Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മ്യൂസിക് ഫൗണ്ടേഷൻ ഉണ്ടാക്കാൻ വേണ്ടിയാണോ സർക്കാർ സ്റ്റേഡിയം സൗജന്യമായി തന്നത് എന്ന ചോദ്യവുമായി യൂത്ത് കോൺഗ്രസ് നേതാവ്; പരിപാടിയിൽ പങ്കെടുക്കാത്തവർ കണക്ക് ചോദിച്ചിട്ടും ആശാൻ അവരോട് ക്ഷമിക്കാനുള്ള വിശാലമനസ്‌കത കാണിച്ചു എന്ന മട്ടിലാണ് ഹാഷിഷ് അബു ടീമിന്റെ വിശദീകരണക്കുറിപ്പ് എന്നും എ കെ ഷാനിബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മ്യൂസിക് ഫൗണ്ടേഷൻ ഉണ്ടാക്കാൻ വേണ്ടിയാണോ സർക്കാർ സ്റ്റേഡിയം സൗജന്യമായി തന്നത് എന്ന ചോദ്യവുമായി യൂത്ത് കോൺഗ്രസ് നേതാവ്; പരിപാടിയിൽ പങ്കെടുക്കാത്തവർ കണക്ക് ചോദിച്ചിട്ടും ആശാൻ അവരോട് ക്ഷമിക്കാനുള്ള വിശാലമനസ്‌കത കാണിച്ചു എന്ന മട്ടിലാണ് ഹാഷിഷ് അബു ടീമിന്റെ വിശദീകരണക്കുറിപ്പ് എന്നും എ കെ ഷാനിബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ആഷിഖ് അബുവുംസംഘവും പ്രളയ ദുരിതാശ്വാസത്തിനെന്ന പേരിൽ നടത്തിയ സംഗീത പരിപാടിക്കെടിക്കെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി കഴിഞ്ഞു.കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ പരിപാടിയിൽ നിന്നും പിരിഞ്ഞുകിട്ടിയതിൽ ഒരു രൂപ പോലും അടച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുന്നത്. പണം നൽകാത്തത് സംബന്ധിച്ച് സംഘാടകർ നൽകിയ വിശദീകരണത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെ പരിപാടിയെ കുറിച്ച് നിരവധി ചോദ്യങ്ങളുയർത്തുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് എകെ ഷാനിബ്. ഫേസ്‌ബുക്കിലൂടെയാണ് ആഷിഖ് അബുവിനും സംഘത്തിനുമെതിരെ അദ്ദേഹം രംഗത്തെത്തിയത്.

ഷാനിബിന്റെ പോസ്റ്റ്..

പരിപാടിയിൽ പങ്കെടുക്കാത്തവരാണ് കണക്ക് ചോദിക്കുന്നത് എന്നിട്ടും ആശാൻ അവരോട് ക്ഷമിക്കാനുള്ള വിശാലമനസ്‌കത കാണിച്ചു എന്ന മട്ടിലാണ് ഹാഷിഷ് അബു ടീമിന്റെ വിശദീകരണക്കുറിപ്പ്.

ഞാൻ കരുണ പ്രോഗ്രാമിൽ പങ്കെടുത്തയാളാണ്.
5000 മുതൽ 500 രൂപ വരെയുള്ള ടിക്കറ്റുകളാണ് അന്ന് ഉണ്ടായിരുന്നത്.

ഒരാൾക്ക് 1500 രൂപ വരുന്ന ടിക്കറ്റാണ് ഓൺലൈനായി ഞാൻ എടുത്തിരുന്നത്.
ഓൺലൈനിന് പുറമേ ഓഫ് ലൈൻ ടിക്കറ്റുകളും അവിടെ വിറ്റിരുന്നു.

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗാലറികളിലടക്കം സൂചി കുത്താൻ പോലും ഇടമില്ലാത്ത വിധം ആളുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു.

ഇരിക്കാൻ കുറേ പ്ലാസ്റ്റിക് കസേരകൾ നിരത്തിയെന്നതൊഴിച്ചാൽ കാണികൾക്കായി മറ്റൊരു സൗകര്യവും ഒരുക്കിയിരുന്നില്ല.

കണക്ക് ചോദിക്കുമ്പോൾ ഞഞ്ഞാ പിഞ്ഞാ പറയരുത്.
പ്രളയദുരിതാശ്വാസത്തിന് വേണ്ടി നടത്തുന്ന
സംഗീതപരിപാടി എന്ന് തന്നെയാണ് ഞങ്ങളെല്ലാം മനസ്സിലാക്കിയിരുന്നത്.

പരിപാടിയുടെ പ്രചരണാർത്ഥം പ്രചരിച്ച
താരങ്ങളുടെ വീഡിയോ സന്ദേശങ്ങളിലും അത് വ്യക്തമാക്കിയിരുന്നു.

ടിക്കറ്റ് ഇനത്തിൽ കിട്ടുന്ന തുക മുഴുവൻ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അത് നൽകാതിരുന്നത്?

നിങ്ങളുടെ മ്യൂസിക് ഫൗണ്ടേഷൻ ഉണ്ടാക്കാൻ വേണ്ടിയാണോ സർക്കാർ സ്റ്റേഡിയം സൗജന്യമായി തന്നത്?
ആയിനത്തിൽ സർക്കാരിന് സാമ്പത്തികനഷ്ടമുണ്ടാവുകയും ചെയ്തു.

പിന്നെ CAA സമരത്തിൽ പങ്കെടുക്കാനുള്ളതുകൊണ്ട് എഡിറ്റിങ് വൈകി എന്നൊക്കെയുള്ള സെന്റിമെന്റൽ അപ്രോച്ച് ഗംഭീരമായിട്ടുണ്ട്.

ഈ സമരങ്ങൾക്കൊക്കെ ഇടയിൽ തന്നെയാണ് ഇതേ കലാകാരന്മാർ പിന്നണിയിൽ പ്രവർത്തിച്ച നിരവധി പ്രോഗ്രാമുകൾ നാട്ടിൽ നടന്നത്.കുറേ സിനിമകളുടെ എഡിറ്റിങ്ങും പ്രൊമോഷനും റിലീസിങ്ങും നടന്നത്.

കരുണ പരിപാടിയിൽ ടിക്കറ്റെടുത്ത് പങ്കെടുത്ത,
പ്രളയദുരിതാശ്വാസത്തിന് ആവും വിധം പ്രവർത്തിച്ച,
മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പറ്റാവുന്ന തുക നൽകിയ,
CAA NRC സമരങ്ങളിൽ സജീവമായി പങ്കെടുത്ത ...

ഒരാളായതുകൊണ്ട് ചോദിക്കുകയാണെന്ന് കരുതരുത്.
ഈ നാട്ടിലെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ തന്നെ ചോദിക്കുകയാണ്.

1.എത്ര രൂപയ്ക്കുള്ള ടിക്കറ്റ് വിൽപന നടത്തി?

2. ഏതൊക്കെ ടിക്കറ്റ് എത്ര എണ്ണം വീതം വിറ്റു?

3. കലാകാരന്മാർക്കോ, ഓർക്കസ്ട്രാ ടീമിനോ
പേയ്‌മെന്റ് ഉണ്ടായിരുന്നോ?

4. ഉണ്ടെങ്കിൽ എത്ര രൂപ വച്ച് ആർക്കൊക്കെ?

5.ആരൊക്കെ ഫ്‌ളൈറ്റ് ടിക്കറ്റ് സ്വീകരിച്ചു.?

6. നഗരസഭയ്‌ക്കോ സർക്കാരിലേക്കോ
വിനോദനികുതിയിനത്തിൽ പണമടച്ചിരുന്നോ?
ഉണ്ടെങ്കിൽ എത്ര?
ഇല്ലെങ്കിൽ എന്തുകൊണ്ട്?

7. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് എത്ര രൂപ കൊടുത്തു?
എന്തെല്ലാം കാര്യങ്ങളാണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്
മാനേജ് ചെയ്തത്?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP