Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ചേശ്വരത്തും എറണാകുളത്തും ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളും മുന്നണിയും ഒന്നിച്ചു; ജനം മടുത്തവർക്ക് മതിപ്പുണ്ടാക്കിക്കൊടുത്തതാണ് മറ്റിടങ്ങളിൽനിന്നുള്ള പാഠം; മുന്നണിയിൽ ശുദ്ധികലശം വൈകരുതെന്ന മുന്നറിയിപ്പുമായി മഞ്ഞളാംകുഴി അലി

മഞ്ചേശ്വരത്തും എറണാകുളത്തും ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളും മുന്നണിയും ഒന്നിച്ചു; ജനം മടുത്തവർക്ക് മതിപ്പുണ്ടാക്കിക്കൊടുത്തതാണ് മറ്റിടങ്ങളിൽനിന്നുള്ള പാഠം; മുന്നണിയിൽ ശുദ്ധികലശം വൈകരുതെന്ന മുന്നറിയിപ്പുമായി മഞ്ഞളാംകുഴി അലി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകൾ അടുത്തുണ്ടെന്നും മുന്നണിയിൽ ശുദ്ധികലശം വൈകരുതെന്നും മുസ്ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി. കഴിഞ്ഞതവണ ഭരണത്തുടർച്ചയ്ക്ക് വിലങ്ങായവർക്ക് വിലങ്ങിടാത്തതാണ് ഇത്തവണയും സമാന സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത് എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും പാർട്ടിയേക്കാൾ, ജനത്തേക്കാൾ വലുതായവർ സ്വയം ഭൂലോക തോൽവികളാവുകയാണെന്നും മഞ്ഞളാംകുഴി അലി പറയുന്നു. യുഡിഎഫിലെ അനൈക്യം സംസ്ഥാന സർക്കാരിന് അനുകൂലമാകുന്ന സ്ഥിതി ഉണ്ടാക്കി. കണ്ണടച്ചു തുറക്കുമ്പോഴേക്കും തിരിച്ചുപിടിക്കാനാവാത്ത വിധം മണ്ഡലം കൈവിട്ടുപോയിരിക്കും. വാരാൻ വല വിരിക്കുംമുമ്പ് കുളത്തിൽ മീനുണ്ടോയെന്നുകൂടി നോക്കുന്നതാണ് പൊതുവെ നല്ലതെന്നും മഞ്ഞളാംകുഴി അലിയുടെ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പുകളിൽ അഭിമാനിക്കാവുന്ന നേട്ടങ്ങളിൽ ഒന്നാമത്തേത് അരൂരിലേതാണ്. അടിതെറ്റാതെ സിപിഎം കൊണ്ടുനടന്ന അരൂർ ഇത്തവണ ഷാനിമോൾ ഉസ്മാൻ പിടിച്ചെടുത്തു. നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രവർത്തനം കഠിനമായ മൽസരത്തെ അതിജീവിക്കാൻ സഹായിച്ചു. മുസ്ലിംലീഗ് പാർട്ടിയുടെ ചുമതല ഉണ്ടായിരുന്നതിനാൽ ആ മണ്ഡലത്തിലെ ശക്തിയും ശക്തിക്കുറവും നേരിട്ട് ബോധ്യപ്പെടാനായി. പോരായ്മകളെ മറികടക്കാൻ എളുപ്പമായത് ഐക്യവും കൂട്ടുത്തരവാദിത്തവുമാണ്. കൂടെയുള്ളവരാരും കാലുവാരിയില്ല. അവരെല്ലാം ജനഹിതത്തിനൊപ്പം നിന്നു. മഞ്ചേശ്വരത്തും എറണാകുളത്തും ചിട്ടയായ പ്രവർത്തനത്തിലൂടെ ജനങ്ങളും മുന്നണിയും ഒന്നിച്ചു. അതിന്റെ ഫലവും കണ്ടു. ജനം മടുത്തവർക്ക് മതിപ്പുണ്ടാക്കിക്കൊടുത്തതാണ് മറ്റിടങ്ങളിൽനിന്നുള്ള പാഠം. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ വളരെ എളുപ്പമാണ്.

ഒന്നു കണ്ണടച്ചാൽ മതി. പക്ഷെ, തുറക്കുമ്പോഴേക്കും തിരിച്ചുപിടിക്കാനാവാത്ത വിധം മണ്ഡലം കൈവിട്ടുപോയിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽപോലും കാലുവാരൽ പലയിടങ്ങളിൽ നടന്നു. പാർട്ടിയേക്കാൾ, ജനത്തേക്കാൾ വലുതായവർ സ്വയം ഭൂലോക തോൽവികളാവുന്നതാണ് അതിന്റെ ഫലം. കഴിഞ്ഞതവണ ഭരണത്തുടർച്ചയ്ക്ക് വിലങ്ങായവർക്ക് വിലങ്ങിടാത്തതാണ് ഇത്തവണയും സമാന സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. ഒപ്പം നിൽക്കുകയും അടിയോടെ വാരിക്കൊണ്ടുപോവുകയും ചെയ്യുന്നത് തടയാനാവണം. കൂടെയില്ലെങ്കിൽ അത് പരസ്യമാക്കാൻ തന്റേടം കാണിക്കണം.

മൽസരങ്ങൾ ഒരിക്കലും വ്യക്തിഗതമല്ലല്ലോ. രാഷ്ട്രീയമാണ്. ആശയപരവുമാണ്. അവിടെ കാലുവാരിയാൽ കോലംകെട്ടുപോവും. പൊളിഞ്ഞുപാളീസായ ഒരു സർക്കാരിന് ഒരിക്കലും കിട്ടാത്ത 'പിന്തുണ' ഉണ്ടാക്കിക്കൊടുക്കാൻ, ഒറ്പ്പെട്ടതാണെങ്കിലും ഇപ്പോഴത്തെ അനൈക്യത്തിന് കഴിഞ്ഞു. പാഠങ്ങൾ പറഞ്ഞുപോവാനുള്ളതല്ല. പഠിച്ചുപോവാനുള്ളതുതന്നെയാണ്. ചില നഷ്ടങ്ങൾ തിരിച്ചുപിടിക്കാൻ കഴിയാത്തതാവും. വാരാൻ വല വിരിക്കുംമുമ്പ് കുളത്തിൽ മീനുണ്ടോയെന്നുകൂടി നോക്കുന്നതാണ് പൊതുവെ നല്ലത്. ശുദ്ധികലശത്തിന് ഇനിയും കാത്തിരിക്കണോ. തൊട്ടപ്പുറത്തുണ്ട്, അടുത്ത തെരഞ്ഞെടുപ്പുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP