Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനം വളുവളാ പറയുന്നത് മലയാളി സഹിക്കില്ല; എൽഡിഎഫിന്റെ മേധാവി ചമയരുത്; മുന്നണിയിൽ ആരെ എടുക്കുമെന്ന് പറയാൻ അധികാരം കാനത്തിന് ആരാണ് കൊടുത്തത്? പ്രകോപനപരമായി പറഞ്ഞ് ചാമ്പനാവാൻ നോക്കണ്ട; കാനം രാജേന്ദ്രനെ അടിമുടി വിമർശിച്ച് ഇ പി ജയരാജൻ

കാനം വളുവളാ പറയുന്നത് മലയാളി സഹിക്കില്ല; എൽഡിഎഫിന്റെ മേധാവി ചമയരുത്; മുന്നണിയിൽ ആരെ എടുക്കുമെന്ന് പറയാൻ അധികാരം കാനത്തിന് ആരാണ് കൊടുത്തത്? പ്രകോപനപരമായി പറഞ്ഞ് ചാമ്പനാവാൻ നോക്കണ്ട; കാനം രാജേന്ദ്രനെ അടിമുടി വിമർശിച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പരിധി വിട്ടതെന്ന് സി.പി.എം നേതാവ് ഇപി ജയരാജൻ. കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പൊലീസിന് നേരെയും ആഭ്യന്തര വകുപ്പിനു നേരേയും നടത്തിയ വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്.

ഇത്തരം ജൽപ്പനങ്ങൾ ഇടതുപക്ഷ മനസുള്ള കേരളീയർക്കു ക്ഷമിക്കുവാൻ കഴിയുന്നതല്ല- ഇ. പി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പൊലീസിനു നേരെയും ആഭ്യന്തര വകുപ്പിനു നേരേയും കാനം നടത്തിയ വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണെന്ന് ജയരാജൻ ആരോപിച്ചു. ഇത്തരം ജൽപ്പനങ്ങൾ ഇടതുപക്ഷ മനസുള്ള കേരളീയർക്ക് ക്ഷമിക്കാൻ കഴിയുന്നതല്ലെന്നും ജയരാജൻ വ്യക്തമാക്കി.

എൽഡിഎഫിന്റെ മേധാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിയില്ലെന്നും ജയരാജൻ പറഞ്ഞു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജയരാജന്റെ വിമർശനം.

ജയരാജന്റെ കുറിപ്പ് ഇപ്രകാരം:

കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പൊലീസിന് നേരെയും ആഭ്യന്തര വകുപ്പിനു നേരേയും നടത്തിയ വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇത്തരം ജൽപ്പനങ്ങൾ ഇടതുപക്ഷ മനസുള്ള കേരളീയർക്കു ക്ഷമിക്കുവാൻ കഴിയുന്നതല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേധാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എൽഡിഎഫ് നയം പറയേണ്ടത് മുന്നണി ചർച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയിൽ എടുക്കില്ല എന്നോ എടുക്കും എന്നോ മുൻകൂർ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല.

മുന്നണിക്കകത്തു യുക്തമായ വേദിയിൽ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാംപ്യൻഷിപ് നേടാൻ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല. എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്. സർക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങൾ വേണ്ടിവരുന്നത്.

സർക്കാരിന്റെ പൊലീസ് നയം സുവ്യക്തമാണ്. ഒരു സമ്മർദ്ദത്തിനും വഴങ്ങുന്നതല്ല അത്. ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസിൽ സർക്കാർ ചെയ്യാനാവുന്നതെല്ലാം ചെയ്തു എന്ന് ആവർത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടും മനസ്സിലാകാത്ത ആൾ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാർട്ടി വ്യക്തമാക്കണം.

പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിത്തികട്ടി വരുന്നതു കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നത്? പൊലീസ് ഡിജിപിയുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാൻ പുറപ്പെട്ടവരെ ന്യായീകരിക്കാൻ എന്താണ് ന്യായം? സഖാവ് വിഎസിനെ പരസ്യമായി അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങുകയും വിഎസിനെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നത്? വ്യത്യസ്തനാണെന്ന് തെളിയിക്കാൻ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തിൽ അല്ല എന്ന് കരുതാനാണ് ഇഷ്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP