1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

ക്ലൈമാക്‌സിലെത്തുന്ന മമ്മൂട്ടിയെ കൂവാൻ ബാലചന്ദ്രമേനോൻ പറഞ്ഞു എന്ന് പത്രവാർത്ത; ഇങ്ങനൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോഴാണ് ദുഷിച്ച പത്ര പ്രവർത്തനത്തിന്റെ ദുർഗന്ധമായി മാറുന്നതെന്ന് മേനോനും; 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിനിടയിൽ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

February 16, 2020 | 07:05 PM IST | Permalinkക്ലൈമാക്‌സിലെത്തുന്ന മമ്മൂട്ടിയെ കൂവാൻ ബാലചന്ദ്രമേനോൻ പറഞ്ഞു എന്ന് പത്രവാർത്ത; ഇങ്ങനൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോഴാണ് ദുഷിച്ച പത്ര പ്രവർത്തനത്തിന്റെ ദുർഗന്ധമായി മാറുന്നതെന്ന് മേനോനും; 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിനിടയിൽ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മമ്മൂട്ടിയെ നായകനാക്കി ബാലചന്ദ്രമേനോൻ ഒരുക്കിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തെക്കുറിച്ച് വന്ന ഒരു പത്രക്കുറിപ്പിന് മറുപടിയുമായി ബാലചന്ദ്ര മേനോൻ രംഗത്ത്. മമ്മൂട്ടിയെ കൂവണമെന്ന് കോളെജ് വിദ്യർഥികളോട് പറഞ്ഞതായാണ് പത്രക്കുറിപ്പിൽ പറയുന്നത്. എന്നാൽ ഇത് ശുദ്ധ അബദ്ധമാണെന്നും ഇത്തരത്തിൽ വ്യാജ വാർത്തകൾ അച്ചടിക്കരുതെന്നും ബാലചന്ദ്രമേനോൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'നയം വ്യക്തമാക്കുന്നു' എന്ന എന്റെ ചിത്രത്തിന്റെ പിന്നാമ്പുറക്കഥയായി പ്രസിദ്ധീകൃതമായ ഒരു പത്ര ശകലത്തിൽ ആവശ്യമില്ലാത്ത കടന്നുകൂടിയ രണ്ടു അസത്യങ്ങൾ വായിച്ചപ്പോൾ അത് ഒന്ന് തിരുത്തണമെന്ന് തോന്നി. അതുകൊണ്ടു തന്നെ ഫെസ്ബൂക് മിത്രങ്ങൾ ആദ്യം ആ പത്രശകലം വായിക്കുക .എന്നിട്ടു എന്റെ കുറിപ്പ് വായിക്കുക... ഗുഡ് നൈറ്റ് മോഹൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ പിന്നാമ്പുറത്തു ഒരു പാട് രസകരമായ കഥകൾ ഉണ്ട്. അത് സാവകാശം എന്റെ യൂ ട്യൂബ് ചാനലിൽ , 'filmy FRIDAYS' ലൂടെ പിന്നീട് പ്രതിപാദിക്കാം.

'നയം വ്യക്തമാക്കുന്നു ' എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ക്ഷണവുമായി ഞാൻ ശാന്തിയെ സമീപിച്ചു എന്ന് പറയുന്നത്ത് അവാസ്തവമാണ്. ഈ ചിത്രത്തിന്റെ രചനയുമായി ഞാൻ തിരുവനന്തപുരത്തു 'ഹോട്ടൽ ഗീതി' ലിരിക്കുമ്പോൾ മരിച്ചുപോയ എന്റെ സുഹൃത്ത് ശ്രീനാഥ് പതിവില്ലാതെ എന്നെ കാണാനായി അവിടെ വരുന്നു. കൂടെ പതിവില്ലാതെ ശാന്തിയുമുണ്ട്. ശ്രീനാഥിന്റെ ഭാഷ കടമെടുത്താൽ 'ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ്. അപ്പോഴത്തെ ഈ മീറ്റിങ്.

ശാന്തി അഭിനയിക്കാതെ ഇനി ജീവിതം മുന്നോട്ടു പോവുക അസാധ്യം. അതുകൊണ്ടു ശാന്തിയെ എന്റെ ചിത്രത്തിൽ ഒന്നു സഹകരിപ്പിക്കണം (ഇത് നടക്കുമ്പോൾ മമ്മൂട്ടിക്കൊന്നും ഈ ചിത്രത്തെപ്പറ്റി ഒരു ധാരണയുമില്ലെന്നു കൂടി ഓർക്കുക.) ഒരു സ്‌നേഹിതൻ അയാളുടെ ഭാര്യക്ക് വേണ്ടി എന്നെ സമീപിച്ചപ്പോൾ എങ്ങിനെയും ഒന്ന് സഹായിക്കണമെന്നേ അപ്പോൾ തോന്നിയുള്ളൂ. ഒരു നായിക പദവിയായി അത് പരിണമിച്ചത് ശാന്തിയുടെ ' നല്ല സമയം'കൊണ്ടാണെന്നേ ഞാൻ കരുതുന്നുള്ളൂ. അത് എങ്ങിനെ ശാന്തിക്കനുകൂലമായി ഭവിച്ചു എന്നത് യൂ ട്യൂബിൽ പിന്നീട് കേൾക്കാം.

സത്യം ഇങ്ങനെയിരിക്കെ ഞാൻ ശാന്തിയുടെ കാൾ ഷീറ്റിനായി ഞാൻ സമീപിച്ചു എന്ന പത്ര വാർത്ത അബദ്ധം. അടുത്തത്, ക്ലൈമാക്‌സിൽ അഭിനയിക്കാൻ വന്ന മമ്മൂട്ടിയെ കൂവണമെന്നു ഞാൻ കോളെജ് വിദ്യാർത്ഥികളോട് പറഞ്ഞു എന്നത് ശുദ്ധ അബദ്ധം. ആ രംഗത്തിനു സാക്ഷിയായ ശാന്തി അങ്ങിനെ പറയുമെന്ന് ഞാൻ കരുതുന്നില്ല. അല്ലെങ്കിൽ തന്നെ ഈ പത്രവാർത്ത തയാറാക്കിയ ആൾ ആ ചിത്രം കണ്ടിട്ടില്ല എന്ന് എനിക്ക് ബോധ്യമായി. ആൾ സെയിന്റ്‌സേ കോളെജിലെ ഒരു ചടങ്ങിന് മമ്മൂട്ടിയെന്ന മന്ത്രി വരുമ്പോൾ അവിടെ വെച്ച് തന്നിൽ നിന്നും സൗന്ദര്യപ്പിണക്കത്തിൽ പിരിഞ്ഞിരിക്കുന്ന ഭാര്യയായ ശാന്തികൃഷ്ണ എന്ന കോളെജ് അദ്ധ്യാപികയെ കണ്ടുമുട്ടുന്നു.

അത്യന്തം വികാര നിർഭരമായ ഈ രംഗത്തു ആര് ആരെ കൂവാനാണ് എന്നുകൂടി ഒന്ന് ആലോചിക്കണം. എരിവുള്ള ഒരു തലക്കെട്ടിനു വേണ്ടി 'മമ്മൂട്ടിയെ കൂവാൻ സംവിധായകൻ പറഞ്ഞു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു അക്ഷന്തവ്യമായ അപരാധമാണ്. കോളെജിൽ പഠിച്ചിട്ടുള്ള ആർക്കുമറിയാം ഏതു കോളെജിൽ ഏതു ഹരിചന്ദ്രൻ വന്നാലും കോളെജ് പിള്ളാരുടെ സന്തോഷപ്രകടനം ആർപ്പു വിളിയോടെയാണ്. മേലെ പരാമർശിച്ച രംഗത്തു അസ്വസ്ഥതയോടെ കുട്ടികൾ ശബ്ദം ഉയർത്തുന്നത് ശാന്തി സ്വാഗതം പറയുമ്പോൾ അരുതാത്ത വാക്കുകൾ വീഴുമ്പോഴാണ്.

മമ്മൂട്ടിയുടെ മന്ത്രി കഥാപാത്രത്തെ 'ആനയും അമ്പാരിയും ' എന്ന രീതിയിലാണ് ഈ ചിത്രത്തിൽ ആനയിച്ചിട്ടുള്ളത്. മമ്മൂട്ടി പ്രസംഗിക്കാനായി എഴുന്നേൽക്കുമ്പോഴും കുട്ടികളുടെ ആരവമുണ്ട്. മമ്മൂട്ടി അതിനെ വിശേഷിപ്പിക്കുന്നതും 'നിങ്ങളുടെ കൈയടി' എന്നാണ്. ഈ സദുദ്ദേശപരമായ രംഗത്തെ ആധാരമാക്കി 'മമ്മൂട്ടിയെ കൂവാൻ സംവിധായകൻ പറഞ്ഞു; കുട്ടികൾ അമാന്തിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോഴാണ് ദുഷിച്ച പത്ര പ്രവർത്തനത്തിന്റെ ദുർഗന്ധമായി അത് മാറുന്നത്. (യൂ ട്യൂബിൽ സിനിമകണ്ട് നോക്കു) വർഷങ്ങൾക്കു മുൻപ് റിലീസ് ചെയ്തതാണെങ്കിലും ഒരു ചിത്രത്തെപ്പറ്റി പരാമർശിക്കുമ്പോൾ പ്രസ്തുത ചിത്രവുമായി ബന്ധപ്പെട്ട ചിലർ ഈ ഭൂമിയിൽ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് എന്നോർക്കുന്നതു നന്നായിരിക്കും.

വർഷങ്ങൾക്കു മുൻപ് ജേർണലിസം പഠിച്ചു കുറച്ചു കാലം ഇതേ പണി ചെയ്തിരുന്ന ഒരാളായതുകൊണ്ടാവാം ഞാൻ ഇങ്ങനെ പ്രതികരിച്ചത് എന്ന് തോന്നുന്നു. പക്ഷെ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ എഴുതിപ്പിടിപ്പിച്ചതൊക്കെ സത്യമാണെന്നു ജനം വിശ്വസിച്ചു പോകും ..'.ഇന്നലെ ചെയ്‌തോരബദ്ധം ലോകർക്കിന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമതാകാം' എന്നാണല്ലോ പണ്ഡിതമതം.

കൂട്ടത്തിൽ പറഞ്ഞോട്ടെ, മലയാളത്തിൽ പുറത്തിറങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിൽ എന്തുകൊണ്ടും ഇന്നും പുതുമ നില നിർത്തുന്ന ഒരു ചിത്രമാണ് 'നയം വ്യക്തമാക്കുന്നു ' എന്ന് എന്നോട് പലരും പറയാറുണ്ട്. അതുകൊണ്ടാണല്ലോ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് അപ്പാടെ അനുകരിച്ച മറ്റൊരു മമ്മൂട്ടി ചിത്രവും വിജയമായതു എന്ന് ഞാൻ വിശ്വസിക്കുന്നു. 'അത് ....ഏതു ചിത്രമാണെന്നോ ?''വേണ്ട. വേണ്ട...അത് 'filmy Fridays'ൽ പിന്നീട് വിശദമായി ഞാൻ പറയാം. പോരെ ?

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി
മോദിയിൽനിന്ന് ട്രംപ് കണ്ണുരുട്ടി വാങ്ങിയ മലേറിയ മരുന്ന്; ചൈനയെ രക്ഷിച്ച ക്യൂബയുടെ അത്ഭുത മരുന്ന്; കൊറോണയെ 48 മണിക്കുർ കൊണ്ട് കൊന്ന് തീർക്കുന്ന പേനിനെ കൊല്ലുന്ന മരുന്നായ ഇവെർമെക്ടിൻ; മൃഗങ്ങളിൽ വിജയിച്ച വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ പുരോഗമിക്കുന്നു; നേരിട്ട് നേതൃത്വം കൊടുത്ത് രാഷ്ട്രത്തലവന്മാർ; കോടികൾ ഇറക്കി ആഗോളഭീമന്മാരും രംഗത്ത്; സ്പാനിഷ് ഫ്ളൂവിനെയും പ്ലേഗിനെയും വസൂരിയെയും പോലെ കോവിഡിനെയും പിടിച്ചുകെട്ടാനുറച്ച് ശാസ്ത്രലോകം; മഹാമാരിക്ക് പരമാവധി ആയുസ്സ് ഒന്നര വർഷം മാത്രം!
ഏതുപാർട്ടിക്കാരായാലും..അതു സിപിഎമ്മായാലും സ്ത്രീകൾക്ക് നേരേയുള്ള അക്രമം അനുവദിക്കില്ല; മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച മൂന്ന് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; പാർട്ടി സമ്മർദം മറികടന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പിൻബലത്തിൽ; കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാൻ ഇറങ്ങിയ തണ്ണിത്തോട്ടിലെ സഖാക്കൾക്ക് തിരിച്ചടി
സോഷ്യൽ മീഡിയയിൽ ഹരമായെങ്കിലും യുവാക്കളുടെ മനസ്സിൽ കൂടുകൂട്ടിയെങ്കിലും ഇമേജിന്റെ തിളക്കം എതിരാളി തട്ടിയെടുക്കുന്നത് തിരിച്ചറിഞ്ഞു; രണ്ടാം വട്ടം ഗോദായിൽ ഇറങ്ങുന്ന ട്രംപിനെ തളയ്ക്കാനുള്ള പോരാട്ടം വൈസ് പ്രസിഡന്റ് ജോ ബൈഡനെ ഏൽപ്പിച്ച് ബെർണി സാൻഡേ്‌സ് പിന്മാറി; 78കാരന്റെ പിന്മാറ്റം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രൈമറികളിൽ പിന്നോട്ട് പോയതോടെ
പതിനേഴുകാരിയുടെ അതിരുകടന്ന പ്രണയം അടുത്തബന്ധുവുമായി; അവനെ സഹോദരനായി കാണണമെന്ന് ഉപദേശിച്ച ചേച്ചിയോട് പക വളർന്നു; സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയത് കാമുകനുമായി ചേർന്ന്; ആത്മഹത്യ എന്ന് എല്ലാവരും കരുതിയ മോനിഷയുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകം; കൊല്ലപ്പെട്ട യുവതിയുടെ ഇളയ സഹോദരിയേയും കാമുകനെയും അറസ്റ്റ് ചെയ്ത് പൊലീസ്
ക്വാറന്റൈനിൽ കിടക്കുന്ന ഇരുപതു പേർക്കും കൂടി അനുവദിച്ചത് ഒരു ബക്കറ്റും ഒരു ഡെറ്റോൾ സോപ്പിന്റെ പാതിയും! ഒരു ടോയ്ലറ്റ് തുറന്നുതരാൻ പറഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്, 'അത്രക്ക് മുട്ടുന്നുണ്ടെങ്കിൽ, പോയി പറമ്പിൽ വെളിക്കിരുന്നോ' എന്ന്; തൊഴിലാളികളിൽ മിക്കവരും മുസ്ലിംകളോ കീഴ്ജാതിക്കാരോ ആയതിനാൽ ഭക്ഷണം പോലും ആരും നൽകുന്നില്ല; കോവിഡ് കാലത്തും യോഗി ആദിത്യനാഥിന്റെ യുപിയിൽ നിന്ന് ഉയരുന്നത് ആഫ്രിക്കയിലേതിന് സമാനമായ വാർത്തകൾ
കരുവാരക്കുണ്ടിൽ 10 കിലോ അരി നൽകിയിട്ട് സ്മൃതി ഇറാനിക്കെന്ത് കിട്ടാനാണ്? നല്ല സൗകര്യങ്ങളോടെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടമാണ് ഇരിങ്ങാട്ടിരി; ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ പഞ്ചായത്ത് നേരത്തെ തന്നെ നൽകി; കെട്ടിട ഉടമ വാടകയും ഒഴിവാക്കി നൽകിയിട്ടുണ്ട്; രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷ്യകിറ്റുകൾ നൽകിയെന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മറുനാടനോട്
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ടിക് ടോക്കിലും എല്ലാവരെയും വിളിച്ച് വശീകരിച്ച് വീഴ്‌ത്തും; ഒപ്പം ഫഹദ് ഫാസിൽ സിനിമ ട്രാൻസിലെ പോലെ മോട്ടിവേഷൻ പരിപാടി തട്ടിപ്പും; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റിന്റെ പേര് പറഞ്ഞ് ശ്രുതി തമ്പിയും കൂട്ടരും നടത്തിയത് കോടികളുടെ മണി ചെയ്ൻ തട്ടിപ്പ്; മറുനാടൻ പുറത്തു വിട്ട തട്ടിപ്പ് വാർത്ത ശരിവച്ച് ക്യൂനെറ്റിന്റെ കുറ്റസമ്മതം; തട്ടിപ്പ് നടത്തിയ നാനൂറു ഏജന്റുമാരെ പുറത്താക്കി; ദുബായ് പത്രത്തിൽ ഒന്നാം പേജ് പരസ്യം