Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണക്കൊന്നും അങ്ങട് ടാലിയാകുന്നില്ലല്ലോ അബുവേ എന്ന് എ കെ ഷാനിബ്; എത്ര സൗജന്യം കൊടുത്തെന്ന് പറഞ്ഞാലും 12,83,000 രൂപ കൂടി അടയ്ക്കണം എന്നും പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കും എന്ന് പറഞ്ഞ് പരിപാടി നടത്തി ഉഡായിപ്പ് കാട്ടിയ ആഷിഖ് അബുവിനെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ

കണക്കൊന്നും അങ്ങട് ടാലിയാകുന്നില്ലല്ലോ അബുവേ എന്ന് എ കെ ഷാനിബ്; എത്ര സൗജന്യം കൊടുത്തെന്ന് പറഞ്ഞാലും 12,83,000 രൂപ കൂടി അടയ്ക്കണം എന്നും പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കും എന്ന് പറഞ്ഞ് പരിപാടി നടത്തി ഉഡായിപ്പ് കാട്ടിയ ആഷിഖ് അബുവിനെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പേരിൽ ആഷിഖ് അബുവും ടീമും നടത്തുന്ന കള്ളത്തരങ്ങളെ പൊളിച്ചടുക്കി യൂത്ത കോൺഗ്രസ് നേതാവ് എ കെ ഷാനിബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. താൻ എടുത്ത ടിക്കറ്റിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ച്, വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആഷിഖ് അബുവിന്റെയും സംഘത്തിന്റെയും കള്ളത്തരം ഷാനിബ് തുറന്നുകാട്ടുന്നത്. എങ്ങനെ കണക്ക് കൂട്ടിയാലും ആഷിഖ് അബു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയല്ല പരിപാടിയിൽ ടിക്കറ്റ് ഇനത്തിൽ പിരിഞ്ഞുകിട്ടിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

താൻ എടുത്ത ടിക്കറ്റാണ് ഇതിന് ആധാരമായി അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ഗോൾഡ് കാറ്റഗറിയിലുള്ള 1270 എന്ന സീരിയൽ നമ്പരുള്ള ടിക്കറ്റാണ് ഷാനിബ് എടുത്തത്. 1500 രൂപ വിലയുള്ള ഇത്രയും ടിക്കറ്റ് മാത്രം വിറ്റാലും പന്ത്രണ്ട് ലക്ഷത്തി എൺപത്തി മൂവായിരം രൂപ കൂടി അടയ്ക്കണം എന്ന് ഷാനിബ് പറയുന്നു.

എ കെ ഷാനിബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ആഷിഖ് അബു മറുപടി തരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല .
എന്നാലും ചോദിക്കുന്നതുകൊണ്ടൊന്നും തോന്നരുത്.

എന്റെ കയ്യിലിരിക്കുന്ന ടിക്കറ്റിന്റെ സീരിയൽ നമ്പർ
G1270 ആണ്.
അതായത് Gold കാറ്റഗറിയിലുള്ള 1500 രൂപ വില വരുന്ന 1270 - മത്തെ ടിക്കറ്റാണ് ഞാൻ എടുത്തത്.

എന്റെ ടിക്കറ്റ് വളരെ നേരത്തെ എടുത്തതാണ്.
അത്ര തന്നെ ടിക്കറ്റുകൾ പിന്നെയും വിറ്റ് പോയിട്ടുണ്ടാകും.

1270 ന് ശേഷം വിറ്റ് പോയ 1500 ലധികം ടിക്കറ്റുകൾ സൗജന്യമായി പോയി എന്ന് പറയാനുള്ള തൊലിക്കട്ടി ആഷിഖ് അബു കാണിച്ചാലും 500 രൂപ വരുന്ന ആയിരക്കണക്കിന് ടിക്കറ്റുകളും 5000 ത്തിന്റെ ടിക്കറ്റുകളും സൗജന്യമായി നൽകി എന്ന് ഉളുപ്പില്ലാതെ തള്ളി വിട്ടാലും...

എന്റെ കയ്യിലുള്ള 1270 ടിക്കറ്റ് വരെ മാത്രം വിറ്റിട്ടുള്ളൂ എന്ന് കണക്കാക്കിയാൽ പോലും

1270×1500=19,05,000

പത്തൊൻപത് ലക്ഷത്തി അയ്യായിരം രൂപ ടിക്കറ്റ് വിറ്റയിനത്തിൽ കാണണം.

എന്ന് വച്ചാൽ ഇപ്പോൾ കയ്യോടെ പിടിച്ചപ്പോൾ അടച്ചു എന്ന് പറയുന്ന 6,22,000 ( ആറു ലക്ഷത്തി ഇരുപത്തിരണ്ടായിരം )ത്തോടൊപ്പം 12,83,000 ( പന്ത്രണ്ട് ലക്ഷത്തി എൺപത്തി മൂവായിരം )കൂടി അടയ്ക്കണം.

ബാക്കി 2000 ലധികം ടിക്കറ്റുകൾ സൗജന്യമായി കൊടുത്താലുള്ള കണക്കാണിതെന്നോർക്കണം.

ഞാൻ നേരത്തേ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതുകൊണ്ട് ഇതിനും മറുപടിയുണ്ടാകില്ലെന്ന് അറിയുന്നതുകൊണ്ട് ഇതും ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കുന്നു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP