Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും.. വേണ്ടവർക്ക് സ്‌ക്രീൻ ഷോട്ട് എടുത്തു വെക്കാം'; കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി; എക്‌സിറ്റ് പോളുകൾ പോലും അടിമുടി പിഴച്ചപ്പോൾ കൃത്യമായ പ്രവചനം നടത്തി സൈബർ ലോകത്ത് മരണമാസ്സായി മുഹമ്മദ് അലി

'ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും.. വേണ്ടവർക്ക് സ്‌ക്രീൻ ഷോട്ട് എടുത്തു വെക്കാം'; കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി; എക്‌സിറ്റ് പോളുകൾ പോലും അടിമുടി പിഴച്ചപ്പോൾ കൃത്യമായ പ്രവചനം നടത്തി സൈബർ ലോകത്ത് മരണമാസ്സായി മുഹമ്മദ് അലി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ എക്‌സിറ്റ് പോളുകളെയെല്ലാം കടത്തിവെട്ടുന്ന തെരഞ്ഞെടുപ്പു ഫലമാണ് ഇന്നലെ പുറത്തു വന്നത്. 19 ലോക്‌സഭാ സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ ഇടതുമുന്നണിക്ക് ആശ്വാസമായി നിന്നത് ആലപ്പുഴയിലെ ആരിഫിന്റെ വിജയം മാത്രമായിരുന്നു. പലരും പലവിധത്തിൽ അഭിപ്രായം പറഞ്ഞെങ്കിലും കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത് നാദാപുരം സ്വദേശിയായിരുന്നു.

ഒരു സീറ്റ് പോലും പിഴയ്ക്കാതെയാണ് പ്രവചനം നടത്തിയത്. മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്. ഫേസ്‌ബുക്ക് പേജിലാണ് ഇയാൾ തന്റെ പ്രവചനം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഏപ്രിൽ നാലാം തിയതി ഫേസ്‌ബുക്ക് പേജിൽ ഇട്ട പോസ്റ്റിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു.

അന്ന് മുഹമ്മദ് അലി ഇട്ട പോസ്റ്റിന് താഴെ പലരും എതിർ അഭിപ്രായവും രേഖപ്പെടുത്തിയിരുന്നു. തന്റെ അഭിപ്രായം സ്‌ക്രീൻഷോട്ട് എടുത്തു വെക്കാമെന്നും മുഹമ്മദ് അലി അന്ന് പറയുകയുണ്ടായി. കമന്റ് ബോക്‌സിൽ യുഡിഎഫ് തോൽക്കുകയാണെങ്കിൽ അത് പാലക്കാട് ആയിരിക്കും എന്ന് പറഞ്ഞയാൾക്കും കൃത്യമായ മറുപടി കൊടുത്തിരുന്നു മുഹമ്മദലി. പാലക്കാട് ഡിസിസിയെ ചലിപ്പിച്ച് കൊണ്ടിരിക്കുന്നത് ശ്രീകണ്ഠൻ ആണെന്ന് ആയിരുന്നു.

ഏതായാലും തന്റെ പ്രവചനം നൂറു ശതമാനം ശരിയായതിന്റെ സന്തോഷത്തിലാണ് മുഹമ്മദലി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കൂടി പ്രവചിക്കാമായിരുന്നു എന്ന് കുറിപ്പ് ഇട്ടുകൊണ്ട് മുഹമ്മദ് പോസ്റ്റ് വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്. മാസാണ് മുഹമ്മദലി എന്നു പറഞ്ഞു കൊണ്ട് നിരവധി പേർ രംഗത്തുവന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ താരമായിരിക്കയാണ് ഈ നാദാപുരത്തുകാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP