Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്നലെ രാത്രി പെയ്ത മഴയിൽ വീട് വല്ലാണ്ട് ചോർന്നു; അകത്തു മുഴുവൻ വെള്ളം; അതു മുഴുവൻ കോരിക്കളയലായിരുന്നു രാത്രിയിലെ പണി; മന്ത്രി വി എസ് സുനിൽകുമാറിന്റെ വാക്കുകൾ ഓർത്തെടുത്ത് അശോകൻ ചരുവിൽ

'ഇന്നലെ രാത്രി പെയ്ത മഴയിൽ വീട് വല്ലാണ്ട് ചോർന്നു; അകത്തു മുഴുവൻ വെള്ളം; അതു മുഴുവൻ കോരിക്കളയലായിരുന്നു രാത്രിയിലെ പണി; മന്ത്രി വി എസ് സുനിൽകുമാറിന്റെ വാക്കുകൾ ഓർത്തെടുത്ത് അശോകൻ ചരുവിൽ

മറുനാടൻ ഡെസ്‌ക്‌

മന്ത്രി മന്ദിരങ്ങൾ എന്നാൽ മന്ത്രിമാർ കഴിയുന്ന വീടുകൾ എന്നാണർത്ഥം. കൊട്ടാര സദൃശ്യമായ കെട്ടിടങ്ങളെയാണ് ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ സാധാരണ മനുഷ്യരുടെ മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ അങ്ങനെയല്ലാത്ത മനുഷ്യരും ഈ നാട്ടിലുണ്ട് എന്ന് പറയുകയാണ് എഴുത്തുകാരൻ അശോകൻ‌ ചരുവിൽ. കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന്റെ വീടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തിയ പശ്ചാത്തലത്തിലാണ് അശോകൻ ചരുവിൽ പഴയൊരു സംഭവത്തെകുറിച്ച് തന്റെ മുഖപുസ്തകത്തിൽ കുറിച്ചത്. സുനിൽ കുമാർ തന്നെ സ്വന്തം വീടനിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത്.

അശോകൻ ചരുവിലിന്റെ കുറിപ്പ്:

കൃഷി വകുപ്പുമന്ത്രി സുനിൽകുമാറിന്റെ അന്തിക്കാട്ടുള്ള വീടിനു മുന്നിൽ യൂത്ത് കോൺഗ്രസ്സുകാർ സമരം നടത്തിയ വാർത്ത ഇന്ന് മാതൃഭൂമി പത്രത്തിൽ വായിച്ചു. വാർത്തക്കൊപ്പം ചിത്രവുമുണ്ട്. ഞാൻ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. ആ വീട് കാണാനുണ്ടോ? ഇല്ല. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരമാവധി ക്ലോസപ്പ് കൊടുക്കാനുള്ള ശ്രമത്തിൽ വീട് ഫ്രെയിമിനു പുറത്തായി.

സുനിലുമായി നീണ്ട കാലത്തെ സ്‌നേഹബന്ധം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ വീട്ടിൽ പോകാൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ സുനിൽ തന്നെ പറഞ്ഞ ഒരു സംഗതിയിൽ നിന്നും ആ വീടിന്റെ ചിത്രം എന്റെ മനസ്സിൽ നിറം പിടിച്ചു നിൽക്കുന്നുണ്ട്.

അഞ്ചോ ആറോ വർഷം മുമ്പാണ്. അന്ന് അദ്ദേഹം മന്ത്രിയല്ല; എംഎ‍ൽഎ. ആണ്. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ കാലത്തു നടക്കുന്ന ഒരു പരിപാടിയിൽ എംഎ‍ൽഎ. എത്താൻ കുറച്ചു വൈകി. എന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്ന് അദ്ദേഹം പറഞ്ഞു:
'ഇന്നലെ രാത്രി പെയ്ത മഴയിൽ വീട് വല്ലാണ്ട് ചോർന്നു. അകത്തു മുഴുവൻ വെള്ളം. അതു മുഴുവൻ കോരിക്കളയലായിരുന്നു രാത്രിയിലെ പണി. നേരം വെളുത്തതിനു ശേഷം പുരപ്പുറത്ത് കയറി ചോർച്ച ഒരു വിധം അടച്ചു.'

സാധാരണ മനുഷ്യർക്ക് വേനൽമഴയുടെ താളംകേട്ട് സുഖമായി ഉറങ്ങുവാൻ വേണ്ടി കാലുവെന്തു നടക്കുന്ന ഒരാൾ സ്വന്തം വീടിനെ പരിഗണിച്ചില്ല എന്നു വേണമെങ്കിൽ നമുക്കു കുറ്റപ്പെടുത്താം. ഇപ്പോൾ ആ വീട് ചോർച്ചയില്ലാത്ത വിധം ഭേദപ്പെടുത്തിയിട്ടുണ്ടാവും എന്നു കരുതട്ടെ.

പത്രം തുടർന്നു നോക്കിയപ്പോൾ യൂത്ത് കോൺഗ്രസ്സിന്റെ അന്തിക്കാട്ടെ സമരം ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് മനസ്സിലായി. തൃശൂർ ജില്ലയിൽ തന്നെ കയ്പമംഗലത്തും മുരിയാടും അവർ സമരം ചെയ്യുന്നതിന്റെ വാർത്തയുണ്ട്.

കോൺഗ്രസ് സുഹൃത്തുക്കളുടെ മനസ്സിൽ ഇപ്പോൾ ഉള്ളത് കോവിഡ് 19 പ്രതിരോധമല്ല; പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഉൽക്കണ്ഠയും അങ്കലാപ്പുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP