1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
22
Monday

സ്വന്തം ശരീരത്തിൽ നിന്നും രതിമൂർച്ഛ അനുഭവിക്കാനുള്ള തലച്ചോറിന്റെ ഉൾക്കിടിലമായ ആഗ്രഹമാണ് സ്വയം ഭോഗം; ആരോഗ്യമുള്ള ലൈംഗിക ഗ്രന്ഥികൾ ഉണ്ടെന്നുള്ളതിന്റെ സൂചനകൂടിയാണ് അത്; തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങളുടെ വിന്യാസത്തിലോ എണ്ണത്തിലോ പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ അടക്കമുള്ളവ ഓട്ടിസത്തിന് കാരണമാവും; സ്വയംഭോഗവും സ്വവർഗരതിയുമാണ് ഓട്ടിസത്തിന് കാരണമെന്ന് വ്യാജ പ്രചാരണം നടത്തുന്ന ഫാ.വാളമനാലിനെതിരെ ഡോ. അഗസ്റ്റസ് മോറിസ്

June 12, 2019 | 04:50 PM IST | Permalinkസ്വന്തം ശരീരത്തിൽ നിന്നും രതിമൂർച്ഛ അനുഭവിക്കാനുള്ള തലച്ചോറിന്റെ ഉൾക്കിടിലമായ ആഗ്രഹമാണ് സ്വയം ഭോഗം; ആരോഗ്യമുള്ള ലൈംഗിക ഗ്രന്ഥികൾ ഉണ്ടെന്നുള്ളതിന്റെ സൂചനകൂടിയാണ് അത്; തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങളുടെ വിന്യാസത്തിലോ എണ്ണത്തിലോ പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ അടക്കമുള്ളവ ഓട്ടിസത്തിന് കാരണമാവും; സ്വയംഭോഗവും സ്വവർഗരതിയുമാണ് ഓട്ടിസത്തിന് കാരണമെന്ന് വ്യാജ പ്രചാരണം നടത്തുന്ന ഫാ.വാളമനാലിനെതിരെ ഡോ. അഗസ്റ്റസ് മോറിസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഓട്ടിസം എന്ന അവസ്ഥയുണ്ടാകുന്നത് എങ്ങനെയാണ്? സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിന്റെ അഭിപ്രായത്തിൽ അത് സ്വയംഭോഗവും സ്വവർഗ രതിയുമാണ്! ഈ രീതിയിലുള്ള അശാസ്ത്രീയ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ് ശാസ്ത്ര പ്രചാരകൻ ഡോ. അഗസ്റ്റസ് മോറിസ്. മനുഷ്യൻ എന്ന സാമൂഹ്യ ജീവി , തന്നിലേക്ക് മാത്രം ഉൾവലിയുന്ന ഒരവസ്ഥയാണ് ഓട്ടിസമെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്. 'സഹജീവിക്ക് ഒരപകടം പറ്റുമ്പോൾ നാം സഹായിക്കാൻ ഓടിച്ചെല്ലുന്നതിന്റെ കാരണം തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങൾ ആണ്. അതിന്റെ വിന്യാസത്തിലോ, എണ്ണത്തിലോ, പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ ഒരാളെ ഓട്ടിസ്റ്റിക്ക് ആക്കും. മറ്റെല്ലാവരിലും നിന്നും അകന്നുമാറി തന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടുന്ന അവസ്ഥ .'- ഇതല്ലാതെ സ്വയംഭോഗവും സ്വവർഗരതിയുമെന്നും ഓട്ടിസത്തിന് കാരണമാവില്ലെന്നും ഡോ മോറിസ് ചൂണ്ടിക്കാട്ടുന്നു.

ഡോ അഗസ്റ്റ്സ് മോറിസിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്

പൗരോ 'ഹത്യ ''

( 1 ) സ്വയംഭോഗം -- സ്വന്തം ശരീരത്തിൽ നിന്നും രതിമൂർച്ഛ അനുഭവിക്കാനുള്ള തലച്ചോറിന്റെ ഉൾക്കിടിലമായ ആഗ്രഹം. ഒരു തരത്തിൽ പറഞ്ഞാൽ അത് ' സ്വവർഗ്ഗ രതി '' യാണ്. ആരോഗ്യമുള്ള ലൈംഗിക ഗ്രന്ഥികൾ ഉണ്ടെന്നുള്ളതിന്റെ സൂചന. അത് ചെയ്യാറില്ല എന്നാരെങ്കിലും പറഞ്ഞാൽ ഒന്നുകിൽ കള്ളം അല്ലെങ്കിൽ ലൈംഗിക അവയവങ്ങൾക്ക് എന്തോ തകരാറുണ്ട് . (ഏറെ പ്രായമായവർക്ക് ഇളവ്) അമിതമായ സ്വയംഭോഗം വൃഷണങ്ങളെ സാരമായി ബാധിക്കുമെന്ന് ഫോറൻസിക് ടെക്സ്റ്റ്ബുക്കിൽ എഴുതിയിട്ടുണ്ട് .

( 2 ) ബ്ലൂ ഫിലിം -- ശാസ്ത്രീയ കൗമാരലൈംഗികവിദ്യാഭ്യാസം കിട്ടാത്ത തലമുറകൾക്ക് ആകെയുള്ള ആശ്രയം. വട്ടത്തിനുള്ളിൽ A ചിഹ്നം ഉള്ള സിനിമകൾ, അശ്‌ളീല സാഹിത്യപുസ്തകങ്ങൾ, ബ്ലൂ ഫിലിമുകൾ & അയല്പക്കത്തെ ചേച്ചിയുടെ - ഓട്ടോറിക്ഷ ഓടിക്കുന്നയാളുടെ - ബന്ധുവിന്റെ ഒക്കെ വികലമായ ലൈംഗിക അറിവുകൾ'' etc etc ആണ് . സിനിമ എന്നത് REEL LIFE ആണെന്നും, യഥാർത്ഥ ജീവിതവുമായി REAL LIFE അതിന് ബന്ധമില്ല എന്ന പോളിസി ബ്ലൂഫിലിം കാണുമ്പോഴും സ്വീകരിക്കുക. പല സമയങ്ങളിൽ എടുത്ത ഷോട്ടുകൾ, എഡിറ്റിങ് കഴിഞ്ഞ് ദീർഘനേരം ആൺ -പെൺ ഇണചേരലായി കാണിക്കുമ്പോൾ, താന്താങ്ങളെ കൊണ്ട് ഇങ്ങനെ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്ന 'രതീഷ് ''മാർ, ഉയർന്ന കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു .

( 3 ) രതിയുടെ കാര്യത്തിൽ പെണ്ണുടൽ ഒരു മഹാസാഗരമാകുമ്പോൾ, ആണുടൽ അതിലേക്ക് വന്നുപതിക്കുന്ന ഒരു ചോല മാത്രം . ലൈംഗികതയിൽ സ്ത്രീകൾക്കുള്ള ഉയർന്ന സ്ഥാനം, പണ്ടും പുരുഷനെ വല്ലാതെ ഭയപ്പെടുത്തി. പുരുഷനാൽ വിരചിതമായ മതഗ്രന്ഥങ്ങൾ സ്ത്രീയെ തളയ്ക്കാനുള്ള ചങ്ങലകളായി പരിണമിച്ചു .

( 4 ) പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് NEURONAL MIGRATIONS അഥവാ നാഡീകോശങ്ങളുടെ ദേശാടനങ്ങൾ .മൂന്നാമത്തെ ആഴ്ചയുടെ തുടക്കം, ഭ്രൂണത്തിന്റെ മുതുക് വശത്ത് NEURAL GROOVE എന്ന പേരിൽ ഒരു കുഴി രൂപപ്പെടുന്നു. പിന്നീട് ചുറ്റിനും തടിപ്പുണ്ടായി അതൊരു നാളിയാകും NEURAL GROOVE. നാലാഴ്ച ആകുമ്പോൾ തല -വാൽ ഭാഗങ്ങളിലെ ദ്വാരങ്ങൾ അടയുന്നു. പിന്നീട് തലഭാഗത്തു നിന്നും മുകൾ ഭാഗത്തേക്കും വശങ്ങളിലേക്കും മുകുളങ്ങൾ വളരുന്നു. ഇതാണ് പിന്നീട് മസ്തിഷ്‌ക്കമായി മാറുന്നത്. ന്യൂറൽ ട്യൂബിന്റെ ഉള്ളിലെ 'മുളവിളയുംപാളി '' [ GERMINAL LAYER] യിൽ നിന്നും മിനിറ്റിൽ 2,50,000 നാഡീകോശങ്ങൾ ഉണ്ടാകുന്നു . അവ glial cells എന്നറിയപ്പെടുന്ന സഹായക കോശങ്ങൾ ഇട്ടുകൊടുക്കുന്ന റെയിൽ പാതയിലൂടെ [ GLIAL MONORAIL PATHWAY ] തങ്ങൾക്ക് പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ ചെന്നെത്തി ചേക്കേറുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. പലപ്പോഴും പല നാഡീകോശങ്ങളുടെയും യാത്ര ഇടയ്ക്ക് വച്ച് അവസാനിക്കുന്നു, നാഡീ രോഗങ്ങൾ ഉണ്ടാകുന്നു .

( 5 ) മനുഷ്യൻ എന്ന സാമൂഹ്യ ജീവി, തന്നിലേക്ക് മാത്രം ഉൾവലിയുന്ന ഒരവസ്ഥയാണ് ഓട്ടിസം. സഹജീവിക്ക് ഒരപകടം പറ്റുമ്പോൾ നാം സഹായിക്കാൻ ഓടിച്ചെല്ലുന്നതിന്റെ കാരണം തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങൾ ആണ്. അതിന്റെ വിന്യാസത്തിലോ ,എണ്ണത്തിലോ,പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ ഒരാളെ ഓട്ടിസ്റ്റിക്ക് ആക്കും. മറ്റെല്ലാവരിലും നിന്നും അകന്നുമാറി തന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടുന്ന അവസ്ഥ . ബ്ലൂ ഫിലിം വരുന്നതിനു മുൻപും ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട് . നേരത്തെ പറഞ്ഞ നാഡീ കോശങ്ങളുടെ ദേശാടങ്ങളിൽ വരുന്ന പിഴവുകൾ ഇതേപോലെയുള്ള അവസ്ഥകൾ സൃഷ്ടിക്കും .

( 6 ) ഭൂമിയിലെ ഏറ്റവും ഭീകരമായ അസത്യമാണ് മതം. ഭൂഗുരുത്വ ബലത്തെ അതിജീവിച്ച് മേലോട്ടുപോയ പുരുഷന്മാർ, ചന്ദ്രനെ പിളർത്തിയവർ, പർവതത്തെ വഹിച്ചുകൊണ്ട് എയർഷോ നടത്തിയ മസിൽമാന്മാർ, സ്ത്രീ പുരുഷ സംയോഗമില്ലാതെ ജന്മം കൊണ്ടവർ, ചെവി ഇല്ലെങ്കിലും സംസാരിക്കുന്ന നാഗങ്ങൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്തവിധം കോമഡികളാൽ സമ്പന്നമാണ് 'വിശുദ്ധ'' ഗ്രന്ഥങ്ങൾ . അത് വിശ്വസിക്കാൻ ആളുള്ളിടത്തോളം കാലം, മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം ഭുജിച്ച് ജീവിക്കുന്ന പരാദ ജീവികളായ പുരോഹിതന്മാർ ഉണ്ടായിക്കൊണ്ടിരിക്കും. മൈക്കിന്റെ മുന്നിൽ നിന്നും 'പാവാടപുരുഷന്മാർ '' വിഡ്ഢിത്തങ്ങൾ പുലമ്പി കൊണ്ടിരിക്കും. 'അന്തം വിശ്വാസികൾ'' അതെ, അങ്ങനെ തന്നെ'' എന്ന് പ്രതിവചിക്കും. കാലം മാറുന്നു എന്ന കാര്യം പലർക്കും ബോധ്യപ്പെട്ടു തുടങ്ങി എന്ന് വേണം കരുതാൻ .

NB: വിത്തുകാളകൾ, ദാഹശമനത്തിനു വേണ്ടി മഠങ്ങളുടെ മതിലുകൾ കഴ കുത്തി ചാടിയപ്പോൾ, കിണറ്റിൽ പൊങ്ങിയ ഒരു മൃതദേഹം ഇരുപത്തേഴു വർഷമായി നീതിക്കു വേണ്ടി അലയുന്ന കാര്യം മറന്നു പോകരുത് .

- ഇങ്ങനെയാണ് ഡോ അഗസ്റ്റ്സ് മോറിസിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഫാദർ വാളമനാലിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെയും ഓട്ടിസം ബാധിച്ച കുട്ടികളുടെയും മാതാപിതാക്കളെ നിരന്തരം അപമാനിക്കുകയും പേടിപ്പിക്കുകയുമാണ് ഫാദർ ഡൊമിനിക് വാളമനാലിന്റെ ശൈലിയെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. കുട്ടികൾക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകുന്നത് രക്ഷിതാക്കൾ നീലച്ചിത്രം കാണുന്നതുകൊണ്ടാണെന്നാണ് ഇദ്ദേഹത്തിന്റെ ഒരു കണ്ടുപിടുത്തം. മദ്യപിക്കുന്നവന്റെ കുട്ടികളും ഇതുപോലെ മന്ദബുദ്ധികളായി ഇഴഞ്ഞു നടക്കുമെന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇദ്ദേഹം പറയുന്നു. രക്ഷിതാക്കളുടെ സ്വയം ഭോഗവും സ്വവർഗരതിയുമാണ് ഇദ്ദേഹം ഓട്ടിസത്തിന് കാരണമായി പറയുന്നത്.

ഇതിനെതിരെ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ ശഷ്തമായി പ്രതിഷേധിച്ചിരുന്നു. പ്രണയിക്കുന്നവരോടുമുണ്ട് ഈ വൈദികന് കട്ട കലിപ്പ്. പ്രേമിച്ച് നടക്കുന്നവർ നാശത്തിന്റെ പടുകുഴിയിലാണെന്നും കുറേ കഴിയുമ്പോൾ പെൺകുട്ടിക്ക് വേശ്യ എന്ന് പേരുകിട്ടുമെന്നൊക്കെയാണ് ഇദ്ദേഹം തട്ടിവിടുന്നത്. അനുസരിച്ചില്ലെങ്കിൽ നശിച്ചുപോകും, മുടിഞ്ഞുപോകും എന്നാണ് പ്രഭാഷണങ്ങളിൽ പലപ്പോഴും ഇദ്ദേഹം ശാപവാക്കുകൾ ഉന്നയിക്കുന്നത്. കപ്പൂച്ചിൻ സഭയിലെ ദൈവശാസ്ത്ര അദ്ധ്യാപകൻ കൂടിയായ ഫാ. ജിജോ കുര്യൻ അടക്കമുള്ള നിരവധി പേർ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭയും രംഗത്തെത്തി. ഈ മലയാളി വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയുാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തൽഫലമായി വിവാദ സീറോ മലബാർ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവിലായിരിക്കുകയാണ്. ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിനാണ് വാളമനാലിനെതിരെ രംഗത്തെത്തിയത്.

വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്ന വളമനാലിനെ അയർലണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയർലണ്ടിലെ സീറോ മലബാർ സഭയിലെ അംഗങ്ങളിൽ ചിലർ ഒരു പെറ്റീഷൻ ലോഞ്ച് ചെയ്ത് മിനിസ്റ്റർ ഫോർ ജസ്റ്റിസ് ചാർലി ഫ്ലാനഗനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാൾ അയർലണ്ടിൽ വന്ന് ഇവിടെ ജീവിക്കുന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നാണ് അയർലണ്ടിലെ സീറോ മലബാർ സഭയിലെ ഒരു അംഗം ദി ഐറിഷ് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ കുട്ടികളും കുടുംബങ്ങളും ഈ പുരോഹിതന്റെ മറ്റൊരു പ്രസംഗം കേൾക്കാനിട വരരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്.ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചു; 18 യുഡിഎഫ് എംപിമാർക്കും അസ്വസ്ഥത; ആലത്തൂരിലെ പെങ്ങളൂട്ടിക്ക് യൂത്ത് കോൺഗ്രസ് കാർ വാങ്ങി നൽകാൻ ശ്രമിച്ചതിനെതിരെ മുതിർന്ന നേതാക്കളുടെ കലിപ്പ് വളർന്നപ്പോൾ പദ്ധതി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്; മുല്ലപ്പള്ളി പരസ്യമായി പറഞ്ഞ അതൃപ്തി നേതാക്കൾ എല്ലാവരും ഒരുമിച്ച് പറഞ്ഞു; പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ പറയുന്നതാണ് തനിക്ക് അവസാന ശ്വാസമെന്ന് മദർ തെരേസയെ സാക്ഷിയാക്കി പറഞ്ഞ് രമ്യ; ആലത്തൂർ എംപിക്ക് ഇനി വാടക വണ്ടിയിൽ നടക്കാം
പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഇറാന്റെ കൊടി പാറിക്കളിക്കുന്നു; മലയാളികളടക്കമുള്ള പതിനെട്ട് ജീവനക്കാർ പരിപൂർണ സുരക്ഷിതർ; ബ്രിട്ടന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ് അവണിച്ചുള്ള കീഴടക്കൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ഇറാനിയൻ മറീനുകൾ ഹീറോകളായി; ഈ നൂറ്റാണ്ടിന്റെ യുദ്ധത്തിലേക്ക് അമേരിക്ക ബ്രിട്ടനെ വലിച്ചിഴയ്ക്കുന്നുവെന്നാരോപിച്ച് ഇറാൻ; ഹോർമിസ് കടലിടുക്കിൽ ഇനിയെന്ത് സംഭവിക്കും?
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ