Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപിക്ക് സൈബർ ഇടങ്ങളിൽ നഷ്ടമായത് 26 ലക്ഷം ഫോളവേഴ്‌സ്; 687 അക്കൗണ്ടുകളിലായി കോൺഗ്രസിന് നഷ്ടം രണ്ടു ലക്ഷം അനുയായികൾ മാത്രം; പാർട്ടികൾക്ക് എട്ടിന്റെ പണി കൊടുത്ത് ഫേസ്‌ബുക്ക്; നടപടി സൈബർ ഇടങ്ങളിലെ വ്യാജവാർത്തകൾ തടയാനെന്നും വിശദീകരണം

ബിജെപിക്ക് സൈബർ ഇടങ്ങളിൽ നഷ്ടമായത് 26 ലക്ഷം ഫോളവേഴ്‌സ്; 687 അക്കൗണ്ടുകളിലായി കോൺഗ്രസിന് നഷ്ടം രണ്ടു ലക്ഷം അനുയായികൾ മാത്രം; പാർട്ടികൾക്ക് എട്ടിന്റെ പണി കൊടുത്ത് ഫേസ്‌ബുക്ക്; നടപടി സൈബർ ഇടങ്ങളിലെ വ്യാജവാർത്തകൾ തടയാനെന്നും വിശദീകരണം

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ ഫേസ്‌ബുക്ക് നടത്തിയ ശുചീകരണത്തിൽ നഷ്ടമേറെ ബിജെപിക്കെന്ന് റിപ്പോർട്ടുകൾ. 

ഫേസ്‌ബുക്ക് നയങ്ങൾ കൃത്യമായി പാലിക്കാത്തതിന്റെ പേരിൽ ഫേസ്‌ബുക് അക്കൗണ്ടുകളും പേജുകളും ഡി-ആക്ടിവേറ്റ് ചെയ്തതിൽ കോൺഗ്രസിനെക്കാൾ കൂടുതൽ നഷ്ടം ബിജെപിക്ക് തന്നെയെന്ന് കണക്കുകൾ പുറത്തുവരുന്നു. പൊതുതിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് എഴുന്നൂറോളം പേജുകളും അക്കൗണ്ടുകളുമാണ് ഫേസ്‌ബുക് നീക്കം ചെയ്തത്. ഇതിൽ കോൺഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ള 687 പേജുകൾ ഉൾപ്പെട്ടത് ഏറെ വിവാദമായിരുന്നു. അതേസമയം ബിജെപി അനുകൂല വിവരങ്ങൾ പ്രചരിപ്പിച്ചിരുന്ന 15 പേജുകളും നീക്കം ചെയ്തിട്ടുണ്ടെന്നു ഫേസ്‌ബുക് അറിയിച്ചു.

ഒഴിവാക്കിയ 687 കോൺഗ്രസ് അനുകൂല പേജുകളെ രണ്ടു ലക്ഷം പേർ മാത്രമാണ് പിന്തുടർന്നിരുന്നത്. എന്നാൽ ബിജെപിയെ അനുകൂലിച്ചിരുന്ന ഒരു പേജ്, 12 അക്കൗണ്ട്, ഒരു ഗ്രൂപ്പ്, ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്നിവയ്ക്ക് 26 ലക്ഷം ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. കോൺഗ്രസ് അനുകൂല പേജുകൾ 2014 മുതൽ ഏതാണ്ട് 27 ലക്ഷം രൂപ ഫേസ്‌ബുക് പരസ്യത്തിനായി ചെലവഴിച്ചപ്പോൾ ബിജെപി അനുകൂല പേജുകൾ 50 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്.

ഒരു ഐടി കമ്പനി അംഗീകാരമുള്ളതും വ്യാജവുമായ അക്കൗണ്ടുകൾ വഴി പ്രാദേശിക വാർത്തകളെക്കുറിച്ചും രാഷ്ട്രീയ പരിപാടികളെക്കുറിച്ചുമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഫേസ്‌ബുക് കണ്ടെത്തി. ഈ ഐടി കമ്പനിയെക്കുറിച്ച് അറിയില്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. എന്നാൽ ഗുജറാത്തിലെ 17 സർക്കാർ വകുപ്പുകൾക്ക് ഈ ഐടി കമ്പനിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 46 സർക്കാർ വെബ്സൈറ്റുകൾ കൈകാര്യം ചെയ്യുന്നതും വിദേശകാര്യ മന്ത്രാലയത്തിനും രാഷ്ട്രപതിക്കും ആപ്പുകൾ തയാറാക്കുന്നതും ഈ ഐടി കമ്പനിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പു കാലത്ത് തെറ്റായ വിവരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനു തടയിടുന്നതിന്റെ ഭാഗമായിട്ടാണ് ഫേസ്‌ബുക് ശുചിയാക്കൽ നടപടി സ്വീകരിച്ചത്. അതേസമയം ഫേസ്‌ബുക്ക് മരവിപ്പിച്ചതിൽ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഇല്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.ഫേസ്‌ബുക്കിന്റെ വാർത്താക്കുറിപ്പിന് പിന്നാലെയാണ് വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. തങ്ങളുടെ ഔദ്യോഗിക പേജുകൾ ഒന്നും നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. കോൺഗ്രസിന്റെയോ പാർട്ടി ചുമതലപ്പെടുത്തിയ പ്രവർത്തകരുടെയോ ഫേസ്‌ബുക്ക് പ്രൊഫൈലുകൾ നീക്കം ചെയ്യപ്പെട്ടില്ലെന്നാണ് വിശദീകരണം. നീക്കം ചെയ്തുവെന്ന് അവകാശപ്പെടുന്ന പേജുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫേസ്‌ബുക്കിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.


ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 687 ഫേസ്‌ബുക്ക് പേജുകൾ നീക്കം ചെയ്‌തെന്ന് ഫേസ്‌ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയേൽ ഗ്ലേയ്‌സിയേഴ്‌സാണ് അറിയിച്ചത്. ഫേസ്‌ബുക്കിന്റെ നയങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകളാണ് നീക്കം ചെയ്തിരിക്കുന്നതെന്നും ഫേസ്‌ബുക്ക് വാത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഫേസ്‌ബുക്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംഘടിതമായി പ്രചരിപ്പിക്കുന്നതായി ഫേസ്‌ബുക്ക് ആൽഗോരിതം കണ്ടെത്തിയ പേജുകളാണ് നീക്കം ചെയ്യപ്പെട്ടത്. വ്യാജ അക്കൗണ്ടുകളാണ് പ്രാഥമികമായും ഇതിന് ഉപയോഗിച്ചതെന്നും ഫേസ്‌ബുക്ക് വാർത്താക്കുറിപ്പിൽ പറയുന്നു. പേജുകൾ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുകളിൽ ഭൂരിഭാഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ടവയാണെന്ന് കണ്ടെത്തിയെന്നായിരുന്നു ഫേസ്‌ബുക്കിന്റെ അവകാശവാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP