1 usd = 75.62 inr 1 gbp = 93.36 inr 1 eur = 83.95 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.27 inr

May / 2020
29
Friday

'തലശ്ശേരി കലാപത്തിന്റെ ഉത്തരവാദികൾ ആരാണെന്ന് അങ്ങയോടൊപ്പം മന്ത്രിസഭയിൽ ഇപ്പോഴുമുള്ള സിപിഐക്കാരോട് ഒന്ന് അന്വേഷിക്കണം; നിലയ്ക്കലിൽ ക്രൈസ്തവ മേലധ്യക്ഷന്മാരുമായും മാറാട് 18 മുസ്ലിം സംഘടനകളുമായും ചർച്ച നടത്തിയാണ് സമാധാനം ഉറപ്പാക്കിയത്; വാറ്റുകാരന്റെ പറ്റുബുക്കിൽ എന്റെ പേരില്ലെന്ന് പറഞ്ഞപ്പോൾ കോഴിക്കള്ളന്റെ തലയിൽ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയിൽ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരൻ'; മന്ത്രി കടകംപള്ളിയെ കണ്ടംവഴി ഓടിച്ച് കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

October 08, 2019 | 06:29 PM IST | Permalink



'തലശ്ശേരി കലാപത്തിന്റെ ഉത്തരവാദികൾ ആരാണെന്ന് അങ്ങയോടൊപ്പം മന്ത്രിസഭയിൽ ഇപ്പോഴുമുള്ള സിപിഐക്കാരോട് ഒന്ന് അന്വേഷിക്കണം; നിലയ്ക്കലിൽ ക്രൈസ്തവ മേലധ്യക്ഷന്മാരുമായും മാറാട് 18 മുസ്ലിം സംഘടനകളുമായും ചർച്ച നടത്തിയാണ് സമാധാനം ഉറപ്പാക്കിയത്; വാറ്റുകാരന്റെ പറ്റുബുക്കിൽ എന്റെ പേരില്ലെന്ന് പറഞ്ഞപ്പോൾ കോഴിക്കള്ളന്റെ തലയിൽ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയിൽ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരൻ'; മന്ത്രി കടകംപള്ളിയെ കണ്ടംവഴി ഓടിച്ച് കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി നേതാവ് കുമ്മനം രാജശേഖരനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. തന്നെ വിമർശിക്കാൻ വസ്തുതകളെ കൂട്ടുപിടിക്കാൻ ഉപദേശിച്ചാണ് കുമ്മനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. താൻ കേന്ദ്രസർക്കാർ ജോലി രാജിവെക്കാനുണ്ടായ സാഹചര്യം അറിയാം എന്ന് പറയുന്ന മന്ത്രി അത് തെളിവുകളുടെ പിൻബലത്തിൽ വ്യക്തമാക്കണം എന്ന് കുമ്മനം ആവശ്യപ്പെടുന്നു. മാറാട് കൂട്ടക്കൊലക്കേസിൽ ആരേപണ വിധേയനായോ പ്രതിയായോ എന്തിന്, പിന്നീട പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവനായോ പോലും കുമ്മനം രാജശേഖരൻ എന്ന പേരുണ്ടായിരുന്നില്ല എന്നും അദ്ദേഹം മന്ത്രിയെ ഓർമ്മിപ്പിക്കുന്നു. ഞങ്ങളുടെ ഭരണാധികാരി കള്ളം പറയുന്നയാൾ ആയിരിക്കരുതെന്ന മിനിമം ആഗ്രഹമെങ്കിലും സാധിച്ചു നൽകണം എന്നും ബിജെപി നേതാവ് തന്റെ പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാം അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങളിൽ കൂടി പ്രഖ്യാപിച്ച ശേഷവും ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ വീണ്ടും രംഗത്ത് വന്നത് നിർഭാഗ്യകരമാണ്. എന്നെ വിമർശിക്കാൻ ഇനിയെങ്കിലും വസ്തുതകളെ കൂട്ടുപിടിക്കണമെന്ന് ആദ്യമേ തന്നെ പറയട്ടെ. ഇത്തവണയും അദ്ദേഹം സംസാരിക്കുന്നത് ദേശാഭിമാനി പത്രത്തിന്റെ നിലവാരത്തിൽ ആണെന്നതാണ് ദയനീയം. പാർട്ടി ക്ലാസുകളിൽ ഇതൊക്കെ വിലപ്പോകുമെങ്കിലും മന്ത്രിക്കസേരയിൽ ഇരുന്ന് ഇത് ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണ്. കാരണം കടകംപള്ളി സുരേന്ദ്രൻ ഇന്ന് പഴയ പാരലൽ കോളേജ് അദ്ധ്യാപകനല്ല, മറിച്ച് ഈ നാടിന്റെ മന്ത്രിയാണ്. ഞങ്ങളുടെ ഭരണാധികാരി കള്ളം പറയുന്നയാൾ ആയിരിക്കരുതെന്ന മിനിമം ആഗ്രഹമെങ്കിലും സാധിച്ചു നൽകണം.

എനിക്ക് കേന്ദ്രസർക്കാർ ജോലി രാജിവെക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് അറിയാമെന്ന് പറയുന്ന അങ്ങ് അത് വെളിപ്പെടുത്തണം. സഖാക്കൾക്ക് ക്ലാസെടുക്കുന്ന തരത്തിലല്ല. തെളിവുകളുടെ പിൻബലത്തിൽ; അങ്ങനെ സംസാരിക്കുന്ന രീതി ഉണ്ടെങ്കിൽ?. ഞാൻ ജോലി രാജിവെച്ച് ആർഎസ്എസ് പ്രചാരകനായി പൊതു പ്രവർത്തനം നടത്തുന്നത് വർഗ്ഗീയ പ്രവർത്തനമാണോ?.. പൊതു പ്രവർത്തനത്തിൽ ഞാൻ ആദ്യം ഏറ്റെടുത്ത ഒരു വലിയ സമരം നിലയ്ക്കൽ പ്രക്ഷോഭമായിരുന്നു. അതിനെ അങ്ങ് വർഗ്ഗീയ പ്രവർത്തനമായാണ് വിശേഷിപ്പിക്കുന്നതെങ്കിൽ അത് താങ്കളുടെ പാപ്പരത്തം എന്നേ പറയാൻ സാധിക്കൂ. ഒരു വലിയ വർഗ്ഗീയ കലാപത്തിലേക്ക് പോകുമായിരുന്ന സംഭവത്തെ രമ്യമായി പരിഹരിക്കുന്നത് താങ്കളേപ്പോലുള്ളവർക്ക് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണെന്ന് അറിയാം. കാരണം വ്യാജ പ്രചരണം നടത്തി രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ആ ചോര കുടിച്ച വളർന്ന പാരമ്പര്യമാണല്ലോ താങ്കളുടെ പ്രസ്ഥാനത്തിനുള്ളത്?. അതുകൊണ്ടാണ് ഒരു തുള്ളി ചോര പോലും ചിന്താതെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നത് അങ്ങേയ്ക്ക് നിരാശ സമ്മാനിക്കുന്നത്. നിങ്ങൾക്ക് ചോര നുണയാൻ അവസരം നൽകിയില്ല എന്നതാണ് സത്യം.

ഇതു തന്നെയാണ് മാറാട് കൂട്ടക്കൊലയ്ക്ക് ശേഷവും സംഭവിച്ചത്. നിരപരാധികളായ 8 ഹിന്ദുക്കളെ മാറാട് കടപ്പുറത്ത് അരിഞ്ഞു വീഴ്‌ത്തിയിട്ടും അതിന്റെ പ്രതികാരമായി കേരളത്തിൽ ഒരിടത്തു പോലും ഒരു അക്രമ സംഭവം ഉണ്ടായിട്ടില്ല എന്ന് താങ്കൾ ഓർക്കുന്നുണ്ടാകുമല്ലോ?. പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ട മതവിഭാഗത്തിലെ ഒരാൾക്ക് പോലും പോറൽ ഏറ്റില്ല. കാരണം ഞാനടക്കമുള്ളവർ അവിടെ മാസങ്ങളോളം നടത്തിയ സ്വാന്തന പ്രവർത്തനങ്ങളാണ്. ഇത് വെറും അവകാശവാദമല്ല. മറിച്ച് കേരള സമൂഹം നേരിൽ കണ്ട യാഥാർത്ഥ്യമാണ്. അല്ലായെങ്കിൽ പഴയ സർക്കാർ രേഖകൾ സമയം കിട്ടുമ്പോൾ ഒന്ന് മറിച്ചു നോക്കണം. ഒരു രേഖയിലും കുമ്മനം രാജശേഖരൻ എന്ന പേര് ആരോപണ വിധേയനായോ പ്രതിയായോ ഉണ്ടാകില്ല. (പിന്നീട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട നിലയിൽ പോലും!.) അന്ന് എന്റെ പ്രസ്ഥാനമോ ഞാനടക്കമുള്ള 'വർഗ്ഗീയ വാദികളോ', ഒന്ന് കണ്ണടച്ചിരുന്നെങ്കിലോ, നിശ്ശബ്ദത പാലിച്ചിരുന്നെങ്കിലോ കേരളത്തിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങൾക്കറിയാം.

അതേസമയം കേരളത്തിൽ സിപിഎം നടത്തിയിട്ടുള്ള കലാപങ്ങളുടേയും അരുംകൊലകളുടേയും കണക്ക് സർക്കാർ രേഖകളിൽ പൊടിപിടിച്ച് കിടക്കുന്നുണ്ടാകും. ഭരണ സ്വാധീനവും ഒത്തു തീർപ്പ് രാഷ്ട്രീയവും മൂലം അതിലൊന്നും നടപടി ഉണ്ടായില്ല എന്നതു കൊണ്ട് അതൊക്കെ എല്ലാവരും മറന്നു എന്ന് കരുതരുത്. വ്യാജ പ്രചരണം നടത്തി നാദാപുരത്ത് 8 മുസ്ലിം സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത് ഏത് പാർട്ടിയുടെ പ്രവർത്തകരായിരുന്നു എന്ന് അന്നത്തെ പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. തലശ്ശേരിയിൽ നടന്ന കലാപത്തിന് ഉത്തരവാദികൾ ആരാണെന്ന് അങ്ങയോടൊപ്പം മന്ത്രിസഭയിൽ ഇപ്പോഴുമുള്ള സിപിഐ മന്ത്രിമാരോട് ഒന്ന് അന്വേഷിക്കണം.

മാറാട് കൂട്ടക്കൊലയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളോളം സമരം ചെയ്തയാളാണ് ഞാൻ. ബഹുമാനപ്പെട്ട ഹൈക്കോടതിയിലും അന്വേഷണ കമ്മീഷൻ മുമ്പാകെയും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചത് കോൺഗ്രസും സിപിഎമ്മുമാണ്. മാറാട് കൂട്ടക്കൊലയിലെ പ്രതിസ്ഥാനത്ത് മുസ്ലിംലീഗ്, കോൺഗ്രസ്, സിപിഎം പ്രവർത്തകരാണ് ഉള്ളതെന്ന് അങ്ങേയ്ക്കറിയാമോ?. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഇക്കാര്യം രേഖാമൂലം കേരളാ നിയമസഭയെ അറിയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച രേഖകളും സെക്രട്ടറിയേറ്റിൽ അങ്ങയുടെ കൈയകലത്തിൽ ലഭ്യമാണ്. ഒഴിവ് സമയം കിട്ടുമ്പോൾ അതൊന്ന് വായിക്കാനുള്ള സൗമനസ്യം കാണിക്കണം. അങ്ങനെയായാൽ വ്യാജ പ്രചരണം നടത്തി ഇളിഭ്യനാകുന്ന പതിവ് അവസാനിപ്പിക്കാം.

നിലയ്ക്കലിൽ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായും സംഘടനകളുമായും ചർച്ച ചെയ്താണ് പരിഹാരം കണ്ടെത്തിയത്. മാറാട് 18 മുസ്ലിം സംഘടനകളുമായി ചർച്ച നടത്തിയാണ് സമാധാനം ഉറപ്പാക്കിയത്. ആ സാഹചര്യത്തിൽ ഞാൻ വർഗ്ഗീയവാദി ആണോയെന്ന് പറയാനുള്ള അവകാശം ആ രണ്ടു സമുദായങ്ങൾക്കുമാണ്. എന്റെ വർഗ്ഗീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവർക്കാർക്കും ഇല്ലാത്ത വിവരം താങ്കൾക്കുണ്ടെങ്കിൽ സാമുദായിക സ്പർദ്ധ വളർത്തിയതിന് എനിക്കെതിരെ കേസെടുക്കണം. അതിന് ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്യാൻ അങ്ങയുടെ വിപുലമായ അധികാരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

വാറ്റുകാരന്റെ പറ്റുബുക്കിൽ എന്റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് ഞാൻ നേരത്തെ പറഞ്ഞത്. അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ല. അത് കേട്ടപ്പോഴേക്കും കോഴിക്കള്ളന്റെ തലയിൽ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയിൽ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരൻ. അത് കുറ്റബോധം കൊണ്ടാകാനേ തരമുള്ളൂ.... പിരിവായാലും കൊലപാതകമായാലും പാർട്ടിക്കു വേണ്ടിയായാൽ പിന്നെ തെറ്റല്ലല്ലോ???.

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഇപ്പോഴും താങ്കളും പാർട്ടിയും അപവാദം പറഞ്ഞു നടക്കുന്നതിൽ സഹതാപമുണ്ട്. സുപ്രീംകോടതിയിൽ പരാതി നൽകിയ സ്ത്രീ ഇടതുപക്ഷ അനുഭാവിയായിരുന്ന കാലത്ത് നൽകിയ ഹർജിയാണ് അങ്ങ് ഇപ്പോഴും പൊക്കിപ്പിടിച്ചു നടക്കുന്നത്. സത്യം തിരിച്ചറിഞ്ഞ് അവർ ഹർജി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീംകോടതി അത് അനുവദിക്കാഞ്ഞതാണെന്നും എല്ലാവർക്കും അറിയാം. സ്വതസിദ്ധമായ കുരുട്ട് ബുദ്ധികൊണ്ട് ഇത് സമ്മതിക്കാത്തതല്ല ഇക്കാര്യങ്ങൾ അറിയാതെ പോയതാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ വിശ്വാസികൾക്ക് എതിരെയാണ് വിധിയെങ്കിൽ കേന്ദ്ര സർക്കാർ വിശ്വാസ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അത് ഒന്നു കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.

ശബരിമല വിഷയത്തിൽ താങ്കൾ മുഖ്യമന്ത്രിക്കൊപ്പമാണോ പാർട്ടി വിലയിരുത്തലിനൊപ്പമാണോയെന്ന് വ്യക്തമാക്കണം. കഴിഞ്ഞ മണ്ഡലകാലത്ത് സർക്കാർ അവിടെ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ താങ്കൾ ന്യായീകരിക്കുന്നുണ്ടോ?. ഇത്തവണയും അതൊക്കെ ആവർത്തിക്കാനാണോ ഭാവം?. ഇക്കാര്യങ്ങളാണ് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്.

എന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അങ്ങ് ഇപ്പോഴും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണല്ലോ?. ഞാൻ മത്സരിക്കാൻ ഇല്ലായെന്ന് പാർട്ടിയെ അറിയിച്ചത് പ്രകാരമാണ് എന്നെ ഒഴിവാക്കിയത്. മത്സരിച്ച് അധികാരത്തിലെത്താൻ കുപ്പായം തയ്‌പ്പിച്ച് രാഷ്ട്രീയത്തിൽ വന്നതല്ല ഞാൻ. അത് എന്റെ സഹപ്രവർത്തകർക്കും ജനങ്ങൾക്കും നന്നായി അറിയുന്നതു കൊണ്ട് അങ്ങ് ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് പറയട്ടേ... ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ച് വോട്ടു മറിക്കാതെ ഇത്തവണയെങ്കിലും സ്വന്തം പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അണികളെ ഉത്‌ബോധിപ്പിക്കുമെന്ന് കരുതട്ടെ. ഇക്കാര്യത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ അങ്ങ് മാതൃകയാക്കില്ല എന്ന് വിശ്വസിക്കുന്നു.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർതൃ വീട്ടുകാരുടെ പീഡനം സഹിക്കാതെ ജനുവരിയിൽ കുഞ്ഞുമായി വീട്ടിലേക്ക് വരാൻ ഉത്ര തുനിഞ്ഞിരുന്നു; കൊണ്ടു പോകരുതെന്നും ഇനി ഒരു വിഷമവും ഉണ്ടാക്കില്ലെന്നും സൂരജ് പറഞ്ഞതു കൊണ്ടാണ് അന്ന് അവിടെ നിർത്തി പോന്നത്; സാമ്പത്തിക ആവശ്യങ്ങൾ നേടുന്നതിനുള്ള കുറുക്കുവഴിയായി മാത്രമാണ് അവർ ഉത്രയെ കണ്ടത്; അവർ കൊന്ന ശേഷം തനിക്കെതിരെ പരാതി കൊടുത്തതും സ്വത്ത് തട്ടാൻ മാത്രം; അഞ്ചലിലെ ചതിയുടെ വഴി ഉത്രയുടെ സഹോദരൻ വിഷു വിശദീകരിക്കുമ്പോൾ
കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലിൽ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങൾക്ക് ശേഷം... ഞാൻ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാൽ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാൻ കയ്യിലൊന്നുമില്ല! ഉത്ര കൊലക്കേസിൽ പ്രതി സൂരജിന് ശിക്ഷ കിട്ടാൻ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹൻദാസ്
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേ ദിവസം മകളെ കാണാൻ ഷാർജയിൽ പോയി; വിമാന യാത്ര തുടങ്ങുന്നത് അറിഞ്ഞ് എംബസിയിൽ പേര് രജിസ്റ്റർ ചെയ്തപ്പോൾ മടങ്ങാൻ അനുമതി കിട്ടിയത് ഭർത്താവിന് മാത്രം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പ്രമേഹ രോഗിയെ പിടികൂടി കോവിഡ് വൈറസ്; നിരീക്ഷണത്തിനിടെ രോഗ സ്ഥിരീകരണം; കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് മരിച്ചത് തിരവല്ലയിലേയും ചങ്ങനാശ്ശേരിയിലേയും പച്ചക്കറി ഹോൾസെയിൽ വ്യാപാരി; പ്രക്കാട്ടെ ജോഷിക്ക് അന്ത്യയാത്ര നൽകാൻ ഭാര്യയും മക്കളുമെത്തില്ല
പതിമൂന്നുകാരിയായ മകൾ ഒളിച്ചോടിയത് 34കാരനുമായി; മകളെ തേടിപ്പിടിച്ച് വീട്ടിലെത്തിച്ച പിതാവ് ഉറങ്ങി കിടന്ന പെൺകുട്ടിയെ കഴുത്തറുത്തുകൊന്നു; ദുരഭിമാനത്തിന്റെ പേരിൽ സ്വന്തം മകളുടെ കഴുത്തറുത്ത പിതാവ് അരിവാളുമായി പൊലീസിൽ കീഴടങ്ങി: ഹിജാബ് ഉപയോഗിച്ച് തലമുഴുവൻ മൂടാതിരുന്ന പെൺകുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് തല മൂടിക്കെട്ടി ഇറാനിന്റെ ഔദ്യോഗിക മാധ്യമവും
നല്ല ഭക്ഷണവും കിടക്കാൻ സൗകര്യവും കൃത്യമായ ആരോ​ഗ്യ പരിശോധനയും ലഭിച്ചപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ സമരം നടത്തിയത് ലോക് ഡൗൺ ലംഘിച്ച്; സ്വന്തം ​ഗ്രാമങ്ങളിലെത്തിയപ്പോൾ നിത്യവൃത്തിക്ക് പോലും വകയില്ല; സമരം ചെയ്ത് കേരളം വിട്ടോടിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; എങ്ങനെയും മടങ്ങി വരണമെന്ന ചിന്തയിൽ വീടുകളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികൾ
കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ
ഇഷ്ടമുള്ള കട തിരഞ്ഞെടുക്കാൻ അവസരം നൽകാതെ ആപ് കമ്പനി ടോക്കൺ നൽകിയത് പലർക്കും ദൂരെയുള്ള ബാറുകളിലേക്ക്; നടന്നതെല്ലാം സ്റ്റാർട്ടപ് മിഷന്റെ ടെക്‌നിക്കൽ പ്രപ്പോസലിൽ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാൻ ഓപ്ഷൻ വേണമെന്നു നിർദ്ദേശിച്ചിരുന്നതിന് വിരുദ്ധം; രാത്രി 10 വരെ ബുക്കിങ് എന്ന് പറഞ്ഞിട്ട് ഉച്ചയ്ക്ക് മുമ്പ് നിർത്തി; ബാറുകൾക്ക് മുൻഗണന നൽകുന്നതിനാൽ ബിവ്‌കോ ഔട്ട്‌ലെറ്റുകൾ ശൂന്യം; മദ്യവിൽപ്പന തുടങ്ങിയപ്പോൾ ബാക്കിയാവുന്നത് തള്ളൽ മാത്രം
ആദ്യ പരീക്ഷണത്തിൽ പായസത്തിൽ അമിത അളവിൽ കലക്കി കൊടുത്തത് ഡോളോ മാത്രം; രണ്ടാം തവണ പനിക്കുള്ള ഗുളികയ്‌ക്കൊപ്പം ഉറക്ക ഗുളികയും ജ്യൂസിൽ കലക്കി; മകൾക്ക് ജ്യൂസ് ഉണ്ടാക്കി കൊടുത്ത അമ്മ മരുമകന്റെ പങ്ക് കൊണ്ടു വച്ചത് മുറിക്കുള്ളിൽ; കറുത്ത ബാഗിൽ കരിമുർഖനുമായെത്തിയ ഭർത്താവിന്റെ ജ്യൂസ് കുടിക്കാനുള്ള സ്‌നേഹ ലാളന കേട്ട് അമ്മയും സഹോദരനും സന്തോഷിച്ചത് വെറുതെയായി; രാസപരിശോധനാ റിപ്പോർട്ട് ഗൂഢാലോചന തെളിയിക്കും; സൂരജിന് ശിക്ഷ ഉറപ്പെന്ന് പൊലീസ്
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ