Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ ആരോപണ വിധേയനായ കൗൺസിലർ ജയന്തനു ഫേസ്‌ബുക്കിൽ തെറിവിളി; പ്രൈവസി സെറ്റിങ്സ് മാറ്റി കമന്റ് ബോക്സും പൂട്ടിക്കെട്ടി ജയന്തൻ

വീട്ടമ്മയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ ആരോപണ വിധേയനായ കൗൺസിലർ ജയന്തനു ഫേസ്‌ബുക്കിൽ തെറിവിളി; പ്രൈവസി സെറ്റിങ്സ് മാറ്റി കമന്റ് ബോക്സും പൂട്ടിക്കെട്ടി ജയന്തൻ

തിരുവനന്തപുരം: വടക്കാഞ്ചേരി സ്വദേശിനിയായ യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ ആരോപണവിധേയനായ വടക്കാഞ്ചേരി കൗൺസിലർ പി.എൻ ജയന്തന് ഫേസ്‌ബുക്കിൽ തെറിവിളിയും പൊങ്കാലയും. ഫേസ്‌ബുക്കിൽ ജയന്തൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ താഴെ കമന്റ് ആയാണ് തെറിവിളിയുമായി ആളുകൾ രംഗത്തെത്തിയത്. തെറിവിളി രൂക്ഷമായതോടെ പ്രൈവസി സെറ്റിങ്സ് മാറ്റി ജയന്തൻ മുങ്ങി. തന്റെ ടൈംലൈനിൽ മറ്റുള്ളവർക്ക് പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജയന്തൻ ആദ്യം ഒഴിവാക്കിയത്. വൈകാതെ കമന്റ് ബോക്സും പൂട്ടിക്കെട്ടി ജയന്തൻ രക്ഷപ്പെട്ടു.

വാർത്താ സമ്മേളനത്തിലൂടെ വീട്ടമ്മ കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തിയതു മുതൽ ജയന്തന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ കമന്റ് ബോക്‌സ് തെറിവിളി കൊണ്ട് നിറഞ്ഞിരുന്നു. ആളുകൾ പരിധിവിട്ട് കമന്റു ചെയ്തപ്പോൾ അതിന്റൈ പ്രൈവസി മാറ്റാതെ ജയന്തനു വേറെ വഴി ഒന്നും ഇല്ലായിരുന്നു.

ഞങ്ങളും പാർട്ടിക്കാർ തന്നെയാണ്, പക്ഷ്, ഇങ്ങനൊരു കാര്യത്തിൽ കൂട്ടു നിൽക്കില്ലെന്നാണ് ചിലരുടെ കന്റുകൾ. നമുക്ക് ഒന്നിച്ചു നിൽക്കാം ഈപ്രതികളെ പിടിക്കും വരെ ഒറ്റകെട്ടായി നമുക് അണിചേരാം നള വേറൊരു പെങ്ങന്മാർക്കും ഈഅവസ്ത്തവരാലും ഈപ്രതികൾ കുടുങ്ങും വരെ രാഷ്ട്ട്രയം മാറ്റിവച്ചു നമുക്ക് മുന്നേറാം..എന്നും ആളുകൾ കമന്റ് ചെയ്യുന്നു.

വടക്കാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് പുറം ലോകം അറിഞ്ഞത്. രണ്ടു വർഷമായി താൻ അനുഭവിക്കുന്ന മാനസികപീഡനം യുവതി ഭാഗ്യലക്ഷ്മിയോടു തുറന്നു പറയുകയായിരുന്നു. വടക്കാഞ്ചേരിയിലെ കൗൺസിലറായ പിഎൻ ജയന്തനും സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നു ഇന്നു തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിലും യുവതി ആവർത്തിച്ചു. നാലുപേരുടെ പേരുകളാണ് യുവതി വെളിപ്പെടുത്തിയത്.

2014-ലാണ് പീഡനത്തിനിരയായത്. ഭർത്താവിന്റെ സുഹൃത്തുക്കളായ പ്രതികൾ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി. പരാതി നൽകാനെത്തിയപ്പോൾ പൊലീസ് വാക്കുകൾ കൊണ്ട് ബലാൽസംഗം ചെയ്തെന്നും യുവതി വെളിപ്പെടുത്തി.

അതേസമയം ആരോപണം ജയന്തൻ നിഷേധിച്ചു. യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചത് കള്ള പരാതിയാണെന്നു ജയന്തൻ പറഞ്ഞു. യുവതി ആരോപണം ഉന്നയിക്കുന്നത് മറ്റെന്തോ കാര്യത്തിനാണ്. ആരോപണം കെട്ടിച്ചമച്ചതാണ്. തനിക്ക് ഈ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. സ്ത്രീകൾ വിചാരിച്ചാൽ എന്തും ചെയ്യാവുന്ന അവസ്ഥയാണുള്ളതെന്നും ജയന്തൻ പ്രതികരിച്ചു.

ജയന്തന്റെ ഫേസ്‌ബുക്ക് കമന്റ് ബോക്‌സിൽ വന്ന ചില കമന്റുകൾ...

  • നമുക്ക് ഒന്നിച്ചു നിൽക്കാം ഈപ്രതികളെ പിടിക്കും വരെ ഒറ്റകെട്ടായി നമുക് അണിചേരാം നള വേറൊരു പെങ്ങന്മാർക്കും ഈഅവസ്ത്തവരാലും ഈപ്രതികൾ കുടുങ്ങും വരെ രാഷ്ട്ട്രയം മാറ്റിവച്ചു നമുക്ക് മുന്നേറാം..
  • നല്ല തന്തക്ക് പിറക്കാത്തതിന്റെകുഴപ്പമാഇതൊക്കെ... മോൻ.
  • പാർട്ടി പ്രവർത്തനമെന്നാൽ നാട്ടിലെ സ്ത്രീകളുടെ മടിക്കുത്തഴിക്കലാണെന്ന് കരുതിയോ നീ..
  • 2 ദിവസത്തെ വാർത്ത പേരിന് ഒരു കേസ് സഖാവിനു ഒന്നും സംഭവിക്കില്ല. ഇത് കേരളമാണ്. ഒരു രാഷ്ട്രീയക്കാരനും ശിക്ഷിക്കപ്പെടില്ല. (ചരിത്രത്തിൽ ഒരു പിള്ളക്ക് കിട്ടിയ ശിക്ഷ അറിയാം).
  • സഖാവ് ജയന്തൻ സാമ്പത്തിക വിഷയം പറഞ്ഞതിനു പകരം ഭാഗ്യലക്ഷ്മിയുടെ പിന്നിൽ സംഘപരിവാർ അജണ്ട ആണെന്ന് പറഞ്ഞാൽ പോരെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP