Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നനഞ്ഞൊലിക്കുന്ന ട്രെയിനിൽ യാത്ര ചെയ്യേണ്ടത് കുടപിടിച്ച്; ഇന്റർസിറ്റിയിലെ മഴയാത്രയുടെ വിവരണവുമായി നടൻ വിനോദ് കോവൂരിന്റെ ഫേസ്‌ബുക്ക് ലൈവ്

നനഞ്ഞൊലിക്കുന്ന ട്രെയിനിൽ യാത്ര ചെയ്യേണ്ടത് കുടപിടിച്ച്; ഇന്റർസിറ്റിയിലെ മഴയാത്രയുടെ വിവരണവുമായി നടൻ വിനോദ് കോവൂരിന്റെ ഫേസ്‌ബുക്ക് ലൈവ്

മറുനാടൻ മലയാളി ബ്യൂറോ

ടിക്കറ്റെടുത്ത് യാത്ര ചെയ്തത് ചോർന്നൊലിക്കുന്ന ട്രെയിനിലെന്ന് വ്യക്തമാക്കി നടൻ വിനോദ് കോവൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ചോർന്നൊലിക്കുന്ന ഇന്റർസിറ്റി എക്സ്പ്രസിലെ ദുരിതയാത്രയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ നടൻ വിവരിക്കുന്നത്. ട്രെയിനിനകത്ത് യാത്രക്കാർ കുട ചൂടിയും തലയിൽ ടവ്വലിട്ടുമാണ് സീറ്റിലിരിക്കുന്നത്. ജോലി കഴിഞ്ഞു മടങ്ങുന്നവരുൾപ്പെടെ നനഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം.

കോഴിക്കോട് എത്തുന്നത് വരെ ട്രയിനിനുള്ളിലിരുന്ന് മഴ നനയുകയായിരുന്നു. നല്ല ചോർച്ചയുണ്ടായപ്പോൾ യാത്രക്കാർ സീറ്റ് മാറിയിരുന്നു. കാശും കൊടുത്ത് മഴയും കൊണ്ടിരിക്കേണ്ട അവസ്ഥയാണ്. കംപാർട്ട്മെന്റ് മൊത്തത്തിൽ ചോരുകയാണ്.

ഓഫീസും കോളജുമൊക്കെ വിട്ട് പോകുന്നവർ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് ഇന്റർസിറ്റി എക്സ്‌പ്രസ്. കോഴിക്കോട് വരെയുള്ള യാത്രയിലാണ് വിനോദ് കോവൂറിന് ഈ അനുഭവം നേരിട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP