ
കൂടുതൽ ലളിതമായ സംവിധാനം ഉണ്ടാകണം .

അവയവ ദാനം സർക്കാർ ലിസ്റ്റിൽ സീനിയോറിറ്റി അനുസരിച്ചു മാത്രം നൽകണം

വീഡിയോ റെക്കോഡിങ് രണ്ടാം തവണ മസ്തിഷ്‌ക്ക മരണം സ്ഥികരിക്കുവാൻ ടെസ്റ്റ് ചെയ്യുമ്പോൾ നിർബദ്ധം ആക്കാം.

അവയവദാനപ്രക്രിയക്കു ഉപദേഷക സമിതി നിയമ പ്രകാരം നിലവിൽ വരണം .

ഇപ്പഴത്തെ തടസ്സങ്ങൾ മാറ്റാൻ മാർഗങ്ങൾ നിരവധി..

അതിനിടയിൽ ചില 'ജോസഫ് '' മാരുടെ സ്ഥാനം ചവറ്റുകുട്ടയിൽ

മലയാളി എന്നും ആർജവം ഉള്ളവർ ....

ഈ തട്ട് പൊളിപ്പൻ ജോസഫിനെ ഒരു മൂന്നാം കിട നേരം കൊല്ലിയായി മാത്രം മലയാളി കാണും

നമുക്ക് തിരിച്ചു നൽകേണ്ടത് അവയവദാനം കാത്തു കഴിയുന്ന ആയിരക്കണക്കിന് ജീവനുകൾ.

വാൽ കഷ്ണം
___________==°°

ലൈവ് ഡോണർ എന്നാൽ ജീവിച്ചിരിക്കുന്ന ആൾ മറ്റൊരാൾക്ക് അവയവം ദാനം ചെയ്യുന്ന ആൾ.
കടവർ ഡോണർ അഥവാ ഡിസീസ്ഡ് ഡോണർ എന്നാൽ ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ച ശരീരത്തിൽ നിന്നും അവയവം നൽകുന്നത്.
രണ്ടും രണ്ടാണ്.

ആദ്യ പ്രക്രിയ അഴിമതിയിൽ മുങ്ങിത്താണു. ലോകമെമ്പാടും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രണ്ടാം പ്രക്രിയ നിലനിർത്താനും കൂടുതൽ വളർത്താനും പ്രതിജ്ഞാബദ്ധം.

ഡോ.സുൽഫി നൂഹു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP