Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റീഫൻ നെടുമ്പള്ളിലിന്റെ ജീപ്പിൽ നെഞ്ചുവിരിച്ച് പി.ജയരാജനും കെ.സുരേന്ദ്രനും; ലൂസിഫർ പോസ്റ്ററിൽ തിരഞ്ഞെടുപ്പ് താരങ്ങൾ തിളങ്ങിയപ്പോൾ ഏറ്റെടുത്ത് സമൂഹ മാധ്യമം; ജയരാജന്റെ ജീപ്പിന് പേര് 'വടകര' എന്നാണെങ്കിൽ സുരേന്ദ്രന്റെ ജീപ്പിന് പേര് 'തത്വമസി'; തിരഞ്ഞെടുപ്പ് കാലത്ത് കൗതുകം നിറച്ച് 'കൊലമാസ് പോസ്റ്ററുകൾ'

സ്റ്റീഫൻ നെടുമ്പള്ളിലിന്റെ ജീപ്പിൽ നെഞ്ചുവിരിച്ച് പി.ജയരാജനും കെ.സുരേന്ദ്രനും;  ലൂസിഫർ പോസ്റ്ററിൽ തിരഞ്ഞെടുപ്പ് താരങ്ങൾ തിളങ്ങിയപ്പോൾ ഏറ്റെടുത്ത് സമൂഹ മാധ്യമം; ജയരാജന്റെ ജീപ്പിന് പേര് 'വടകര' എന്നാണെങ്കിൽ സുരേന്ദ്രന്റെ ജീപ്പിന് പേര് 'തത്വമസി';  തിരഞ്ഞെടുപ്പ് കാലത്ത് കൗതുകം നിറച്ച് 'കൊലമാസ് പോസ്റ്ററുകൾ'

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാർട്ടി ഏതുമാകട്ടെ, സ്ഥാനാർത്ഥി ആരുമാകട്ടെ പോസ്റ്ററിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പ് നിർബന്ധമാണ് എന്നതാണ് ഇപ്പോൾ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം. രാഷ്ടട്രീയ ഭേദമന്യേ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിലെ മാസ് എൻട്രി ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ രംഗം. മീശ പിരിച്ച് വിന്റേജ് ജീപ്പിൽ മാസ് ലുക്കിൽ നിൽക്കുന്ന ലാലേട്ടന്റെ ഫോട്ടോ ലൂസിഫർ സിനിമയുടെ പോസ്റ്റർ ആയി പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ സ്വീകരണമായിരുന്നു. ശക്തമായ മൽസരം നടക്കുന്ന വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി.ജയരാജൻ, പത്തനംതിട്ട മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ, ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ്, പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷ് എന്നിവരാണ് ലൂസിഫറിന്റെ അതെ മാതൃകയിൽ പോസ്റ്ററുകളിറക്കി തരംഗമാകുന്നത്.

പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേന്ദ്രൻ ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാ സ്ഥാനാർത്ഥികളും അവരവരുടെ മണ്ഡലങ്ങളാണ് ജീപ്പിന് മുന്നിൽ പതിച്ചിരിക്കുന്നത്. കെ.സുരേന്ദ്രൻ തത്ത്വമസി എന്ന പേരാണ് ജീപ്പിൽ പതിച്ചിരിക്കുന്നത്. ശബരിമലയെ സ്റ്റീഫന്റെ ജീപ്പിലും കേറ്റുകയാണ് സുരേന്ദ്രൻ. മോഹൻ ലാലിന്റെ പഴയെ വിജയ ഫോർമുലകളായ മുണ്ടും, ജീപ്പും മീശ പിരിച്ചുള്ള ലുക്കും ആരാധകരിലുണ്ടാക്കിയ ഓളം ലൂസിഫർ സിനിമക്ക് കിട്ടിയ ആദ്യ ദിന പ്രതികരണത്തിൽ നിന്ന് തന്നെ വ്യക്തമാണ്. അടിമുടി മാസായ ആ പോസ്റ്റർ തന്നെയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ജനങ്ങളിൽ ആവേശമാകുന്നത്. ജീപ്പിൽ ലാലേട്ടന്റെ അതെ മുണ്ടും ഭാവവും കൊണ്ട് ജനമനസ്സുകളിലേക്ക് കയറി കൂടാൻ എല്ലാ മുന്നണികളിൽ നിന്നും സ്ഥാനാർത്ഥികളുണ്ട് എന്നത് കൗതുകമാണ്.

ഇന്നലെയാണ് മോഹൻലാൽ നായകനായ പൃഥിരാജ് സംവിധാനത്തിലുള്ള ലൂസിഫർ തിയേറ്ററുകളിലെത്തിയത്. റിലീസ് ദിവസം തന്നെ വലിയ പ്രതികരണം ലഭിച്ച ലൂസിഫർ പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് പുതിയ പോസ്റ്ററുകൾ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് പാർട്ടി പ്രവർത്തകർ പുറത്തിറക്കിയത്. സിനിമയിലൂടെ ലഭിച്ച പിന്തുണയും ആവേശവും അതേ രൂപത്തിൽ പ്രചരണ രംഗത്തിലേക്കെത്തിക്കുകയാണ് പാർട്ടി പ്രവർത്തകരുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ ഇത്തരത്തിൽ കൂടുതൽ പോസ്റ്ററുകൾ പുറത്തിറങ്ങുമെന്ന് തന്നെയാണ് സിനിമക്ക് തിയേറ്ററുകളിൽ ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആരൊക്കെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിലേറി പാർലമെന്റലെത്തും എന്നറിയാൻ കേരളം ഇനിയും കാത്തിരിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP