Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാണ് സഞ്ജീവ് ഭട്ടിനെ വിവാദ ഐ.പി.എസ് ഓഫീസറാക്കിയത്; അദ്ദേഹത്തിന്റെ എഴുത്തുകളും ട്വീറ്റുകളും കണ്ട് വിറളിപിടിക്കുന്നത് ആരാണ്? സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ആക്ടിവിസ്റ്റും അഭിഭാഷകയുമായ അഡ്വ.ജെസ്സിൻ ഐറീന

ആരാണ് സഞ്ജീവ് ഭട്ടിനെ വിവാദ ഐ.പി.എസ് ഓഫീസറാക്കിയത്; അദ്ദേഹത്തിന്റെ എഴുത്തുകളും ട്വീറ്റുകളും കണ്ട് വിറളിപിടിക്കുന്നത് ആരാണ്? സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ആക്ടിവിസ്റ്റും അഭിഭാഷകയുമായ അഡ്വ.ജെസ്സിൻ ഐറീന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ.ഐ.പി.എസ് ഐഫീസറും മോദി വിരുദ്ധനുമായ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിന് പിന്നാലെ സഞ്ജീവ് ഭട്ടിന്റെ നീതിക്കായി വാദിച്ച് ആക്ടിവിസ്റ്റുകളും രംഗത്ത്. വിവാദമായ അറസ്റ്റിനേയും സഞ്ജീവ് ഭട്ടിന്റെ അറസ്റ്റുമായ ബന്ധപ്പെട്ട സംഭവങ്ങളേയും കോർത്തിറക്കി ഫേസ്‌ബുക്ക് പോസറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയും ആക്ടിവിസ്റ്റുമായ അഡ്വ. ജെസ്സിൻ ഐറീന. ആരാണ് സഞ്ജീവ് ഭട്ടിനെ വിവാദ ഐ.പി.എസ് ഓഫീസർ ആക്കിയതെന്നും അദ്ദേഹത്തിന്റെ എഴുത്തുകളിൽ വിറളികൊള്ളുന്നവരാണ് അദ്ദേഹത്തെ വിവാദ ഐ.പി.എസ് ഓഫീസറാക്കിയതെന്നും ഐറിന പറയുന്നു.

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് 2002ൽ സംഭവിച്ച ഗുജറാത്ത് വംശഹത്യയിൽ ഭരണാധികാരികൾക്ക് പങ്കുണ്ട് എന്ന് സത്യവാങ്ങ് മൂലം കൊടുത്തിരുന്നു, അന്നു മുതൽ ഭരണാധികാരികളിൽ നിന്ന് സഞ്ജീവ് നേരിടേണ്ടി വന്ന വെല്ലുവിളി ചെറുതായിരുന്നില്ല. ഐ.പി.എസ് ഉദ്യോഗം നഷ്ടപ്പെടുത്തി, വരുമാന മാർഗങ്ങൾ മുടക്കി, വീടിന്റെ ഒരു ഭാഗം കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് എന്നാരോപിച്ച് പൊളിച്ച് നീക്കി, സുഹൃത്ത് കളും അഭ്യുദയകാംക്ഷികളും ചേർന്ന് സാമ്പത്തി പ്രതിസന്ധി മറികടക്കാൻ ഫണ്ട് വരെ ശേഖരിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ ജീവിതം എന്നിട്ടും പെയിഡ് ന്യൂസുകൾ കൊണ്ട് മാധ്യമധർമ്മം നിറവേറ്റുന്നവർ അദ്ദേഹം ഒരു വിവാദ ഐ.പി.എസ് ഓഫീറായി കാണുന്നതിൽ അതിശയമില്ലെന്ന് ജെസ്സിൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ:-

എന്തുകൊണ്ട് സഞ്ജീവ് ഭട്ടിനെ മാധ്യമങ്ങളും ഭരണാധികാരികളും വിവാദ കജട ഓഫീസർ എന്ന് വിളിക്കുന്നു? ആരാണ് അദ്ദേഹത്തിന്റെ എഴുത്തുകളും ട്വീറ്റുകളും കൊണ്ട് വിറളിപ്പിടിക്കുന്നത്?

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് സംഭവിച്ച 2002 ലെ ഗുജറാത്ത് വംശഹത്യയിൽ ഭരണാധികാരികൾക്ക് പങ്കുണ്ട് എന്ന് സത്യവാങ്ങ് മൂലം കൊടുത്തിരുന്നു, അന്നു മുതൽ ഭരണാധികാരികളിൽ നിന്ന് സഞ്ജീവ് നേരിടേണ്ടി വന്ന വെല്ലുവിളി ചെറുതായിരുന്നില്ല കജട ഉദ്യോഗം നഷ്ടപ്പെടുത്തി, വരുമാന മാർഗ്ഗങ്ങൾ മുടക്കി, വീടിന്റെ ഒരു ഭാഗം കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് എന്നാരോപിച്ച് പൊളിച്ച് നീക്കി, സുഹൃത്ത് കളും അഭ്യുദയകാംക്ഷികളും ചേർന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫണ്ട് വരെ ശേഖരിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നിട്ടും പെയിഡ് ന്യൂസ് കൾ കൊണ്ട് മാധ്യമധർമ്മം നിറവേറ്റുന്നവർ അദ്ദേഹം ഒരു വിവാദ ഐ.പി.എസ് ഓഫീസറായി കാണുന്നതിൽ അതിശയമില്ല.

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാകുന്ന ഭരണഘടനയുടെ 19(1)(a) അനുചേദം പ്രകാരം സംസാരിച്ചാൽ ഇവിടെ ഗൗരി ലങ്കേഷ് മാർ ഉണ്ടാകുമെന്നും അതല്ലെങ്കിൽ ജയിലായിരിക്കും ശിഷ്ടജീവിതമെന്നും ഭരണാധികാരികൾ സാമൂഹിക -മനുഷ്യാവകാശ പ്രവർത്തകരെയടക്കം ജയിലിലാക്കി നിരന്തരം ഓർമ്മ പ്പെടുത്തുമ്പോഴും ചാട്ടുളി പോലുള്ള വാക്കുകൾ കൊണ്ട് അവ നേരിടുന്ന സഞ്ജീവിന്റെ എഴുത്തുകൾ അധികാരികളെ വെറളി പിടിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് 20 വർഷത്തിന് ശേഷം പെട്ടെന്ന് ഒരു സുപ്രഭാത്തിൽ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് വന്നതും ജയിലിലായതും.

ഏകാധിപതികൾക്ക് ഭയത്തിന്റെ വിത്ത് ജനങ്ങൾക്കിടയിൽ നിരന്തരം വിതക്കും എന്നാൽ സത്യം പറയുന്നവരെ അവർക്ക് ഭയമാണ് താനും. എല്ലാവിധ ആധുനിക ശാസ്ത്ര സംവിധാനങ്ങളും രാഷ്ട്ര സംവിധാനങ്ങളും ഉപയോഗിച്ച് ആവർത്തിച്ച് പറയുന്ന നുണകൾ ഭൂരിഭാഗം ജനങ്ങളും മാധ്യമങ്ങൾ, എന്തിന് ഇതര രാഷ്ട്രങ്ങൾ പോലും ഏറ്റെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP