Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പർദ്ദയിട്ട ഉമ്മയുടെ മടിയിൽ തലവെച്ചുറങ്ങുന്ന കുഞ്ഞ് മാളികപ്പുറം; സോഷ്യൽ മീഡിയ ഏറ്റെടുത്ത ചിത്രത്തിന്റെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തി നജീബ് മൂടാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പർദ്ദയിട്ട ഉമ്മയുടെ മടിയിൽ തലവെച്ചുറങ്ങുന്ന കുഞ്ഞ് മാളികപ്പുറം; സോഷ്യൽ മീഡിയ ഏറ്റെടുത്ത ചിത്രത്തിന്റെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തി നജീബ് മൂടാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ട്രെയിനിൽ പർദ്ദയിട്ട ഒരു ഉമ്മയുടെ മടിയിൽ തലവച്ചുറങ്ങുന്ന കുഞ്ഞു മാളികപ്പുറത്തിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. മതങ്ങൾക്ക് അതീതമായി മനുഷ്യസ്‌നേഹത്തിന്റെ മനോഹര കാഴ്ചയായി മാറിയ ആ ചിത്രം സൈബർ ലോകം ഏറ്റെടുത്ത് ആഘോഷിച്ചു. ആരാണെന്നോ, എന്താണെന്നോ അറിയാത്ത ആ ഫോട്ടോയ്ക്ക് പുറകിലെ കഥ പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി.

നജീബ് മൂടാടി എഴുതിയ കുറിപ്പ് ..

ഇന്നലെ ഫേസ്‌ബുക്കിൽ കണ്ട ആ ചിത്രം, ആരെന്നറിയില്ലെങ്കിലും മനസ്സ് നിറച്ചതുകൊണ്ടാണ് 'അവർ രണ്ടുപേരും ധരിച്ച കറുത്ത വസ്ത്രങ്ങൾ ആർക്കും മുറിച്ചു മറ്റാനാവാത്ത സ്‌നേഹം കൊണ്ടാണ് നെയ്തത്'. എന്ന ഒരു അടിക്കുറിപ്പോടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടത്. അത് കണ്ട ടമളമ യാണ് അവളുടെ കസിൻ തബ്ഷീർ ആണ് ആ ഉമ്മ എന്ന് പറഞ്ഞതും കൂടെയുള്ള ചിത്രങ്ങൾ അയച്ചു തന്നതും. സഫയുടെ വാക്കുകളിൽ ആ ഉമ്മയെ ഒന്ന് പരിചയപ്പെടാം.

ഭർത്താവും മക്കളുമായി ഗൾഫിൽ എഞ്ചിനീയറായി കഴിയുന്ന തബ്ഷീർ കാസർഗോഡ് ജില്ലയിലെ 'ചെംനാട്'കാരിയാണ്. ങ.ഒ. സീതി ഉസ്താദിന്റെ മകൾ. കാസർഗോഡ് ആദ്യമായി ഇസ്ലാമിക പുസ്തകങ്ങൾ വിൽക്കുന്ന കട തുടങ്ങിയത് അദ്ദേഹമാണ്. 'അനീസാ ബുക് ഡിപ്പോ'. പ്രശസ്ത കാലിഗ്രാഫർ ഖലീലുള്ള ചെംനാട് അടക്കം 3 സഹോദരന്മാരും 4 സഹോദരിമാരും ആണ് തബ്ഷീർന്.

മനുഷ്യർക്കിടയിൽ മതത്തിന്റെ പേരിൽ വിദ്വേഷത്തിന്റെ വിഷവിത്തുകൾ മുളപ്പിക്കാൻ ഭരണകൂടം പോലും ശ്രമിക്കുന്ന ഇക്കാലത്ത്, ശബരിമല യാത്രക്കിടെ തന്റെ മകൾ വേദ തൊട്ടടുത്തിരിക്കുന്ന പർദ്ദയിട്ട ഉമ്മയുടെ മടിയിൽ തലവച്ചു സുഖമായി ഉറങ്ങുന്ന ചിത്രം വേദയുടെ അച്ഛൻ സന്ദീപ് തന്നെയാണ് പകർത്തിയത്. മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP