Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീചിത്രാ മെഡിക്കൽ സെൻറർ തട്ടിപ്പിന്റെ കേന്ദ്രമായി മാറുന്നുവോ എന്ന ചോ​ദ്യം ഉയർത്തി ബിജെപി നേതാവ്; കേന്ദ്ര സർക്കാരിൽ നിന്ന് കോടികൾ കിട്ടുന്ന സ്ഥാപനം ഗവേഷണത്തിനായി എന്തിനാണ് സ്വകാര്യ കമ്പനിയെ ആശ്രയിക്കുന്നത് എന്നും എംടി രമേശ്

ശ്രീചിത്രാ മെഡിക്കൽ സെൻറർ തട്ടിപ്പിന്റെ കേന്ദ്രമായി മാറുന്നുവോ എന്ന ചോ​ദ്യം ഉയർത്തി ബിജെപി നേതാവ്; കേന്ദ്ര സർക്കാരിൽ നിന്ന് കോടികൾ കിട്ടുന്ന സ്ഥാപനം ഗവേഷണത്തിനായി എന്തിനാണ് സ്വകാര്യ കമ്പനിയെ ആശ്രയിക്കുന്നത് എന്നും എംടി രമേശ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെൻറർ തട്ടിപ്പിന്റെ കേന്ദ്രമായി മാറുന്നോ എന്ന ചോദ്യമുയർത്തി ബിജെപി നേതാവ് എംടി രമേശ്. ശ്രീ ചിത്രാ മെഡിക്കൽ സെന്ററിന്റെ പേരിൽ സർക്കാരിനെയും പൊതു‍ജനങ്ങളെയും വഞ്ചിക്കുകയാണെന്നും ഡയറക്ടർ അധികാരത്തിൽ കടിച്ച് തൂങ്ങാനുള്ള തറക്കളിയാണ് നടക്കുന്നതെന്നും രമേശ് ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാരിൻറേയും ആരോഗ്യ മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

എം ടി രമേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

രാജ്യത്തിന്റെ അഭിമാന സ്തംഭമായ തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെൻറർ തട്ടിപ്പിന്റെ കേന്ദ്രമായി മാറുന്നോ?. അത്തരമൊരു നിർഭാഗ്യകരമായ അവസ്ഥയിലേക്കാണോ ഈ മികവിന്റെ കേന്ദ്രം നീങ്ങുന്നതെന്ന് തോന്നിപ്പിക്കുന്ന ചില സംഭവങ്ങളാണ് ഈയടുത്ത കാലത്തായി ഇവിടെ അരങ്ങേറിയത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രീചിത്രാ മെഡിക്കൽ സെൻറർ നടത്തിയെന്ന് പറയപ്പെടുന്ന ചില കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥ അവകാശികൾ ആരാണ്?. കോവിഡ് ചികിത്സയ്ക്കായി തൊണ്ടയിൽ നിന്ന് സ്രവം ശേഖരിക്കാൻ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ സ്വാബുകളുടെ യഥാർത്ഥ ഉടമസ്ഥർ ആരാണ്?. ഇത് വികസിപ്പിച്ചെടുത്തവർ എന്ന് പറഞ്ഞ് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടവർ തന്നെയാണോ ഇതിന്റെ അവകാശികൾ?.

തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് എന്താണ് ഇക്കാര്യത്തിലുള്ള പങ്ക്?. സ്വാബ് നിർമ്മിക്കാൻ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് കരാർ കിട്ടിയത് എങ്ങിനെയാണ്?. കേന്ദ്ര സർക്കാരിൽ നിന്ന് കോടികൾ കിട്ടുന്ന സ്ഥാപനം ഗവേഷണത്തിനായി എന്തിനാണ് സ്വകാര്യ കമ്പനിയെ ആശ്രയിക്കുന്നത്?.

ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകാനുള്ള ബാധ്യത ശ്രീചിത്രയുടെ ഡയറക്ടർക്കും ഭരണസമിതിക്കുമുണ്ട്. കേന്ദ്രസർക്കാരിനെയും പൊതു ജനങ്ങളേയും ഒരു പോലെ കബളിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുന്നത് ആരായാലും വരും ദിവസങ്ങളിൽ അതിന് വിശദീകരണം തന്നേ തീരൂ. എന്തായാലും ഇക്കാര്യങ്ങളൊക്കെ കേന്ദ്ര സർക്കാരിൻറേയും ആരോഗ്യ മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. രാജ്യം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാനുള്ള ഭഗീരഥ പ്രയത്നത്തിൽ ഏർപ്പെടുമ്പോൾ കുറുക്കുവഴികളിലൂടെ അതിന്റെ പങ്ക് പറ്റാനുള്ള നാണം കെട്ട ശ്രമമാണിത്. ഇതിന് പിന്നിൽ ആരുടെ സ്വാർത്ഥ താത്പര്യമാണെന്ന് വരും ദിവസങ്ങളിൽ പുറത്തു വരിക തന്നെ ചെയ്യും. അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള ഡയറക്ടറുടെ തറക്കളിക്ക് ശ്രീ ചിത്രയെപ്പോലെയുള്ള അഭിമാനസ്തംഭത്തെ ബലിയാടാക്കുകയാണോ?.

രാജ്യത്തിന്റെ അഭിമാന സ്തംഭമായ തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെൻറർ തട്ടിപ്പിന്റെ കേന്ദ്രമായി മാറുന്നോ?....

Posted by M T Ramesh on Thursday, May 21, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP