Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത്തിയേഴുകാരന്റെ അവസരോചിതമായ ഇടപെടൽ; ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു; തുടലുമായി യുവതി അകത്തും, നായ പുറത്തും; നായയുടെ ജീവൻ രക്ഷിച്ച് യുവാവ്; വീഡിയോ വെെറൽ

ഇരുപത്തിയേഴുകാരന്റെ അവസരോചിതമായ ഇടപെടൽ; ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു; തുടലുമായി യുവതി അകത്തും, നായ പുറത്തും; നായയുടെ ജീവൻ രക്ഷിച്ച് യുവാവ്; വീഡിയോ വെെറൽ

മറുനാടൻ മലയാളി ബ്യൂറോ

   യുവാവിന്റെ അവസരോചിതമായ ഇടപെടലിൽ നായകുട്ടിയെ രക്ഷിച്ചത്. യുഎസിലെ ടെക്സാസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി ജോലിക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ജോണി മാത്തിസ് എന്ന ചെറുപ്പക്കാരൻ. ലിഫ്റ്റിൽ നിന്ന് ജോണി പുറത്തേക്കിറങ്ങുമ്പോഴാണ് ഒരു യുവതി തന്റെ നായയുമായി ലിഫ്റ്റിനുള്ളിലേക്ക് കയറാനായി എത്തിയത്. യുവതി ലിഫ്റ്റിൽ കയറിയ ഉടൻ വാതിലടഞ്ഞു. എന്നാൽ നായ പുറത്തുമായി. തുടലിന്റെ ഭാ​ഗം അകത്തും. ഇതോടെ ലിഫ്റ്റ് മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയ ജോണി മാത്തിസിന്റെ ശ്രമത്തിൽ

നായയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. ജോൺ അതിവേഗം നായയെ കൈക്കുള്ളിലാക്കി തുടലഴിച്ച് സ്വതന്ത്രനാക്കി. ആദ്യം നായയുടെ തുടൽ വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നായയെ പിന്നീട് ഉടമയ്ക്ക് കൈമാറി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ജോണി തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അപകടത്തിൽ നിന്ന് നായയെ ജോണി രക്ഷിക്കുന്നതിന്റെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് കണ്ടുകഴിഞ്ഞത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP