Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിന്ധുവിന്റെ നേട്ടം അഭിമാനകരമെന്ന് പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം പ്രചോദനമാകട്ടെ എന്നും വളർന്നു വരുന്ന താരങ്ങൾക്ക് പ്രചോദനമാകുമെന്നും അഭിനന്ദനക്കുറിപ്പിൽ മുഖ്യമന്ത്രി

സിന്ധുവിന്റെ നേട്ടം അഭിമാനകരമെന്ന് പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം പ്രചോദനമാകട്ടെ എന്നും വളർന്നു വരുന്ന താരങ്ങൾക്ക് പ്രചോദനമാകുമെന്നും അഭിനന്ദനക്കുറിപ്പിൽ മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പി വി സിന്ധുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ലോക ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടം നേടിയ സിന്ധു രാജ്യത്തിനാകെ അഭിമാനമാണെന്നും പിണറായി വിജയൻ. ഇന്ത്യൻ ബാഡ്മിന്റണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം മഹത്തരമാണെന്നും കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെയെന്നും പിണറായി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങൾ. ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിന്റണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP