Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സീൽ പൊട്ടിക്കാത്ത കുപ്പി പോലെയാണ് കന്യകയായ പെൺകുട്ടി; ബിസ്‌കറ്റോ കുപ്പിയോ സീൽ പൊട്ടിയതാണെങ്കിൽ ആരെങ്കിലും വാങ്ങുമോ' ? കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കൻ വിഡ്ഢിയാണെന്നും ജാദ്പൂർ സർവകലാശാലാ പ്രഫസറുടെ ഫേസ്‌ബുക്ക് കുറിപ്പ്; സ്ത്രീത്വത്തെ അപമാനിച്ച പോസ്റ്റ് ഇട്ടതോടെ അദ്ധ്യാപകനെതിരെ സമൂഹ മാധ്യമത്തിൽ പൊങ്കാല

'സീൽ പൊട്ടിക്കാത്ത കുപ്പി പോലെയാണ് കന്യകയായ പെൺകുട്ടി; ബിസ്‌കറ്റോ കുപ്പിയോ സീൽ പൊട്ടിയതാണെങ്കിൽ ആരെങ്കിലും വാങ്ങുമോ' ? കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കൻ വിഡ്ഢിയാണെന്നും ജാദ്പൂർ സർവകലാശാലാ പ്രഫസറുടെ ഫേസ്‌ബുക്ക് കുറിപ്പ്; സ്ത്രീത്വത്തെ അപമാനിച്ച പോസ്റ്റ് ഇട്ടതോടെ അദ്ധ്യാപകനെതിരെ സമൂഹ മാധ്യമത്തിൽ പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: സീൽ പൊട്ടിക്കാത്ത കുപ്പി പോലെയാണ് കന്യകയായ പെൺകുട്ടിയെന്നും സീൽ പൊട്ടിയ ശീതള പാനീയമോ ബിസ്‌കറ്റോ ആരെങ്കിലും വാങ്ങിക്കുമോ എന്നും ജാദവ്പൂർ സർവകലാശാലാ പ്രഫസറുടെ ഫേസ്‌ബുക്ക് കുറിപ്പിന് പിന്നാലെ വിവാദം കടുക്കുന്നു. പ്രഫസർ കനക് സർക്കറാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പിറക്കി വെട്ടിലായത്. സീൽ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങിക്കുമോ എന്നും കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കൻ വിഡ്ഢിയാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

സ്ത്രീ വിരുദ്ധമായ അശ്ലീലപരാമർശം വിവാദമായതോടെ ഫേസ്‌ബുക്ക് പോസ്റ്റ് അദ്ദേഹം പിൻവലിച്ചു.ജാദവ്പുർ സർവ്വകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് കനക് സർക്കാർ. മനുഷ്യാവകാശ പ്രശ്നങ്ങൾ, തീവ്രവാദം, ഭരണഘടന, പൊളിറ്റിക്കൽ സോഷ്യോളജി എന്നിവയാണ് ഇദ്ദേഹത്തിന്റെ പഠന മേഖല പ്രധാനമായും.

ഫേസ്‌ബുക്ക് പോസ്റ്റും വിവാദവും

'ആൺകുട്ടികൾ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാന്മാരല്ല. കന്യകയായ പെൺകുട്ടി സീൽചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്‌ക്കറ്റോ, കുപ്പിയോ സീൽ പൊട്ടിയതാണെങ്കിൽ ആരെങ്കിലും വാങ്ങുമോ', സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച് ഫേസ്‌ബുക്കിൽ അദ്ദേഹം ചോദിക്കുന്നു

'ഒരു പെൺകുട്ടി ജന്മനാ സീൽ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്. കന്യകയായ സ്ത്രീയെന്ന് പറഞ്ഞാൽ അതിൽ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്‌കാരവും എല്ലാം ചേർന്നിരിക്കുമെന്നും'അദ്ദേഹം കുറിച്ചു

സ്ത്രീവിരുദ്ധമായ അശ്ലീല കമന്റാണ് അദ്ദേഹം നടത്തിയതെന്ന് നിരവധി പേർ പ്രതികരിച്ചു. എന്നാൽ സമൂഹമാധ്യമത്തിൽ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സുപ്രീം കോടതി നൽകിയിട്ടുണ്ടെന്ന പറഞ്ഞ് തന്റെ പരാമർശത്തെ സർക്കർ ന്യായീകരിച്ചു.' തസ്ലീമ നസ്രിൻ ഒരു പ്രത്യേക മതത്തിനെതിരേ സംസാരിച്ചാൽ അപ്പോൾ അത് ആവിഷ്‌കാര സ്വാതന്ത്ര്യം, ഞാൻ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല. ഞാൻ സാമൂഹ്യക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ കനക് സർക്കാർ ന്യായീകരിച്ചു.

എന്നാൽ ജാദവ്പുർ സർവ്വകലാശാല അദ്ധ്യാപകർ അദ്ദേഹത്തിന്റെ പോസ്റ്റിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള മനോഭാവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP