Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നിത്തലയെ തേച്ചൊട്ടിച്ച് കടകംപള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ 'കുമ്മനടിച്ച' പ്രതിപക്ഷ നേതാവിനെതിരെ പൂഴിക്കടകനുമായി കടകംപള്ളി; പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോൽദാനം നിർവഹിക്കുവാൻ കഴിയട്ടെ എന്നും സഹകരണ മന്ത്രി

ചെന്നിത്തലയെ തേച്ചൊട്ടിച്ച് കടകംപള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ 'കുമ്മനടിച്ച' പ്രതിപക്ഷ നേതാവിനെതിരെ പൂഴിക്കടകനുമായി കടകംപള്ളി; പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോൽദാനം നിർവഹിക്കുവാൻ കഴിയട്ടെ എന്നും സഹകരണ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണം നേതാക്കൾ തമ്മിലുള്ള സൈബർ പോരിലേക്കും. പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് ചെന്നിത്തലയിട്ട് ഫേസ്‌ബുക്ക് പോസ്റ്റിനെ പരിഹസിച്ച് സഹകരണ വകുപ്പ് മന്ത്രി തന്നെ രംഗത്തു വന്നു. കെയർ ഹോം പദ്ധതിയുടെ കീഴിൽ ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ ആദ്യ വീടിന്റെ താക്കോൽ ദാനം രമേശ് ചെന്നിത്തല നിർവഹിച്ച ഫോട്ടോ അദ്ദേഹം തന്റെ പേജിൽ പോസ്റ്റു ചെയ്തിരുന്നു.

ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് നാല് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന കെയർഹോം പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽ സമ്മാനിച്ചു. പ്രളയാനന്തര കേരളത്തിൽ സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം എടുത്ത് രണ്ടു മണിക്കൂറിനുള്ളിൽ കടകംപള്ളിയുടെ പൂഴിക്കടകനെത്തി.

പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോൽ ദാനത്തിനായി ക്ഷണിച്ച ചേർപ്പ് സഹകരണ സംഘം ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ എന്നും കടംകംപള്ളി ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം-

'പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ കീഴിൽ ചേർപ്പ് സഹകരണ സംഘം നിർമ്മിച്ച വീടിന്റെ താക്കോൽദാനം ബഹു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോൽ ദാനത്തിനായി ക്ഷണിച്ച ചേർപ്പ് സഹകരണ സംഘം ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ.പ്രതിപക്ഷ നേതാവിന്റെ അറിവിലേക്കായി ചില കാര്യങ്ങൾ,
കേരളമെമ്പാടും കെയർ ഹോം പദ്ധതിയിലൂടെ 2000 വീടുകളാണ് സഹകരണ വകുപ്പ് നിർമ്മിച്ചു നൽകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ബഹു: സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയൻ 228 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അതിന് ശേഷം ഇതുവരെ 1200ഓളം വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു അതിന്റെ ഉപഭോക്താക്കൾക്ക് കൈ മാറി കഴിഞ്ഞു. ബാക്കി വരുന്ന വീടുകളുടെയും നിർമ്മാണം ഉടൻ തന്നെ പൂർത്തീകരിച്ചു കൈമാറുന്നതാണ്. പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോൽദാനം നിർവഹിക്കുവാനും സർക്കാരിന്റെ നവകേരള നിർമ്മാണത്തിൽ പങ്കാളിയാകുവാനും കഴിയട്ടെ എന്നാശംസിക്കുന്നു'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP