1 usd = 71.75 inr 1 gbp = 87.77 inr 1 eur = 79.42 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.90 inr

Aug / 2019
23
Friday

ജിഗ്‌സോ പസിൽ പോലെ ഉടലും തലകളും ചേർത്ത് വെച്ച് നോക്കേണ്ട അവസ്ഥ; ദാഹജലം പോലുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കഴിഞ്ഞത് രണ്ടു ദിവസം; പനി പിടിച്ചിത്തിരി പാരസെറ്റാമോൾ ചോദിച്ചെത്തിയ കുഞ്ഞ് മോളുടെ ഉറ്റവരെയെല്ലാം കൊണ്ടുപോയത് ഉരുൾപൊട്ടൽ; മഴ ബാക്കിയാക്കിയ കേരളത്തിന്റെ ഹൃദയഭേദകമായ കാഴ്‌ച്ചകൾ തുറന്നെഴുതി ഡോക്ടർ അശ്വതി സോമൻ

August 12, 2019 | 07:56 PM IST | Permalink



ജിഗ്‌സോ പസിൽ പോലെ ഉടലും തലകളും ചേർത്ത് വെച്ച് നോക്കേണ്ട അവസ്ഥ; ദാഹജലം പോലുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കഴിഞ്ഞത് രണ്ടു ദിവസം; പനി പിടിച്ചിത്തിരി പാരസെറ്റാമോൾ ചോദിച്ചെത്തിയ കുഞ്ഞ് മോളുടെ ഉറ്റവരെയെല്ലാം കൊണ്ടുപോയത് ഉരുൾപൊട്ടൽ; മഴ ബാക്കിയാക്കിയ കേരളത്തിന്റെ ഹൃദയഭേദകമായ കാഴ്‌ച്ചകൾ തുറന്നെഴുതി ഡോക്ടർ അശ്വതി സോമൻ

മറുനാടൻ ഡെസ്‌ക്‌

കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ ഉരുൾപൊട്ടലിനാണ് നാം സാക്ഷ്യംവഹിച്ചത്. മുന്നറിയിപ്പില്ലാതെ ആർത്തലച്ച് ഒഴുകിയെത്തിയ മല വന്ന് മൂടിയത് തുടിക്കുന്ന ഹൃദയങ്ങളുടെയും ചിന്തിക്കുന്ന തലച്ചോറുകളുടെയും പ്രകാശിച്ചിരുന്ന കണ്ണുകളുടെയും മേലെയാണ്. കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടൽ ബാക്കിയാക്കിയത് ഹൃദയഭേദകമായ കാഴ്‌ച്ചകൾ മാത്രം. ഉരുൾ പൊട്ടലിന്റെ തീവ്രത തുറന്നെഴുതുകയാണ് ഡോക്ടർ അശ്വതി സോമൻ.

ദുരന്തസ്ഥലങ്ങളിലെത്തിയ ഡോക്ടർമാരുടെ അവസ്ഥ വിവരിക്കുകയാണ് ഡോ. അശ്വതി സോമൻ. ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ ഇതു കയ്യിൽ പിടിച്ചു ഒത്തു നോക്കും? പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ പോലും വിറങ്ങലിച്ചു പോകുന്ന അവസ്ഥ.

ഡോക്ടർ അശ്വതിയുടെ കുറിപ്പിന്റെ പൂർണരൂപം

ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ ഇതു കയ്യിൽ പിടിച്ചു ഒത്തു നോക്കും?എങ്ങനെ പോസ്റ്റ് മോർട്ടം ചെയ്യും?ഞങ്ങളും മനുഷ്യരല്ലേ ? രാത്രി 2 മണിവരെ ഒറ്റക്ക് ഇതു കാണാൻ പറ്റാതെ കൂടെ ഒരാളെ കൂടി ഡ്യൂട്ടിക്ക് കയറ്റി, പോരാതെ ഞങ്ങൾ മാറി മാറിയാ പോസ്റ്റുമോർട്ടം ചെയ്തത്. ഇത്ര കാലത്തെ സർവീസിനിടയിൽ പല കുറി പല തരത്തിൽ ഉള്ള മൃതദേഹങ്ങൾ കണ്ടിട്ടു പോലും നിലമ്പൂരിൽ കഴിഞ്ഞ ദിവസം ഇങ്ങനെ ചിലതു കണ്ടു തളർന്നു ഇരിക്കാനെ കഴിഞ്ഞുള്ളു ഞങ്ങൾക്ക്. ശരീരം ജിഗ്സോ പസിൽ പോലെ വെച്ചു നോക്കേണ്ട അവസ്ഥ. ഇന്ന് ക്യാമ്പിൽ എന്നോട് സംസാരിച്ച ഒരു ഡോക്ടറുടെ അനുഭവമാണിത്.
ആർത്തലച്ചു വന്ന പൊടി പടലങ്ങളും, വൻ മരങ്ങളും എല്ലാം കൊണ്ടുപോയപ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയതാ..മറ്റേ ഭാഗത്തേക്ക് രാത്രി കണ്ട വഴിയേ ഓടി പോയ ഏട്ടനും അമ്മൂമ്മയും പോയി ഡോക്ടറെ....

രണ്ടു ദിവസം നിലമ്പൂരിൽ പോകാൻ പോലും, എന്തിനു മഞ്ചേരി ജംഗ്ഷൻ കടക്കാനോ, എടവണ്ണ എത്താനോ പോലും കഴിയാതെ വീട്ടിൽ ആയിരുന്നു. അതു കൊണ്ട് തന്നെ വീടിന്റെ തൊട്ടപ്പുറത്ത് ഉള്ള ഹാസിർ ഇന്നലെ ഉച്ചക്ക് മമ്പാട് ക്യാമ്പിൽ പോകാം എന്നു പറഞ്ഞപ്പോൾ തന്നെ അവിടെ എത്തി. എല്ലായിടത്തും ഡോക്ടർമാരും, നഴ്സ്മാരും, അനുബന്ധ ആൾക്കാരും കുറവ് തന്നെ. ഹോളിഡേ ആയതുകൊണ്ടു മാത്രമല്ല , അവിടങ്ങളിൽ ജോലിയെടുക്കുന്നവരുടെ വീടുകളിൽ വരെ വെള്ളം കയറി അതു വൃത്തിയാക്കൽ വരെ ബുദ്ധിമുട്ടി നിൽക്കുകയാണ്. പിന്നെ അവർ എങ്ങനെ ക്യാമ്പുകളിൽ വരും.

കെ.ജി.എം.ഒ.എ യും, ഐ.എം.എ യും സംഘടിതമായി രംഗത്തെത്തി. ഇന്നലെ രാത്രി 9 മണിക്കു മഞ്ചേരി ജനറൽ ആശുപത്രിയിൽ തുടങ്ങിയ യോഗത്തിനൊടുവിൽ 2 വണ്ടി നിറയെ ഡോക്ടർമാരും, മരുന്നുകളും എല്ലാവരും റെഡി.

മിഷൻ നിലമ്പൂർ ആണ് ഉദ്ദേശം.

ഇന്ന് രാവിലെ 8 മണിക്ക് തന്നെ നിലമ്പൂരിൽ എത്താൻ. ഡോ.മുരളി, ഡോ .റഊഫ്, ഡോ.ഫെബിൻ, ഡോ.സജനി, ഡോ.ഷാജുതോമസ്, ഡോ.നന്ദകുമാർ, ഡോ.ജലീൽ പിന്നെ ഞാനും ഉണ്ടായിരുന്നു യോഗത്തിൽ.യോഗത്തിൽ നിന്നു രാത്രി 10.30 യോട് കൂടി ഞാൻ പൊന്നപ്പോളും മറ്റുള്ളവർ ഉറക്കം ഇല്ലാതെ അവിടെ ഉണ്ടായിരുന്ന.

രാവിലെ 8.30 യോട് കൂടി നിലമ്പൂരിൽ എത്തി. മൊബൈൽ ഡിസ്‌പെന്‌സറിയിലെ വണ്ടിയും എടുത്തു.എന്റെ കൂടെ ഡോ.ഷിജിൻ, ജെ.എച്ച്.ഐ. രാജേഷ്, ഡ്രൈവർ അനൂപ്, നഴ്‌സിങ് ട്യൂട്ടർ ബാബു, സുമേഷ് തുടങ്ങിയവർ ഉണ്ടായിരുന്നു. ബേസ് ക്യാമ്പ് ഒരുക്കിയത് പി.എച്.സി പോത്തുകല്ലിൽ.രാവിലെ ബ്രീഫിങ് കഴിഞ്ഞു അവിടുന്നു ഡോക്ടർമാർ അടങ്ങുന്ന ടീമുകൾ മരുന്നുകളും, പറ്റുന്ന മറ്റു വസ്തുക്കളും ആയി പല ഭാഗങ്ങളിലേക്ക് തിരിച്ചു.

പോകുന്ന വഴികൾ മുഴുവൻ നദിയുടെ സംഹാര താണ്ഡവം വിളിച്ചറിയിച്ചിരുന്നു. ഒരാൾ പൊക്കത്തിൽ വരെ അടിഞ്ഞു കൂടിയ ചെളി. റോഡിന്റെ ഇരുവശങ്ങളിലും തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കും കഷ്ടപ്പെട്ടു പണിയെടുത്തു കെട്ടിപ്പൊക്കിയ സ്വപ്ന സൗധങ്ങൾ നിലം പൊത്തിയത് കണ്ടു വീർപ്പടക്കി നിൽക്കുന്നവർ. കുതിയൊലിച്ചു വന്ന നദികൊണ്ടുവന്ന മാലിന്യങ്ങൾ ജനലിലൂടെ പുറത്തേക്കു തെറിച്ചു നിൽക്കുന്നു. പാഴ് വസ്തുക്കൾ നിറഞ്ഞിരിക്കുന്ന തുണി കടകളും, പലചരക്കുകടകളും.

ചില വഴികൾ മുഴുവൻ കടപുഴകി ഒലിച്ചു വന്ന മരങ്ങളും, വേരുകളും കൊണ്ട് അടഞ്ഞു പോയിരിക്കുന്നു.ജെസിബി കൊണ്ടു അതിന് നടുവിലൂടെ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാവുന്ന ഒരു വഴി ഒരുക്കിയിരിക്കുന്നു.

അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് നിലമ്പൂർ മുണ്ടേരിയിൽ ഭംഗിയുള്ള ഫാം ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോൾ കുറച്ചു മണല് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നു. അവിടെ 5 കോളനികളിലായി കുറേ പേർ ഭക്ഷണവും, വെള്ളവും ഇല്ലാതെ കുടുങ്ങി കിടക്കുന്നു എന്നും. ഭക്ഷണം നൽകാൻ ഹെലികോപ്റ്റർ സേവനം തുടങ്ങിട്ടിട്ടുണ്ട്. അവരെ അവിടെ നിന്നു രക്ഷിച്ചു കൊണ്ടു വരുമ്പോൾ ഇക്കരെ ഞങ്ങളും എത്തിയിരുന്നു.

കളക്ടറും, അസിസ്റ്റന്റ കളക്ടറും , ഡിഎംഒ മാടവും, ഐ.റ്റി.ഡി.പി ഓഫീസറും, നാട്ടുകാരും ,ആർമി ഒക്കെ അവിടെ ഉണ്ടായിരുന്നു.

ഒഴുക്കിൽ പെട്ടു ആടിഉലഞ്ഞു പോകുന്ന ബോട്ടിൽ കയറു കെട്ടി അപ്പുറത്തുള്ളവരെ ഇങ്ങോട്ടു എത്തിച്ചു. സ്ഥിരം പോയിരുന്ന സ്ഥലങ്ങളിലെ ചിലർ, അവിടെ ഫാർമിൽ പണിയെടുത്തിരുന്നവർ , രക്ഷപെടണം എന്നു മനമുരുകി ദൈവത്തെ പ്രാർത്ഥിച്ചവർ അങ്ങനെ കുറച്ചു പേർ . അവർ ഇപ്പുറം എത്തിയതും ഒതുക്കി വെച്ച കണ്ണുനീർ അവർ അറിയാതെ ഒഴുകുന്നുണ്ടായിരുന്നു.അത്രക്ക് ഭീതി അനുഭവിച്ചിരുന്നു അവർ എന്നു നമുക്ക് മനസ്സിലാകും.ആ പൊട്ടിക്കരയുന്ന കാഴ്‌ച്ച ദുസ്സഹരം തന്നെ.ചുണ്ടുകൾ വിതുമ്പി ഒന്നും പറയാനാകാതെ കുടുംബത്തെഒന്നടങ്കം കെട്ടിപിടിച്ചു കൊണ്ടുള്ള ഇരുപ്പ് അതു എത്ര നാൾ കഴിഞ്ഞാലും മനസ്സിൽ നിന്നു മായുമെന്ന് തോന്നുന്നില്ല.

ഭിന്നശേഷിക്കാരനായ അപ്പു ചോദിച്ചത് ഐസ്‌ക്രീമിനാണ്. കഴിഞ്ഞ തവണ കണ്ടപ്പോൾ ഞാൻ കൊണ്ടു ചെല്ലാം എന്ന് ഉറപ്പ് പറഞ്ഞിരുന്നു.ഇന്ന് ഇങ്ങനെ കാണുമെന്നു ഒട്ടും കരുത്താത്തതുകൊണ്ടു കയ്യിൽ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം കാണുമ്പോൾ തരാം എന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞത് .

കോട്ടയത്തു നിന്നു ഇവിടെ ജോലിക്കെത്തിയവർ. അവർ ഉണ്ടാക്കിയ ഏദൻ തോട്ടം ,ഒരു വാക്കു പോലും ചോദിക്കാതെ നദി തട്ടി അകറ്റിയപ്പോൾ കരയുടെ അപ്പുറം ഇരുട്ടുകുത്തി കോളനിയിൽ അകപ്പെട്ടവർ. 1.5 വയസ്സും 2.5 വയസ്സും ഉള്ള രണ്ടു കുഞ്ഞുങ്ങളെ മാറോട് അടക്കി പിടിച്ചു ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ 2 ദിവസം അവിടെ അകപ്പെട്ടവർ. രക്ഷിക്കാൻ ആരു വരും എന്നോ, തനിക്ക് എന്തു സംഭവിക്കും എന്നോ അറിയാതെ മുന്നിൽ രുദ്ര താണ്ഡവം ആടുന്ന നദിയെ നോക്കി ഭീതി പൂണ്ടവർ. അവരുടെ കരച്ചിലിന് ഇന്ന് പ്രതിവിധി ഉണ്ടായിരിക്കുന്നു.

ഹെലികോപ്റ്ററിൽ പറ്റുന്ന മുറക്ക് ഭക്ഷണവും, വെള്ളവും ഇട്ടു കൊടുക്കുന്നു. വലിയ ഉരുളൻ പാറക്കഷ്ണങ്ങളിൽ തട്ടിപലതും പൊട്ടിപോയിട്ടും ഒരിറ്റു വെള്ളത്തിനായി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ നമ്മൾ നശിപ്പിച്ചു കളയുന്ന സൗഭാഗ്യങ്ങളെ കുറിച്ചു ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.നാട്ടുകാരുടെ ഇടപെടലുകൾ കാരണം തന്നെ ഒരുപാട് പേർ ഇന്ന് സുരക്ഷിതരായി ക്യാമ്പുകളിൽ ഉണ്ട്.ചുണ്ണാമ്പ് തേച്ചിരിക്കുന്ന ന്യൂ ജൻ പിള്ളേർ തന്നേ പലരെയും തക്ക സമയത്ത് രക്ഷപെടുത്തി എത്തിച്ചത്.

ആദിവാസികളിൽ പലരും മലകയറി ഉള്ളിലേക്ക് പോയിരിക്കുന്നു. കാടിന്റെ മക്കൾക്കു കാടിന്റെ ഉൾവിളി അറിയാതിരിക്കുമോ. പലരും ഇറങ്ങി വന്നില്ല. അവരുടെ സംരക്ഷകർ അവർ വിശ്വസിക്കുന്ന പ്രകൃതിയാണ്. അത് അവരുടെ വിശ്വാസം. ഇറങ്ങി വന്നവരെ ക്യാമ്പുകളിലേക്കു പാർപ്പിപ്പിച്ചു.

ചുമക്കും,പനിക്കും ,വേദനക്കും, വളം കടിക്കും മരുന്നുവാങ്ങിയവർ ഏറെ. പലരുടേയും മുഖത്ത് ആദിയായിരുന്നു. ഇനി എന്തു എന്ന ചോദ്യവും.

കടമെടുത്തു വാങ്ങിയ കടകൾ, ജീവത്തിലെ നല്ല പങ്കു ജീവിക്കാതെ കെട്ടിപ്പൊക്കിയ കയറിക്കിടക്കാനുള്ള കൂരകൾ, സെന്റിന് വിലപേശി പറഞ്ഞു വാങ്ങിയ സ്ഥലങ്ങൾ ഇതെല്ലാം ഒരു വാക്കു പോലും ചോദിക്കാതെ ഒരു നാൾജീവിതത്തിലേക്ക് കയറി വന്ന് ആരോ തട്ടിപ്പറച്ചിരിക്കുന്നു. പരിഭവം പറയാനോ, കരയാനോ കഴിയാത്തവർ. വിഷമത്തിന്റെ കണക്കിൽ എനിക്കാണോ നിനക്കാണോ കൂടുതൽ നഷ്ടം എന്നു തിട്ടപ്പെടുത്താൻ കഴിയാത്തവർ. നഷ്ടങ്ങൾ തിട്ടപ്പെടുത്താൻ സ്വന്തംഎന്നു കരുതിയ എന്തൊക്കെ തിരിച്ചു കിട്ടും എന്നു പോലും അറിയാത്തവർ.

ഉരുൾ പൊട്ടി ഒലിച്ചു വന്ന മണ്ണും, മരങ്ങളും ചില കോളനികളെ മുഴുവനായി കൊണ്ടു പോയി.ജീവൻ ബാക്കി ലഭിച്ചതുകൊണ്ടു ഈ പ്രായത്തിൽ ഇനി എന്തു ചെയ്യും എന്നറിയാത്തവർ. അങ്ങനെ പറഞ്ഞാൽ തീരാത്ത കഥകളായി ക്യാമ്പുകളിൽ ചിലർ ഉണ്ട്.

അടഞ്ഞു കൂടിയ ചെളിയിൽ കണ്ണീരു കൂടി ചേർത്തു എടുത്തു കളയുന്നവർ, എടുത്തു വെച്ച കുഞ്ഞുടുപ്പുകളും, ഓർമകൾ അടങ്ങുന്ന ആ മയിൽ പീലിയും ചെളി നിറഞ്ഞു വലിച്ചെറിയ പെടുമ്പോൾ നിസ്സംഗതരായിരിക്കുവാൻ ശ്രമിക്കുന്നവർ.

കാരണങ്ങൾ പലതു നിരത്തി തനിക്കു ഏൽക്കേണ്ടി വന്ന ദുരന്തത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ. അങ്ങനെ പലരുണ്ടു അവരുടെ കൂട്ടത്തിൽ. വെറുതേ കൈ പിടിച്ചു കണ്ണിലേക്ക് നോക്കി നെടുവീർപ്പിട്ടു എഴുന്നേറ്റു പോകുന്നവർ.

പറ്റുന്ന പോലെ സാധാരണ നടത്തുന്ന ക്യാമ്പുകൾ പോലെ ആക്കിയെടുക്കാൻ ശ്രമിച്ചു. പറ്റുന്ന കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ബ്ലീച്ചിങ്, ക്ലോറിനേഷൻ, പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയവയെ കുറിച്ചു സംസാരിച്ചു.

പക്ഷേ മനസ്സിൽ വല്ലാത്ത ഒരു ഭാരം.

എല്ലാം കഴിഞ്ഞു ഉച്ചക്ക് ഇരുട്ടുകുത്തിയിൽ വീണ്ടും പോയി ആർമി ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു, മറ്റു 2 ക്യാമ്പുകളും ഇന്നത്തെ റിപ്പോർട്ടും മായി 5 മണിക്ക് പൊതുകല്ലിൽ തിരിച്ചെത്തി.

അവിടുന്നു 2 മണിക്കൂർ കൂടി വീട്ടിൽ എത്താൻ.പല കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ കവളപ്പാറയിൽ കൂടി ക്യാമ്പിന് പോകട്ടെ എന്ന് ചോദിച്ച എന്നോട് ഒരു സീനിയർ ഡോക്ടർ പറഞ്ഞു...

'എന്തിനാ അശ്വതി... പലതും കണ്ടിട്ടുണ്ട് ഈ കാലത്തിനിടക്കു, കഴിഞ്ഞ പ്രളയത്തിലും ഞാൻ ഇവിടെ ഉണ്ടായിരുന്നു.പക്ഷേ കുഴിച്ചെടുക്കുമ്പോൾ കയ്യും, കാലും, തലയും കൊണ്ട് തരുമ്പോൾ നമ്മൾ എന്താ ചെയ്ക. അത്രക്ക് മനക്കട്ടി ഇല്ല മോളേ അതോണ്ട് അവിടേക്ക് നീ ഇപ്പോൾ പോണ്ട ,നാളെ നിനക്കവിടെ ക്യാമ്പ് ഇട്ടാൽ മാത്രം പോയാൽ മതി '.....

കേട്ടറിഞ്ഞ സത്യത്തിനേക്കാൾ പതിന്മടങ്ങ് വലുതാണ് ഈ അനുഭവം എന്നു പറയുന്നത്. അതു അനുഭവിച്ചു തന്നെ അറിയണം.ഘനീഭവിച്ച മനസ്സോടെ അവിടുന്നു ഇറങ്ങുമ്പോൾ മഴക്കാറുകൾ ഇരുണ്ടു കൂടുന്നുണ്ടായിരുന്നു മാനത്തു.

മണ്ണെടുക്കുന്ന കോറികളും, മണലെടുക്കുന്നവരും, പ്ലാസ്റ്റിക്കും, മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നവരും, വെള്ളംദുരുപയോഗം ചെയ്യുന്നവരും തുടങ്ങി എല്ലാവരും ഒന്നു ചിന്ദിക്കുക. പ്രകൃതിയുടെ ഈ മാറ്റത്തിന് എല്ലാവരും ഉത്തരവാദികൾ എന്നു. ഈ വീഴുന്ന ഓരോ കണ്ണുനീരിനും ഒരു ചെറുഉത്തരവാദിത്വം നമുക്കും ഉണ്ടെന്നു.

ശ്രീ അബ്ദുൾ കലാമിന്റെ 2070ൽ നിന്നുള്ള ഒരു കത്ത് എന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്ന പോലെ..

We are the last generation who can make a change

ഒരു മാറ്റം വരുത്താൻ കഴിയുന്ന അവസാന തലമുറയാണ് നമ്മൾ എന്നു എത്ര പേർ മനസ്സിലാക്കുന്നു....

ഈ വന്നടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾവീണ്ടും നദിയിലേക്ക് തന്നെ...മറ്റെവിടെയോ എത്തിപ്പെടാൻ

**********************************************

മരുന്നു വാങ്ങാൻ വന്ന ഒരു 6 വയസ്സുകാരി. 5ml പാരസെറ്റമോൾ മോൾക്ക് പനിക്ക് കൊടുക്കണം എന്നു പറഞ്ഞു തലഉയർത്തി നോക്കിയപ്പോ കൂടെ ആരും ഉണ്ടായിരുന്നില്ല.അമ്മയും, അച്ഛനും, ഏട്ടനും ഒന്നിച്ചു അവളെ വിട്ടു പോയിരുന്നു. 5ml അളന്നു തിട്ടപ്പെടുത്തി പനിക്ക് ഇനി ആര് മരുന്നു കൊടുക്കും. എന്തൊരു ഒറ്റപ്പെടലാ അല്ലേ.. രാത്രി ഉറങ്ങുമ്പോൾ കൂടെ കിടന്ന ഉറ്റവരുടെ മുഖം പോലും കുറച്ചു നാൾക്ക് ശേഷം ഇവൾ ഓർക്കുമോ....

ഇതും പറഞ്ഞു മറ്റൊരു ഡോക്ടർ നെടുവീർപ്പിട്ടു...

വീണ്ടും ഒ.പി ചീട്ടിലേക്കും നാളത്തെ ക്യാമ്പിലേക്കും.

പക്ഷേ എന്തു വന്നാലും ഒറ്റകെട്ടായി ,ഒന്നിച്ചു നമ്മൾ അതിജീവിക്കും. അതിജീവിക്കണം. ഇന്ന് ഇവരെ വന്നു കണ്ടു സമാശ്വസിപ്പിക്കുകയും, മരുന്നുകളും, വസ്ത്രങ്ങളും, ആവശ്യ സാധനങ്ങളും എത്തിച്ച എല്ലാ ആൾക്കാരും ഒന്നിച്ചു പറഞ്ഞതും ഇതു തന്നെയാണ്

എന്തു വന്നാലും ഒറ്റകെട്ടായി ,ഒന്നിച്ചു നമ്മൾ അതിജീവിക്കും. അതിജീവിക്കണം.

കാരണം ഇതു കേരളമാണ്.ദൈവത്തിന്റെ സ്വന്തം നാട്.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകൾ.. 40 മാളുകൾ... 16 തിയേറ്ററുകൾ... 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ; ബാഴ്‌സലോണയിൽ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങൾ; സിബിഐയുടെ ചോദ്യശരത്തിന് മുമ്പിൽ മുൻ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങൾ തന്നെ
നല്ല നിലയിൽ പ്രവർത്തിച്ച നാസിലിന്റെ കമ്പനിയെ തകർത്തത് തുഷാറിന്റെ കമ്പനി; പണം കിട്ടാതിരുന്നിട്ടും സബ് കോൺട്രാക്ട് വർക്കുകൾ കടം വാങ്ങി തീർത്തപ്പോൾ ചെക്ക് കൊടുത്ത് പറ്റിച്ച് തുഷാർ; എല്ലാം തകർന്ന് പിടിച്ചു നിൽക്കാൻ പണം ചോദിച്ച് വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല; യൂസഫലിയും പിണറായി വിജയനും മുരളീധരനും ചേർന്ന് രക്ഷിച്ചെടുത്ത തുഷാർ വെള്ളാപ്പള്ളി തച്ചുടച്ചത് നാസിൽ അബ്ദുല്ലയെന്ന ചെറുപ്പക്കാരന്റെ ജീവിതം: ഈ തൃശൂരുകാരൻ അഴിക്കുള്ളിൽ കിടന്നത് രണ്ട് കൊല്ലം
മകൻ ബിജെപി സഖ്യകക്ഷിയുടെ പോപ്പായ അഛൻ വെള്ളാപ്പള്ളിയെ വിളിക്കുന്നു; അഛൻ വിജയനെയും അമിത് ഷായെയും വിളിക്കുന്നു; ഷാ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുന്നു; പേരിന് ഒരു ഗുജജു കച്ചവടക്കാരനെ വിളിക്കുന്നു; ഗുജജു പൊട്ടനല്ലാത്തതുകൊണ്ട് സ്‌കൂട്ടാകുന്നു; മുഖ്യൻ ഫോണെടുത്ത് കുത്തുന്നു: സംഘിപ്പടയിലെ പോരാളിക്കു വേണ്ടി സഖാവിന്റെ ശുഷ്‌കാന്തി കണ്ട് അന്തം ബ്രോയും: തുഷാറിന്റെ മോചനം ജാവേദ് പർവേശിന്റെ വരകളിൽ; വെള്ളാപുള്ളി ഡീകോഡഡ്-മനോരമ ലേഖകന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവൻ നാട്ടിലെ അതിസമ്പന്നൻ പറ്റിച്ചെടുത്തു; കടം വീട്ടാൻ ഉള്ളത് വിറ്റ് പെറുക്കിയിട്ടും ജയിലിൽ കഴിയേണ്ടി വന്നു; കിട്ടാനുള്ള കാശിനായി വിളിച്ചപ്പോൾ പരിഹാസവും; നേതാക്കന്മാരായ നേതാക്കന്മാരെയെല്ലാം വിളിച്ച് സഹായം ചോദിച്ചപ്പോൾ എല്ലാവരും കൈമലർത്തി; ഒടുവിൽ ഒരു നിമിഷം നീതി ലഭിച്ചെന്ന് തോന്നിയപ്പോൾ ഉന്നത ഇടപെടലും; പോരാത്തതിന് എല്ലാം തകർന്ന് കിടപ്പിലായ അച്ഛനെ കഷ്ടപ്പെടുത്താൻ തൃശൂരിലെ വീട്ടിൽ പൊലീസ് റെയ്ഡും; പിണറായി വിജയൻ നാസിൽ അബ്ദുല്ലയോട് ചെയ്തത്
പക്ഷാഘാതം ബാധിച്ച് അവശനായ അച്ഛൻ; പ്രായാധിക്യത്തിന്റെ അവശതകൾ അലട്ടുന്ന ഉമ്മ; കൊടുങ്ങല്ലൂരിലെ വീട്ടിൽ പൊലീസ് എത്തി പരിശോധന നടത്തിയതോടെ കൂടുതൽ തളർന്ന് ഈ മതാപിതാക്കൾ; തുഷാറിനെതിരെ മകൻ കേസ് കൊടുത്തത് നിവൃത്തി കേടുകൊണ്ടെന്ന് വിശദീകരിച്ച് അമ്മ മാധ്യമങ്ങൾക്ക് മുമ്പിൽ; തുഷാറിനെ രക്ഷിക്കാൻ ഭീഷണിയുമായി എത്തുന്നവരെ തടയാൻ കർമ്മ സമിതിയുമായി നാട്ടുകാരും; അബ്ദുല്ലയുടേയും റാബിയുടേയും കണ്ണീരിലുള്ളത് മകനെ കുറിച്ചുള്ള വേദന
തുഷാറിനെ ദുബായിലേക്ക് വിളിച്ച് വരുത്തിയത് ഒരു സ്ത്രീ; പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീയെ കാത്തിരിക്കുമ്പോൾ എത്തിയത് പൊലീസ്; പിടിച്ചു കൊണ്ട് പോയത് എന്തിനെന്ന് പോലും പറയാതെ സിഐഡിമാർ; ഒരു ദിവസം മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ; പിന്നെ അജ്മാൻ ജയിലിൽ അടച്ചു; പിണറായി വിജയൻ അഭ്യർത്ഥിച്ചത് അനുസരിച്ച് യൂസഫലി ഭരണാധികാരികളോട് സംസാരിക്കുകയും ലീഗൽ സംഘത്തെ അയയ്ക്കുകയും പണം കെട്ടി വയ്ക്കാൻ സമ്മതിക്കുകയും ചെയ്തതോടെ താൽകാലികമായി ജയിലിൽ നിന്നിറങ്ങി; തുഷാറിന് ദുബായിൽ സംഭവിച്ചത്
ഉമ്മുൽ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരിൽ അജ്മാൻ പൊലീസ് വേഷം കെട്ടിച്ചത് മലയാളി വ്യാപാരിയെ; ഈ സ്ഥലത്തിന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ നൽകാമെന്ന് പറഞ്ഞതും സിഐഡി തന്ത്രം; ഇടനിലക്കാരിയായി യുവതി ഏർപ്പെടുത്തി; സ്ത്രീയെ വിശ്വസിച്ചെത്തി കുടുങ്ങിയ തുഷാർ ഒടുവിൽ ഒത്തൂതീർപ്പിന്; ജയിലിൽ കിടക്കേണ്ടി വന്നത് തന്റെ തലേലെഴുത്തെന്ന് സമ്മതിച്ച് നേതാവ്; നാസിലിനെ സഹായിക്കുമെന്നും വെളിപ്പെടുത്തൽ; എല്ലാം ധാരണയിലാക്കിയത് പ്രവാസിയുടെ ഇടപെടൽ; തുഷാർ ചൊവ്വാഴ്ച നാട്ടിലെത്തും
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറി അവരെത്തുമെന്ന് മുന്നറിയിപ്പ്; ലഷ്‌കർ ഭീകരർ ലക്ഷ്യമിടുന്നത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ; ലങ്കയിലെ 'കറുത്ത ഈസ്റ്റർ മോഡൽ' നടപ്പാക്കാനുള്ള ആറംഗ തീവ്രവാദികളിൽ മലയാളിയും; ലങ്കയിൽ നിന്ന് കടൽ മാർഗ്ഗമെത്താൻ വഴികാട്ടി കൊടുങ്ങല്ലൂർ മാടവന സ്വദേശി; ബഹറിനിലെ കച്ചവടം പൊളിഞ്ഞതോടെ ജിഹാദിനായി തോക്കെടുത്തത് മലയാളിയായ അബ്ദുൾ ഖാദർ റഹീം; കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരരെ നേരിടാൻ റെഡ് അലർട്ട്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ