1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

കൈമുട്ട് കൊണ്ട് അടുത്തൂടെ പോകുന്ന പെണ്ണിന്റെ നെഞ്ചത്ത് തട്ടുക.. മേശയ്ക്കു ഇടയിലൂടെ അപ്പുറത്തെ സീറ്റിലെ പെണ്ണിന്റെ കാലിൽ തോണ്ടുക.. ഇത് ഭാര്യയുടെ കഴിവ് കേടു കൊണ്ടാണോ, അമ്മച്ചിയുടെ വളർത്ത് ദോഷം കൊണ്ടാണോ? മനുഷ്യ മനസ്സിലെ വൈകല്യങ്ങളെയും ആത്മാർത്ഥ പ്രണയത്തേയും കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

February 17, 2020 | 08:32 PM IST | Permalinkകൈമുട്ട് കൊണ്ട് അടുത്തൂടെ പോകുന്ന പെണ്ണിന്റെ നെഞ്ചത്ത് തട്ടുക.. മേശയ്ക്കു ഇടയിലൂടെ അപ്പുറത്തെ സീറ്റിലെ പെണ്ണിന്റെ കാലിൽ തോണ്ടുക.. ഇത് ഭാര്യയുടെ കഴിവ് കേടു കൊണ്ടാണോ, അമ്മച്ചിയുടെ വളർത്ത് ദോഷം കൊണ്ടാണോ? മനുഷ്യ മനസ്സിലെ വൈകല്യങ്ങളെയും ആത്മാർത്ഥ പ്രണയത്തേയും കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

പല പെണ്ണുങ്ങളെ തേടി പോകുന്ന മനുഷ്യന്റെ മനസ്സിലെന്താകും? അതും ഭാര്യ, സുന്ദരിയായ ഭാര്യയുള്ളവർ? മനുഷ്യമനസ്സിലെ വൈകല്യങ്ങളുടെ കാരണം വളർത്തുദോഷമാണോ എന്ന ചോദ്യത്തിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടു പോകുകയാണ് സൈക്കോളജിസ്റ്റ് കല. ഇണയോടുള്ള വെറുപ്പ് ഒരുഭാഗത്തുണ്ടാകുമ്പോൾ കലഹിച്ചും തല്ലുകൂടിയും പോലും സ്‌നേഹിക്കുന്ന മനുഷ്യരും ഉണ്ടെന്ന് തന്റെ അനുഭവം അവർ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

സൈക്കോളജിസ്റ്റ് കലയുടെ ഫേസ്‌ബുക്ക പോസ്റ്റ്..

എന്റെ കഴിവ് കേടാണെങ്കിൽ ഒരു പെണ്ണിന്റെ കൂടെ പൊയ്‌ക്കോട്ടേ..
ഇതതല്ല..
കൈമുട്ട് കൊണ്ട് അടുത്തൂടെ പോകുന്ന പെണ്ണിന്റെ നെഞ്ചത്ത് തട്ടുക..
മേശയ്ക്കു ഇടയിലൂടെ അപ്പുറത്തെ സീറ്റിലെ പെണ്ണിന്റെ കാലിൽ തോണ്ടുക..
ഇത് ഭാര്യയുടെ കഴിവ് കേടു കൊണ്ടാണോ,
അമ്മച്ചിയുടെ വളർത്ത് ദോഷം കൊണ്ടാണോ?
നാക്കെടുത്താൽ കള്ളമേ പറയു..
ഞാൻ വെറുത്തു പോയി, ഇങ്ങേരെ.... !

കൗൺസിലറുടെ മുന്നിൽ വന്ന കേസ് ആണ്..
പെണ്ണിന് ഉശിര് വേണമെടി, അല്ലേൽ മനുഷ്യൻ ആയിട്ടുള്ളവൻ പുറമേ പോകും..
എന്താ പ്രശ്‌നം, സത്യത്തിൽ?
ഭാര്യയുടെയും അമ്മയുടെയും വഴക്ക് കണ്ടിരിക്കുന്ന നിഷ്‌കളങ്ക മുഖത്തേയ്ക്കു നോക്കി ചോദിച്ചു..
' എന്റെ ഒരു കഴിവിന് അവൾ പോരാ !
കൊച്ചുങ്ങൾ ഉണ്ടാകാത്തത് അവളുടെ കുറ്റം കൊണ്ടാണ്...
കൗൺസിലർ ചോദിക്കാത്ത ചോദ്യത്തിനും ഉത്തരം കിട്ടി..

നെഞ്ച് വിരിച്ചങ്ങനെ ഇരിക്കുക ആണ് പുരുഷൻ..
നിങ്ങൾ ഡോക്ടർ ന്റെ അടുത്ത് പോയോ, ആരാണ് പറഞ്ഞത് ഭാര്യയ്ക്ക് ആണ് പ്രശ്‌നം എന്ന്..
അതിപ്പോ ആരും പറയേണ്ട !
ഞങ്ങളുടെ കൂട്ടത്തിൽ ആർക്കും കഴിവ് കേടില്ല.. !
ഗസറ്റഡ് ഓഫീസർ ആയ അമ്മായിഅമ്മ, മരുമകളുടെ മേൽ തന്നെ കുറ്റം വെച്ച് ഞെളിഞ്ഞു ഇരിക്കുക ആണ്..

അവർ പോയതിനു ശേഷം,
എന്റെ മനസ്സിൽ ലതിക ചേച്ചിയും രവി അണ്ണനും ആയിരുന്നു...

വർഷങ്ങൾക്ക് മുമ്പ്, കായലിന്റെ മുന്നിൽ വീട് വെയ്ക്കുമ്പോൾ,
അതിനു പിന്നിൽ സർപ്പകാവിനോട് ചേർന്ന് ഒരു കൊച്ചു കൂര ഉണ്ടായിരുന്നു..

അവിടെ ഒരു ഭാര്യയും ഭർത്താവും..

രവി പുള്ളെ എന്നാണ് ഭാര്യ ഭർത്താവിനെ വിളിക്കാറ്..
തിരിച്ചു, അവരെ പറ്റി ആരോട് പറയണം എങ്കിലും,
എന്റെ പെണ്ണ് എന്നാകും..

അങ്ങേ അറ്റത്തെ അടിപിടി ഇടയ്ക്ക് പുറക് വശത്തെ വീട്ടിൽ നിന്നും കേൾക്കുമ്പോൾ പലപ്പോഴും ഓർത്തിട്ടുണ്ട്...
കൊലപാതകം നടക്കുമെന്ന്..
പ്രശ്‌നം ഒതുക്കാൻ,
ഇടയ്ക്ക് ആരെങ്കിലും ചെല്ലാത്തത് എന്താണെന്നു കുറച്ചു നാൾ കഴിഞ്ഞപ്പോ മനസ്സിലായി..
'' ഞങ്ങള് തമ്മിൽ പല പ്രശ്‌നോം ഉണ്ടാകും, നീയൊക്കെ ആരാടാ !
അടികൊണ്ടു ചുളുങ്ങി ഇരിക്കുന്ന ലതിക ചേച്ചി നിയന്ത്രണം വിടും..
പിന്നെ അവരെ ചേച്ചിയിൽ നിന്നും രക്ഷിക്കാൻ രവി അണ്ണനെ പറ്റു..

ശെരി, എന്നാ പിന്നങ്ങു നന്നായേക്കാം എന്ന് രവി അണ്ണൻ കരുതും ഇടയ്ക്ക്..
ലഹരി ഒന്നുമില്ലാതെ കൂനി പിടഞ്ഞിരിക്കുന്ന കെട്ട്യോനെ കാണുമ്പോൾ ലതിക ചേച്ചിടെ നെഞ്ച് പിടയും..
ഇന്നാടെ, പോയി രണ്ടെണ്ണം അടിച്ചോണ്ട് വാ.. കൊച്ചു പിള്ളേർക്ക് ഐസ്റ്റീസ്‌ക് വാങ്ങാൻ കാശ് കൊടുക്കും പോലെ,
കയ്യിൽ കൊടുക്കുന്ന തുട്ടുമായി ചെറിയ ചിരിയോടെ രവിപിള്ള ഒരു പോക്കുണ്ട്..
ഘനഗംഭീരമായ ശബ്ദത്തിൽ പാട്ടൊക്കെ പാടി, ആടിയാടി ഒരു തിരിച്ചു വരവും..

അന്ന് രാത്രിയും ചേച്ചിടെ എല്ലു പൊട്ടി പ്ലാസ്റ്റർ ഇടേണ്ടി വരുമെന്ന് ഇപ്പുറത്തിരുന്നു പേടിയോടെ അടിയുടെ ശബ്ദം കേൾക്കുമ്പോൾ ഞാനോർത്തിട്ടുണ്ട്..
രണ്ടിൽ ഒരാളുടെ പിറന്നാൾ ആഘോഷങ്ങൾ..
ഒന്നിച്ചുള്ള കൊച്ചു യാത്രകൾ ഒക്കെ ഇതിന്റെ ഇടയ്ക്കുണ്ട്..

ഒരുമിച്ചു, രാത്രിയിൽ ഊണൊക്കെ കഴിഞ്ഞു ടീവിയിൽ സിനിമ കണ്ടിരിക്കവേ, ലതിക ചേച്ചിടെ തോളിൽ ചരിഞ്ഞ രവി അണ്ണൻ പിന്നെ ഉണർന്നില്ല..
കൂട്ടിനൊരു കുഞ്ഞ് പോലുമില്ല..
മരണം അറിഞ്ഞു എത്തിയ അയൽവാസി പെണുങ്ങൾ പരസ്പരം പറയുന്നത് കേട്ടു..
ആർക്കായിരുന്നു കുഴപ്പം?
ആരോ ഒരാൾ ചോദിച്ചു..
അത് മാത്രം അവർക്കേ അറിയൂ..
രണ്ടു പേരും പരസ്പരം വിട്ടു പറയില്ല...

ആ വീട്ടിലെ അവകാശം വിട്ടു കൊടുത്തു വിവാഹമോചനം നേടി ഞാൻ തിരുവനന്തപുരം എത്തി..
ഇടയ്ക്ക് ചേച്ചിയെ മാത്രം ആ പരിസരത്തു നിന്നും ഞാൻ വിളിക്കും..
കല സാറെ എന്നും വിളിച്ചു രവി അണ്ണൻ കേറി വരുന്നത് ചേച്ചി സംസാരിക്കുമ്പോ ഓർമ്മ വരും..

ചേച്ചി പണ്ട് പറയുന്നത് ഞാൻ ഓർക്കാറുണ്ട്..
എന്നെ ആരെങ്കിലും ഒന്ന് മോശപ്പെട്ട തരത്തിൽ നോക്കിയാൽ മതി.. തീരും അവന്റെ കാര്യം.. !
എന്റെ പെണ്ണ്..
ഗസറ്റഡ് ഉദ്യോഗസ്ഥ വളർത്തിയ മകൻ അല്ലായിരുന്നു രവി അണ്ണൻ..
പക്ഷെ അങ്ങേരുടെ നന്മയിൽ ഓർത്തു വെയ്ക്കണ്ട ഒന്നായിരുന്നു..
ഭാര്യയോടുള്ള കരുതൽ...
ആർക്കാണ് കുഴപ്പം എന്ന് ചോദിച്ചാൽ, എനിക്കാണ് എന്ന് പറയും..
തിരിച്ചു ചേച്ചിയോട് ചോദിച്ചു നോക്കിയാലോ..
അയ്യോ, എനിക്കല്ല്യോ കുഴപ്പം,രവി പുള്ളയ്ക്ക് ഒന്നുമില്ല...!
ചേച്ചി പണ്ടൊരു സുര സുന്ദരി ആയിരുന്നിരിക്കും..
ഇപ്പോഴും എന്ത് ഭംഗിയാ എന്നൊന്നു ചോദിച്ചാൽ സാധാരണ സ്ത്രീകൾ തരുന്ന മധുരമുള്ള പ്രതികരണം അല്ല..
ഓ, എനിക്കു എന്ത് സൗന്ദര്യം..
രവിപുള്ളെ കാണണമായിരുന്നു ആയ കാലത്ത്...
എന്നെക്കാളും നല്ലത് കിട്ടിയേനെ...
മദ്ധ്യവയസ്സു പിന്നിട്ടു മരിക്കുമ്പോഴും രവിപുള്ളയുടെ മനസ്സിൽ, ലതിക ചേച്ചി അല്ലാതെ
മറ്റൊരു സൗന്ദര്യം പതിഞ്ഞിട്ടില്ലായിരുന്നു എന്നത് മറുവശം...?
കല, കൗൺസലിങ് സൈക്കോളജിസ്‌റ്

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ഇനി വരുന്ന പത്ത് ദിവസങ്ങൾ അമേരിക്കൻ തെരുവിൽ മനുഷ്യർ പട്ടികളെപ്പോലെ മരിച്ചുവീഴും; ദിവസം 3000 പേർ വീതം മരിക്കാൻ അധിക ദിവസങ്ങൾ ബാക്കിയില്ല; അമേരിക്ക സാധാരണ നിലയിലേക്ക് മടങ്ങാൻ ജൂൺ വരെ കാത്തിരിക്കണം; ദിവസം 30,000 പുതിയ രോഗികൾ എന്ന ശീലം മാറ്റാനാകാതെ 11,000 മരണവും 3,67,000 രോഗികളുമായി അമേരിക്ക മാറുമ്പോൾ ഞെട്ടാൻ ബാക്കിയിട്ട് റിപ്പോർട്ടുകളും
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ