Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാളപെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നത് മാധ്യമങ്ങൾക്കുമാത്രമല്ല, ജനപ്രതിനിധികൾക്കും ഭൂഷണല്ല; ന്യായീകരണത്തൊഴിലാളികളുടെ നിലവാരത്തിലേക്ക് ഒരു എംഎ‍ൽഎ താഴരുത്; ഹരിയുടെ അകന്ന ബന്ധുവിന്റെ അളിയന്റെ അനിയന്റെ അമ്മൂമ്മേടെ അനന്തിരവനെ തേടിയിറങ്ങിയ എം സ്വരാജിന് മനോരമ ലേഖകന്റെ മറുപടി

കാളപെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നത് മാധ്യമങ്ങൾക്കുമാത്രമല്ല, ജനപ്രതിനിധികൾക്കും ഭൂഷണല്ല; ന്യായീകരണത്തൊഴിലാളികളുടെ നിലവാരത്തിലേക്ക് ഒരു എംഎ‍ൽഎ താഴരുത്; ഹരിയുടെ അകന്ന ബന്ധുവിന്റെ അളിയന്റെ അനിയന്റെ അമ്മൂമ്മേടെ അനന്തിരവനെ തേടിയിറങ്ങിയ എം സ്വരാജിന് മനോരമ ലേഖകന്റെ മറുപടി

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് ലേഖകനെതിരെ എം സ്വരാജ് എംഎൽഎ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി ചീഫ് റിപ്പോർട്ടർ തനേഷ് തമ്പി.

സ്വാമി ഗംഗേശാനന്ദ തീർത്ഥ പാദർ എന്ന് പറഞ്ഞാൽ ചിലർക്ക് നാവു പൊള്ളുമോ? എന്ന ചോദ്യത്തോടെയാണ് തനേഷ് എം സ്വരാജിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നത്. ഇതിനായി കൈരളി ഉൾപ്പെടെയുള്ള ചാനലുകൾ സംഭവം നടന്നയുടൻ കൊടുത്ത വാർത്തയുടെ സ്‌ക്രീൻ ഷോട്ടുമായാണ് പോസ്റ്റിട്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം;

സ്വാമി ഗംഗേശാനന്ദ തീർത്ഥ പാദർ എന്ന് പറഞ്ഞാൽ ചിലർക്കു് നാവു പൊള്ളുമോ? ചോദ്യം എം.സ്വരാജ് എം.എൽ.യുടേതാണ്. മനോരമ ന്യൂസിൽ ഈ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ട സമയത്തെ സ്‌ക്രീൻ ഷോട്ടുസഹിതമുള്ള ചോദ്യം. ഇത് ട്രോളായാണ് ആദ്യമിറങ്ങിയത്. അതു രസകരവുമായിരുന്നു. പക്ഷെ പച്ചക്കള്ളം കൊണ്ട് അതിന് രാഷ്ട്രീയമാനം നൽകുകയാണ് എം.സ്വരാജ് ചെയ്തിരിക്കുന്നത്.
എങ്ങിനെയെന്നല്ലേ. ഈ സ്‌ക്രീൻ ഷോട്ട് എടുക്കുന്നതിന് പിന്നാലെ വന്ന ബ്രേക്കിങ് വാചകങ്ങൾ ശ്രദ്ധിക്കുക.

-ജനനേന്ദ്രിയം മുറിച്ചു
-ലൈംഗികപീഡനം തടയാൻ പെൺകുട്ടി
-യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു
-കൊല്ലം സ്വദേശിയായ ഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
-ആശ്രമത്തിലെ അന്തേവാസിയാണ് പരുക്കേറ്റ ഹരി
-ഗണേശാനന്ദ തീർത്ഥപാദ സ്വാമി എന്നാണ് അറിയപ്പെടുന്നത്ഇതാണ് ബ്രേക്കിങ്ങിൽ വന്ന പൂർണരൂപം.

സ്വാഭാവികമായും ഈ മാധ്യമങ്ങൾ അറിയുന്നത് പൊലീസിൽ നിന്നായിരിക്കും. അവർ തരുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രായത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. മറ്റു ചാനലുകളിൽ ഈ സമയം പോയ ബ്രേക്കിങ് (ചിത്രങ്ങൾ ചുവടെ) ശ്രദ്ധിക്കുക. യുവാവ് എന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ആദ്യം നൽകിയ പേര് ഗണേശാനന്ദ തീർത്ഥപാദ സ്വാമി എന്നായിരുന്നെങ്കിൽ പിന്നീടത് ഗംഗേശാനന്ദ തീർത്ഥപാദയായി മാറി.

ചാനലുകൾ ആദ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസുമായി ബന്ധപ്പെട്ട് ലഭിച്ചവിവരങ്ങൾ ബ്രേക്കിങ്ങായി നൽകി എന്നു ചുരുക്കം. പിന്നീടുണ്ടായ മാറ്റങ്ങൾ പേരിലും പ്രായത്തിലും അപ്ഡേറ്റ് ചെയ്യുകയും ചെയ്തു.

പൊലീസ് തെറ്റായ വിവരങ്ങൾ നൽകി. പൊലീസ് വകുപ്പ് പിണറായി വിജയനാണ് ഭരിക്കുന്നത്. അതുകൊണ്ട് ഇത് പിണറായിയുടെ വീഴ്ചയാണ് എന്നു വാദിക്കുന്നതുപോലെ ലളിതമാണ് എം.സ്വരാജിന്റെ പോസ്റ്റിന്റെ രാഷ്ട്രീയം.

വിമർശനങ്ങൾക്ക് അതീതരല്ല, മാധ്യമങ്ങളും, മാധ്യമപ്രവർത്തകരും, പൊതുപ്രവർത്തകരും, നിയമസഭാ സാമാജികരും ആരും. ന്യായീകരണത്തൊഴിലാളികളുടെ നിലവാരത്തിലേക്ക് ഒരു എംഎ‍ൽഎ താഴരുത്. അത് ഈ രാജ്യത്ത് വോട്ടുചെയ്യുന്ന പൗരൻ എന്ന നിലയിൽ വിഷമിപ്പിക്കുന്നതാണ്. ആരെങ്കിലും പറഞ്ഞതുകേട്ട് ഒരു നിഗമനത്തിൽ എത്തി പോസ്റ്റിടുന്നതിനു മുമ്പ്, കാര്യങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ ഈ അബദ്ധം സ്വരാജ് കാണിക്കില്ലായിരുന്നു എന്ന് ഉറപ്പുണ്ട്. ഇപ്പോൾ ജിയോ ടിവി ഒക്കെയുള്ള കാലമല്ലേ. മുൻ ന്യൂസ് ബുള്ളറ്റിനുകൾ കാണാനുള്ള സൗകര്യമുണ്ട്.

കാളപെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നത് മാധ്യമങ്ങൾക്കുമാത്രമല്ല, ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾക്കും ഭൂഷണല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP