Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിപ്‌ളവ് കുമാറിനെതിരായ വാർത്ത അടിസ്ഥാന രഹിതമെന്ന് ഭാര്യ; രാഷ്ട്രീയ ലാഭത്തിനായി കരുതിക്കൂട്ടി മെനഞ്ഞ വാർത്ത; ഭർത്താവിനോടുള്ളത് പരിധിയില്ലാത്തതും പരിശുദ്ധവുമായ സ്‌നേഹമെന്നും നീതി ദേബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ബിപ്‌ളവ് കുമാറിനെതിരായ വാർത്ത അടിസ്ഥാന രഹിതമെന്ന് ഭാര്യ; രാഷ്ട്രീയ ലാഭത്തിനായി കരുതിക്കൂട്ടി മെനഞ്ഞ വാർത്ത; ഭർത്താവിനോടുള്ളത് പരിധിയില്ലാത്തതും പരിശുദ്ധവുമായ സ്‌നേഹമെന്നും നീതി ദേബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ താൻ ഗാർഹികപീഡന പരാതി നല്കിയെന്ന വാർത്ത തെറ്റാണെന്ന് ഭാര്യ നീതി ദേബ്. നീതി ദേബിൻെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരുകൂട്ടം മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിച്ചതാണെന്നും അവർ ആരോപിച്ചു.

വിലകുറഞ്ഞ പ്രചാരണതന്ത്രമാണ് തന്റെ ഭർത്താവിനെതിരായ വാർത്തയെന്നാണ് നീതി ദേബ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. രാഷ്ട്രീയലാഭത്തിന് വേണ്ടി ചിലർ കരുതിക്കൂട്ടി മെനഞ്ഞെടുത്ത വാർത്തയാണിത്. തന്നോട് അൽപമെങ്കിലും സ്‌നേഹമുണ്ടെങ്കിൽ വാർത്ത വന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കാൻ തയ്യാറാവണമെന്നും അവർ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, നീതി ദേബിന്റെ പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ട് യഥാർത്ഥത്തിലുള്ളതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ബിപ്ലബ് കുമാർ ദേബിനെതിരെ ഗാർഹിക പീഡന പാരാതി ഉന്നയിച്ച് നീതി ദേബ് കോടതിയിൽ ന്യൂഡൽഹിയിലെ തിസ് ഹസാരി കോടതിയിൽ നീതി വിവാഹമോചന ഹർജി നൽകിയെന്നായിരുന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും നീതി ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറഞ്ഞു.

ഭർത്താവിനോടുള്ള തന്റെ സ്‌നേഹം പരിധികളില്ലാത്തതും പരിശുദ്ധവുമാണ്. അത് മറ്റാരോടെങ്കിലും വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നീതി ഫേസ്‌ബുക്കിലൂടെ പറഞ്ഞു. ഗാർഹിക പീഡനം നേരിടുന്നെന്ന് കാണിച്ച് നീതി ദേബ് ഡൽഹിയിലെ ഹസാരി കോടതിയിൽ വിവാഹമോചന ഹർജി നൽകിയെന്നായിരുന്നു നേരത്തെ പ്രചരിച്ച വാർത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP