1 usd = 71.01 inr 1 gbp = 93.37 inr 1 eur = 78.52 inr 1 aed = 19.33 inr 1 sar = 18.94 inr 1 kwd = 233.79 inr

Dec / 2019
10
Tuesday

'സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം; എന്തുതന്നെയാണെങ്കിലും അത് പറയാൻ സൗമ്യ ജീവിച്ചിരിപ്പില്ല; ഇനിയിപ്പോൾ സൗമ്യയും അജാസും തമ്മിൽ പ്രണയത്തിലായിരുന്നു എന്നിരിക്കട്ടെ.. എങ്ങനെയാണ് അതുകൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്'? മാവേലിക്കരയിലെ പൊലീസ് ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ 'അന്യന് കിടക്കവിരിച്ചവൾ' എന്നതടക്കമുള്ള കമന്റുകളെ രൂക്ഷമായി വിമർശിച്ച് യുവാവിന്റെ കുറിപ്പ്

June 16, 2019 | 06:52 PM IST | Permalink



'സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം; എന്തുതന്നെയാണെങ്കിലും അത് പറയാൻ സൗമ്യ ജീവിച്ചിരിപ്പില്ല; ഇനിയിപ്പോൾ സൗമ്യയും അജാസും തമ്മിൽ പ്രണയത്തിലായിരുന്നു എന്നിരിക്കട്ടെ.. എങ്ങനെയാണ് അതുകൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്'? മാവേലിക്കരയിലെ പൊലീസ് ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ 'അന്യന് കിടക്കവിരിച്ചവൾ' എന്നതടക്കമുള്ള കമന്റുകളെ രൂക്ഷമായി വിമർശിച്ച് യുവാവിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മാവേലിക്കരയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോൾ ഒഴിച്ചും കത്തിക്ക് കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്ത വന്നതിന് പിന്നാലെ സംഭവത്തെ പറ്റി അനാവശ്യമായ ചർച്ചകളും സമൂഹ മാധ്യമത്തിൽ അടക്കം ഉയർന്നിരുന്നു. സൗമ്യ എന്ന പൊലീസുകാരിയും അവരെ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥനും തമ്മിൽ അവിഹിതമായിരുന്നുവെന്ന് വരെയുള്ള കമന്റുകൾ ഇതിനൊടകം സമൂഹ മാധ്യമങ്ങളിലും ഉയർന്നിരുന്നു. എന്നാൽ ഇത്തരം കമന്റുകൾ അനാവശ്യമാണെന്നും സത്യമെന്തെന്ന് അറിയാതെ ഇത്തരം കമന്റുകൾ പങ്കുവെക്കേണ്ടതില്ലെന്നും സമൂഹ മാധ്യമത്തിൽ രൂക്ഷ വിമർശനമുയരുന്ന വേളയിൽ യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പും വൈറലാകുകയാണ്.

ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ രഹസ്യങ്ങളെ വരെ സമൂഹ മാധ്യമത്തിൽ തുറന്ന് പറയുന്ന കപട സദാചാരത്തിനെതിരെ ശബ്ദമുയർത്തുന്നതാണ് സന്ദീപ് ദാസ് എന്ന യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ഇത്തരത്തിൽ കമന്റുകൾ പ്രചരിപ്പിക്കുന്ന മലയാളികളുടെ മാനസികാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണ് സന്ദീപിന്റെ വാക്കുകൾ. 'അജാസ് ഒരു നല്ല മനുഷ്യനല്ലെന്ന് മനസ്സിലായപ്പോൾ സൗമ്യ അടുപ്പത്തിന് ഫുൾസ്റ്റോപ്പിട്ടതാകാം. അതല്ലെങ്കിൽ സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അവർക്കിടയിൽ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും, അത് പറയാൻ സൗമ്യ ജീവിച്ചിരിപ്പില്ല. സൗമ്യയുടെ വേർഷൻ കേൾക്കാനുള്ള അവസരം നമുക്കില്ല.അത് കേൾക്കാനായാൽ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തിൽ മാറിപ്പോയേക്കാം'.

'ഇനിയിപ്പോൾ സൗമ്യയും അജാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നുതന്നെ ഇരിക്കട്ടെ.എങ്ങനെയാണ് അതുകൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്? സ്വന്തം വീട്ടിലെ പെൺകുട്ടികൾക്ക് ഈ ഗതി വന്നാൽ ന്യായീകരണത്തൊഴിലാളികൾ ഈ രീതിയിൽത്തന്നെ പ്രതികരിക്കുമോ? പ്രണയിനിയെ നിഷ്‌കരുണം വഞ്ചിച്ച എത്രയെത്ര പുരുഷന്മാരാണ് ഈ നാട്ടിൽ സുഖമായി ജീവിക്കുന്നത് ! അതിന്റെ പേരിൽ പെൺകുട്ടികൾ പെട്രോളുമെടുത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ'? എന്നും സന്ദീപ് ചോദിക്കുന്നു.

അജാസ് എന്ന ആലുവയിലെ ട്രാഫിക് വിഭാഗത്തിലെ പൊലീസുകാരന്റെ വ്യക്തിവൈരാഗ്യമാണ് കേരളത്തെ മൊത്തത്തിൽ ഞെട്ടിക്കുന്ന സംഭവത്തിലെ വില്ലൻ സ്ഥാനത്ത്. അരുംകൊല നടത്തിയ പൊലീസുകാരനെതിരെ രോഷം കൊണ്ട് ജ്വലിക്കുകയാണ് മലയാളികൾക്ക്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ പൊലീസുകാരിയെയാണ് അജാസ് എന്ന ക്രൂരൻ കുത്തിയും കത്തിച്ചും കൊലപ്പെടുത്തിയത്. സ്‌കൂളിൽ പോകുന്ന രണ്ട് ആൺകുട്ടികളും ഒന്നര വയസുള്ള പിഞ്ചു കുഞ്ഞുമാണ് ഇവർക്കുണ്ടായിരുന്നത്. വള്ളിക്കുന്ന സ്റ്റേഷനിലെ സിപിഒ ആയ സൗമ്യ(30)യാണ് കൊല്ലപ്പെട്ടത്.

പട്ടാപ്പകൽ നടന്ന ഈ സംഭവത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല കേള്ളത്തിന് ഇനിയും. നടുക്കുന്ന ദുരന്തം കൺമുന്നിൽ കാണേണ്ടി വന്ന വള്ളിക്കുന്നം സ്വദേശികൾക്കും നടുക്കം മാറിയിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. മുപ്പതു വയസുകാരിയാണ് കൊല്ലപ്പെട്ട സൗമ്യ. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നു. കുട്ടികൾക്ക് അവധി ആയതിനാൽ സൗമ്യയുടെ ഭർത്താവ് അവധിക്ക് എത്തിയത് അത് കണക്കാക്കി ആയിരുന്നു. മക്കളെ സ്‌കൂളിലേക്ക് അയക്കണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത ശേഷം പത്ത് ദിവസം മുമ്പാണ് ഭർത്താവ് വിദേശത്തേക്ക് പോയത്.

പിന്നാലെ എത്തിയ വലിയ ദുരന്ത വാർത്തയായിരുന്നു. പ്രതി അജാസുമായി സൗമ്യക്ക് മുൻ പരിചയം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇവർ മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. ആലുവ ട്രാഫിക്കിലെ പൊലീസുകാരനായ അജാസിന് സൗമ്യയുമായി വ്യക്തിവൈരാഗ്യമുണ്ടാകാൻ മാത്രമുള്ള ബന്ധം എന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ടു വർഷത്തോളമായി സൗമ്യ വള്ളിക്കുന്നു സ്റ്റേഷനിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം മാവേലിക്കരയിൽ നടന്നിട്ടുണ്ട്. സിവിൽ പൊലീസ് ഓഫീസറായ സൗമ്യയെ പൊതുസ്ഥലത്തുവെച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു ! ക്രൂരവും പൈശാചികവുമായ ഈ കൃത്യം നടപ്പിലാക്കിയത് അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് !അതിനു പിന്നാലെ ചില മാധ്യമങ്ങൾ സൗമ്യയും അജാസും തമ്മിൽ 'അടുപ്പത്തിലായിരുന്നു' എന്നും കൊലപാതകത്തിന്റെ കാരണം വ്യക്തിവൈരാഗ്യമാണെന്നും എഴുതി. അതോടെ കൊലപാതകിയെ ന്യായീകരിക്കുന്ന കമന്റുകൾ യഥേഷ്ടം വന്നുതുടങ്ങി ! ''കാമം തീർക്കാൻ ഭർത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവൾ ഇത് അർഹിക്കുന്നു'' എന്നാണ് ഒരാൾ എഴുതിയത് !ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങൾ വരെ എത്ര ഉറപ്പോടെയാണ് പ്രവചിക്കുന്നത് !

ഇതാണ് ശരാശരി മലയാളിയുടെ മനോഭാവം. പെണ്ണിനെ പ്രതിസ്ഥാനത്തു നിർത്താൻ ഒരവസരം നോക്കിയിരിക്കുകയാണ് കപടസദാചാരവാദികൾ ! സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ച്ചപ്പാടുകൾ വളരെയേറെ സങ്കുചിതമാണ്. ആണിനും പെണ്ണിനും എല്ലാക്കാലത്തും സുഹൃത്തുക്കളായിരിക്കാൻ കഴിയില്ല എന്ന പിന്തിരിപ്പൻ സന്ദേശം പങ്കുവെയ്ക്കുന്ന സിനിമകൾ ഇവിടെ തകർത്തോടിയിട്ടുണ്ട്. അവനും അവളും സ്‌നേഹത്തോടെ പരസ്പരം പെരുമാറിയാൽ, അതിനെ 'വഴിവിട്ട' ബന്ധമായി വ്യാഖ്യാനിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. വിവാഹിതനായ ഒരു പുരുഷന് തന്റെ ഓഫീസിലെ സഹപ്രവർത്തകയോടൊപ്പം സിനിമാ തിയേറ്ററിലും പാർക്കിലുമൊക്കെ ധൈര്യമായി പോകാൻ സാധിക്കുമോ? ഒരിക്കലുമില്ല. അങ്ങനെ ചെയ്യാൻ നമ്മുടെ 'സംസ്‌കാരം' അനുവദിക്കുന്നില്ല.

കലർപ്പില്ലാത്ത സൗഹൃദമാണെങ്കിൽപ്പോലും സമൂഹം അതിൽ അവിഹിതം മാത്രമേ കാണുകയുള്ളൂ. എന്റെയൊരു തോന്നൽ പറയാം. കൊലചെയ്യപ്പെട്ട സൗമ്യയും കൊലപാതകിയായ അജാസും സുഹൃത്തുക്കളായിരുന്നിരിക്കാം. പ്രണയമെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കുംവിധമുള്ള ഗാഢമായ സൗഹൃദം അവർക്കിടയിൽ ഉണ്ടായിരുന്നിരിക്കാം. അജാസ് ഒരു നല്ല മനുഷ്യനല്ലെന്ന് മനസ്സിലായപ്പോൾ സൗമ്യ അടുപ്പത്തിന് ഫുൾസ്റ്റോപ്പിട്ടതാകാം. അതല്ലെങ്കിൽ സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അവർക്കിടയിൽ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും, അത് പറയാൻ സൗമ്യ ജീവിച്ചിരിപ്പില്ല. സൗമ്യയുടെ വേർഷൻ കേൾക്കാനുള്ള അവസരം നമുക്കില്ല.അത് കേൾക്കാനായാൽ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തിൽ മാറിപ്പോയേക്കാം.'ദേവാസുരം' എന്ന സിനിമ കണ്ട പ്രേക്ഷകരെല്ലാം മംഗലശ്ശേരി നീലകണ്ഠനെ നെഞ്ചിലേറ്റുകയും മുണ്ടയ്ക്കൽ ശേഖരനെ വെറുക്കുകയും ചെയ്തുവല്ലോ.

സിനിമ നീലകണ്ഠന്റെ പക്ഷം പിടിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്. അതേ കഥ ശേഖരന്റെ വീക്ഷണകോണിലൂടെ പറഞ്ഞാൽ നീലകണ്ഠനാണ് വില്ലനെന്ന് തോന്നും !മനുഷ്യത്വത്തിന്റെ കണികപോലും ഇല്ലാത്ത അജാസ് എന്ന ക്രിമിനലിന്റെ പോയിന്റ് ഓഫ് വ്യൂ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. നാം അത് വിഴുങ്ങേണ്ടതുണ്ടോ? ഇനിയിപ്പോൾ സൗമ്യയും അജാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നുതന്നെ ഇരിക്കട്ടെ.എങ്ങനെയാണ് അതുകൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്? സ്വന്തം വീട്ടിലെ പെൺകുട്ടികൾക്ക് ഈ ഗതി വന്നാൽ ന്യായീകരണത്തൊഴിലാളികൾ ഈ രീതിയിൽത്തന്നെ പ്രതികരിക്കുമോ? പ്രണയിനിയെ നിഷ്‌കരുണം വഞ്ചിച്ച എത്രയെത്ര പുരുഷന്മാരാണ് ഈ നാട്ടിൽ സുഖമായി ജീവിക്കുന്നത് ! അതിന്റെ പേരിൽ പെൺകുട്ടികൾ പെട്രോളുമെടുത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ?

ഉത്തരേന്ത്യയിലെ ആസിഡ് ആക്രമണങ്ങളുടെ വാർത്തകൾ വായിക്കുമ്പോൾ കേരളത്തിൽ ഇതൊന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്നു. മലയാളികൾ വിദ്യാസമ്പന്നരാണല്ലോ ! പക്ഷേ മനുഷ്യനെ പച്ചയ്ക്ക് കത്തിക്കാൻ മലയാളികൾക്ക് ഒരു മടിയുമില്ല എന്ന കാര്യം പലവട്ടം തെളിഞ്ഞുകഴിഞ്ഞു.വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണിത്.ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുവേണ്ടി നിയമിക്കപ്പെട്ട പൊലീസുകാരനാണ് ഇതുപോലൊരു കുറ്റം ചെയ്തത്.അതിൽനിന്നുതന്നെ ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയാനാകും. കൊലപാതകിയെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക എന്ന സാമാന്യ മര്യാദയാണ് ആദ്യം പാലിക്കേണ്ടത്. മറ്റൊരാൾക്കുകൂടി കുറ്റംചെയ്യാനുള്ള നിശബ്ദപ്രേരണയാണ് അത്തരം പ്രസ്താവനകൾ.'നോ' പറയാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്ന വസ്തുത പുരുഷന്മാർ പലപ്പോഴും മനസ്സിലാക്കാറില്ല. ഒരു പെൺകുട്ടിയോട് ഒരു പുരുഷന് ഇഷ്ടം തോന്നിയാൽ,അവൾ അയാളെ നിർബന്ധമായും വിവാഹം കഴിക്കണം എന്ന പിടിവാശി വെച്ചുപുലർത്തുന്നവരുണ്ട്.

വിവാഹം കച്ചവടമായി മാറുന്ന നാടാണ്. അതുകൊണ്ടു തന്നെ പെൺകുട്ടികൾക്ക് മിക്കപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകാറില്ല. നമ്മുടെ ആൺകുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു റിലേഷനിൽ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണ്. അവരിൽ ഒരാൾക്ക് ആ ബന്ധം തുടരാൻ താത്പര്യമില്ലെങ്കിൽ, അത് അവിടെവെച്ച് അവസാനിപ്പിക്കുക. അല്ലാതെ പുരുഷന് പ്രത്യേക പരിഗണനയൊന്നുമില്ല. അസന്തുഷ്ടിയോടെ ഒന്നിച്ചുനിന്നാലും തീവെച്ച് കൊന്നാലും ഇരുപക്ഷത്തും നഷ്ടങ്ങൾ മാത്രമേ സംഭവിക്കുകയുള്ളൂ. മനഃശാസ്ത്രപരമായ ഒരു പ്രശ്‌നമാണിത്. പൂർണ്ണമായും തുടച്ചുനീക്കണമെങ്കിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്. ആ ഉത്തരവാദിത്വത്തിൽനിന്ന് നമുക്കാർക്കും ഒളിച്ചോടാനാവില്ല. എല്ലാം മറക്കാം. മരിച്ച സൗമ്യയ്ക്ക് ഭർത്താവും മൂന്നു കുട്ടികളുമുണ്ട്.ആ കുടുംബത്തിന് ഒറ്റനിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്.ഒരു കുടപോലുമില്ലാതെ അവർ പെരുമഴയത്ത് നിൽക്കുകയാണ്.അവരെ ഓർത്തെങ്കിലും സൗമ്യയെ വെറുതെവിട്ടുകൂടേ?

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നിർമ്മാതാക്കൾക്ക് മനോരോഗമെന്ന ഷെയ്‌നിന്റെ പ്രതികരണം പ്രകോപനപരം; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് ഇറങ്ങിയ അമ്മ പ്രതിനിധികളും നടനോട് കട്ടക്കലിപ്പിൽ; ചർച്ചകളിൽ നിന്നും പിന്മാറി താരസംഘടനയും ഫെഫ്കയും; ഷെയിനിനെ വിശ്വസിച്ച് എങ്ങനെ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ചോദിച്ച് സംഘടനകൾ; ഒത്തുതീർപ്പ് ചർച്ച നടന്നുക്കൊണ്ടിരിക്കേ പരസ്യ വിമർശനം നടത്തിയതും മന്ത്രിയെ കാണാൻ പോയതും ന്യായീകരിക്കാൻ കഴിയില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന; ഷെയിൻ നിഗം സ്വയംകുഴി തോണ്ടുന്നോ?
പൗരത്വ ബില്ലിന്റെ പേരിൽ കലാപത്തിന് ശ്രമം; പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് നാല് ശതമാനമായി; ഇതേസമയം ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനവും; മുസ്ലിംങ്ങൾ 9 ശതമാനത്തിൽ നിന്ന് 14 ശതമാനവും; റോഹിങ്യൻ മുസ്ലിംങ്ങളെ അംഗീകരിക്കില്ല; രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ചത് കോൺഗ്രസ്; കേരളത്തിൽ മുസ്ലിംലീഗും മഹാരാഷ്ട്രയിൽ ശിവസേനയും സഖ്യകക്ഷികൾ; അസംകാരും ബംഗാളികളും പേടിക്കേണ്ടതില്ല; പൗരത്വബില്ലിലെ ആരോപണത്തിന് മറുപടിയുമായി അമിത്ഷാ
ദേശീയപൗരത്വ ബില്ലിലെ ഭേദഗതി പാസാക്കി ലോക്‌സഭ; ബില്ലിനെ അനുകൂലിച്ചു 311 എംപിമാർ വോട്ടു ചെയ്തപ്പോൾ എതിർപ്പു വോട്ടു ചെയ്തത് 80 പേർ; ശശി തരൂരിന്റെയും പി കെ കുഞ്ഞാലികുട്ടിയുടെയും എൻ കെ പ്രേമചന്ദ്രന്റെയും ഭേദഗതി നിർദേശങ്ങൾ തള്ളി ലോക്‌സഭ; ബിൽ നടപ്പിലാക്കിയാൽ ഒരൊറ്റ നുഴഞ്ഞു കയറ്റക്കാരെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് അമിത്ഷാ; അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംങ്ങൾ അല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ ബിൽ രാജ്യസഭ കൂടി കടക്കണം
രക്തസമ്മർദ്ദം കുറഞ്ഞതോടെ സ്ഥിതി വഷളായി; ഗർഭസ്ഥ ശിശു മരിച്ചോ എന്നുറപ്പാക്കി സിസേറിയൻ ചെയ്യേണ്ടതിന് പകരം ആംബുലൻസിൽ അമ്മയെ അയച്ചത് കിംസിലേക്ക്; മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന ദുബായിലുള്ള ഭർത്താവിന്റേയും അച്ഛന്റേയും വാക്കിന് നൽകിയത് പുല്ലുവില; പ്രസവത്തിന് ക്രെഡൻസിലെത്തിയ ഗ്രീഷ്മയുടെ മരണത്തിന് കാരണം മെഡിക്കൽ എത്തിക്‌സിലെ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കൾ; നിഷേധിച്ച് മാനേജ്‌മെന്റ്; തിരുവനന്തപുരം കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ കേസ്
മലയാളി കന്യാസ്ത്രീയെ ഇംഗ്ലണ്ടിൽ മഠം ഉപേക്ഷിച്ചെന്ന പരാതി; മാനസികമായ പീഡനങ്ങൾ സഹപ്രവർത്തകരിൽ നിന്നുമുണ്ടായി; അതിക്രമങ്ങൾ ചെറുത്തതോടെ മഠത്തിൽ ഒറ്റപ്പെട്ടു; മനോരോഗത്തിന് മരുന്ന് നൽകി; ഇപ്പോൾ മറ്റൊരിടത്ത് കഴിയുന്നത് സഹായത്തിന് ആരുമില്ലാതെ; ആരോപണങ്ങളുമായി കുടുംബം; സിസ്റ്റർ ദീപയെ തിരികെ എത്തിക്കാൻ സഹായം ആവശ്യപ്പെട്ട് കുടുംബം സമരത്തിൽ; കന്യാസ്ത്രീ മഠം വിട്ടുപോയത് ഏഴു വർഷം മുമ്പ്; രൂപതയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സഭാ അധികൃതരും
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
കന്യാസ്ത്രീത്വവും പൗരോഹിത്യവും ഒരിക്കൽ അകത്ത് കടന്നാൽ പുറത്തേക്ക് കടക്കാൻ വാതിലില്ലാത്തത്; സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത പ്രായത്തിൽ ചെറിയ പെൺകുട്ടികളെ കന്യാസ്ത്രീ ജീവിതത്തിലേക്ക് കൊണ്ട് പോകുന്നതിന് പിന്നിൽ മറ്റൊന്നുകൂടിയുണ്ടെന്ന് എല്ലാവർക്കും അറിയാം; കത്തോലിക്കാ സഭ എന്തിനാണ് കന്യാസ്ത്രീകളെ ഭയക്കുന്നതെന്നും ബെന്യാമിൻ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ