Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിന്റെ മൊത്തം കടബാധ്യത 2.70 ലക്ഷം കോടി ആയി ഉയർത്തിയത് ഐസക്കിന്റെ ധനകാര്യ മിസ് മാനേജ്‌മെന്റ് അല്ലേ? ആളോഹരി കടം 72,000 രൂപ ആയി ഉയർന്നതുകൊറോണ കാരണമാണോ? ഐസക്ക് ധനമന്ത്രി ആയതിനു ശേഷം നികുതി പിരിക്കാൻ സാധിക്കാത്തത് 32,000 കോടിയും; ഇതിനെല്ലാം കോവിഡിനെ കുറ്റം പറയാമോ? ഐസക്കിന്റെ വായടപ്പിക്കുന്ന 3 ചോദ്യങ്ങൾ; ചർച്ചയുമായി ശൂരനാട് രാജശേഖരൻ

കേരളത്തിന്റെ മൊത്തം കടബാധ്യത 2.70 ലക്ഷം കോടി ആയി ഉയർത്തിയത് ഐസക്കിന്റെ ധനകാര്യ മിസ് മാനേജ്‌മെന്റ് അല്ലേ? ആളോഹരി കടം 72,000 രൂപ ആയി ഉയർന്നതുകൊറോണ കാരണമാണോ? ഐസക്ക് ധനമന്ത്രി ആയതിനു ശേഷം നികുതി പിരിക്കാൻ സാധിക്കാത്തത് 32,000 കോടിയും; ഇതിനെല്ലാം കോവിഡിനെ കുറ്റം പറയാമോ? ഐസക്കിന്റെ വായടപ്പിക്കുന്ന 3 ചോദ്യങ്ങൾ; ചർച്ചയുമായി ശൂരനാട് രാജശേഖരൻ

സ്വന്തം ലേഖകൻ

കൊച്ചി: ഐസക്ക് ഭരിക്കുന്ന ധനകാര്യ വകുപ്പിന് കൊറോണ പിടിച്ചിട്ട് നാല് വർഷമായി എന്ന പോസ്റ്റ് വൈറൽ. ധനമന്ത്രി തോമസ് ഐസക്കിനെ കടന്നാക്രമിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്റെ പോസ്റ്റ് വലിയ ചർച്ചയാവുകയാണ്. മൂന്ന് ചോദ്യങ്ങലാണ് ഐസക്കിനോട് ചോദിക്കുന്നത്.

ഐസക്കിന്റെ വായടപ്പിക്കുന്ന 3 ചോദ്യങ്ങൾ എന്ന തലക്കെട്ടിലാണ് പോസ്റ്റ്. 'ഖജനാവിൽ ചില്ലി കാശില്ല' ധനകാര്യ മന്ത്രി ഐസക്കിന്റെ സ്ഥിരം പല്ലവിയാണ്. സാലറി ചലഞ്ച് പ്രഖ്യാപിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ് ധനമന്ത്രി . കോറോണ കാരണം കേരളത്തിൽ ധന പ്രതിസന്ധി എന്ന് നാഴികക്ക് നാൽപതു വട്ടം വിലപിക്കുന്ന ഐസക്കിനോട് ചില ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു

1. കേരളത്തിന്റെ മൊത്തം കടബാധ്യത 2.70 ലക്ഷം കോടി ആയി ഉയർത്തിയത് ഐസക്കിന്റെ ധനകാര്യ മിസ് മാനേജ്‌മെന്റ് അല്ലേ?
2 .കേരളത്തിന്റെ ആളോഹരി കടം 72,000 രൂപ ആയി ഉയർന്നതുകൊറോണ കാരണമാണോ?
3. ഐസക്ക് ധനമന്ത്രി ആയതിനു ശേഷം നികുതി പിരിക്കാൻ സാധിക്കാത്തത് 32,000 കോടിയാണ് ( ഐസക്ക് തന്നെ അവതരിപ്പിച്ച ബജറ്റ് ഡോക്യം മെന്റ് പരിശോധിച്ചാൽ മതി ).

ഇത് നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് കാണിക്കുന്നത്. ഇതിന് കാരണം കൊറോണയാണോ-എന്ന ചോദ്യമാണ് ശൂരനാട് ഉയർത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP