Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്നലെ അവസാന മിനുക്കു പണി കഴിഞ്ഞ് അവസാനം ഇറങ്ങിയത് ഞങ്ങളാണ്..; അങ്ങിനെ അസ്പൃശ്യരായവരുടെ അദ്ധ്വാനം മൂലം ഉണ്ടായ ദോഷങ്ങൾ മുഴുവൻ കഴുകി കളയുന്നു; എഞ്ചിനീറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മെട്രോ അധികാരികൾ പൂണൂൽധാരികൾക്ക് മുന്നിൽ അടിയറവ് വയ്ക്കുന്നു; കൊച്ചി മെട്രോയുടെ പേട്ട സ്റ്റേഷനിൽ ഹോമം; എതിർപ്പ് രേഖപ്പെടുത്തി കരാറുകാരൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ പേട്ട സ്റ്റേഷനിൽ പൂജ നടത്തിയ അധികൃതർക്കെതിരെ പ്രതിഷേധം കനക്കുന്നു. നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയ കരാറുകാരിൽ ഒരാളായ പ്രദീപ് ഞാണൂരാൻ ഒരു പ്രധാനപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി ക്കൊണ്ട് പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

താനും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും ചേർന്ന് പണി പൂർത്തിയാക്കി കൊടുത്ത മെട്രോ സ്റ്റേഷനിൽ പൂണൂൽധാരികളെ വിളിച്ചിരുത്തി പൂജ നടത്തിയതാണ് പ്രദീപ് ചൂണ്ടിക്കാണിക്കുന്നത്. ഇന്നലെ അവസാന മിനുക്ക് പണിയും കഴിഞ്ഞ് ഇറങ്ങിയത് ഞങ്ങളാണ് എന്നിട്ടും അസ്പൃശ്യരായവരുടെ അദ്ധ്വാനം മൂലം ഉണ്ടായ ദോഷങ്ങൾ മുഴുവൻ കഴുകി കളഞ്ഞു

ഫേസ്‌ബുക്ക് കുറിപ്പ്:-

ആധിപത്യം..

പേട്ട മെട്രോ സ്റ്റേഷൻ യാത്രക്ക് ഒരുങ്ങി കഴിഞ്ഞു.മെട്രോസ്റ്റേഷൻ ന്റെ നിർമ്മാണത്തിൽ ഞാനും ഒരു ചെറിയ കരാറുകാരനായിരുന്നു. ആദ്യം മുതൽ അവസാന മിനുക്ക് പണി വരെ ഞാനും എന്നോടൊപ്പം ഉള്ള തൊഴിലാളികളും ഉണ്ടായിരുന്നു..ഒഡീഷ്സ, ബീഹാർ, യു പി രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ആണ് ജോലി മുഴുവൻ ചെയ്തത്...
ഇന്നലെ അവസാന മിനുക്കു പണി കഴിഞ്ഞ് അവസാനം ഇറങ്ങിയത് ഞങ്ങളാണ്..

തുടർന്ന് പൂണൂൽധാരികളെ വിളിച്ച് വരുത്തി , ഹോമവും പൂജയും.
അങ്ങിനെ അസ്പൃശ്യരായവരുടെ അദ്ധ്വാനം മൂലം ഉണ്ടായ ദോഷങ്ങൾ മുഴുവൻ കഴുകി കളഞ്ഞു

വിദ്യാസമ്പന്നരായ ; എഞ്ചിനീറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മെട്രോ അധികാരികൾ .. തങ്ങളുടെ അക്കാദമിക് യോഗ്യതകളൊക്കെ ഒരു പൂണൂൽധാരിക്ക് അടിയറവ് വെച്ച് ;
തുടർന്നുള്ള കാര്യങ്ങൾക്ക് ദൈവം പാര പണിയാതിരിക്കാൻ..
ഹോമം നടത്തി സുരക്ഷിതമായെന്ന് ഉറപ്പിക്കുന്നു

കാര്യം ഞാൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളു എങ്കിലും..
ഇവരേക്കാൾ എത്രയോ ഭേദമാണ് ഞാൻ എന്ന് എനിക്ക് അഭിമാനം തോന്നുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP