Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുക്കൾ ന്യായീകരണ ചാവേറുകളാണ് എന്ന് ബഷീർ വള്ളിക്കുന്ന്; ചാവേറുകളുടെ വർഗ്ഗം കുറ്റിയറ്റു പോകാത്തിടത്തോളം കാലം ആ പാർട്ടിയിൽ നിന്ന് സ്വയം വിമർശനം പ്രതീക്ഷിക്കേണ്ടതില്ല എന്നും ഫേസ്‌ബുക്ക് പോസ്റ്റ്; വിമർശനം സൈബർ സഖാക്കളുടെ സഹിഷ്ണുത ഇല്ലായ്മയെക്കുറിച്ച്

സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുക്കൾ ന്യായീകരണ ചാവേറുകളാണ് എന്ന് ബഷീർ വള്ളിക്കുന്ന്; ചാവേറുകളുടെ വർഗ്ഗം കുറ്റിയറ്റു പോകാത്തിടത്തോളം കാലം ആ പാർട്ടിയിൽ നിന്ന് സ്വയം വിമർശനം പ്രതീക്ഷിക്കേണ്ടതില്ല എന്നും ഫേസ്‌ബുക്ക് പോസ്റ്റ്; വിമർശനം സൈബർ സഖാക്കളുടെ സഹിഷ്ണുത ഇല്ലായ്മയെക്കുറിച്ച്

മറുനാടൻ ഡെസ്‌ക്‌

സൈബർ ഇടങ്ങളിലെ സിപിഎം ന്യായീകരണത്തൊഴിലാളികളെ വിമർശിച്ച് ബഷീർ വള്ളിക്കുന്ന്. ജനകീയാടിത്തറയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് സ്വയം വിമർശനത്തിനും തിരുത്തലുകൾക്കും നിരന്തരം വിധേയമാകേണ്ട പാർട്ടിയുടെ ഏറ്റവും വലിയ ശത്രുക്കൾ ന്യായീകരണ ചാവേറുകളാണ് എന്നും അദ്ദേഹം പറയുന്നു. പിഎസ് സി ക്രമക്കേട് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ഉണ്ടായ അനുഭവം പങ്കുവച്ചാണ് ബഷീറിന്റെ കുറിപ്പ്.

ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പി എസ് സി പരീക്ഷയിൽ ക്രമക്കേട് നടത്തി ടോപ്പ് റാങ്കുകൾ നേടിയ കൊലക്കേസ് പ്രതികളെക്കുറിച്ചുള്ള ആദ്യ വാർത്തകൾ വന്ന സമയത്ത് ഞാനൊരു സ്റ്റാറ്റസ് ഇട്ടിരുന്നു..

'പോടാ ഊളേ' എന്നാണ് സി പി എമ്മിന്റെ ഒരു സൈബർ പോരാളി അതിന് താഴെ പ്രതികരിച്ചത്..

കേസിൽ പെട്ടു എന്ന് കരുതി അവർക്ക് റാങ്ക് കിട്ടിക്കൂടാ എന്ന് തന്നോട് ആരാണ് പറഞ്ഞതെന്ന് വേറെ കുറെ പോരാളികൾ.. ന്യായീകരണങ്ങളുടെ കുത്തൊഴുക്കായിരുന്നു. ആ കമന്റുകളൊക്കെ ഞാനൊന്ന് കൂടെ വായിച്ചു നോക്കി..

സോഷ്യൽ മീഡിയയിൽ ഇതുപോലുള്ള കുറെ ചാവേറുകൾ സി പി എമ്മിനുണ്ട്.. പാർട്ടിയേയും ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരേയും ഒരു തിരുത്തൽ നടപടിക്കോ വിചിന്തനത്തിനോ പ്രേരിപ്പിക്കുന്ന ഒന്നും ഇവറ്റകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. മറിച്ച് ഏത് വാർത്തകൾ കണ്ടാലും അവിടെ ചാടി വീണ് ഷഹീദാകും. ന്യായീകരിച്ച് പണ്ടാരമടങ്ങും..

ജനകീയാടിത്തറയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക്,
സ്വയം വിമർശനത്തിനും തിരുത്തലുകൾക്കും നിരന്തരം വിധേയമായി നവീകരിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യേണ്ട ഒരു പാർട്ടിയാണ് സിപിഎം.

ആ സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുക്കൾ ഈ ന്യായീകരണ ചാവേറുകളാണ്..

ആ ചാവേറുകളുടെ വർഗ്ഗം കുറ്റിയറ്റു പോകാത്തിടത്തോളം കാലം ആ പാർട്ടിയിൽ നിന്ന് സ്വയം വിമർശനം പ്രതീക്ഷിക്കേണ്ടതില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP