Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈരാറ്റുപേട്ടക്കാരെ താലിബാനികൾ എന്ന് ആക്ഷേപിച്ച ചെറുപ്പക്കാരനെ തേച്ചൊട്ടിച്ച പേട്ടക്കാരന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ഒരപകടമുണ്ടായാൽആരെയും വഴിയിൽകിടന്ന് മരിക്കാനനുവദിക്കാത്ത ദുഷ്ടന്മാർ മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തിച്ചു കളയും; നിനക്കും സങ്കടമുണ്ടായാൽ ചങ്കും പറിച്ചു കൂടെ നിൽക്കുമെന്നും ഫേസ്‌ബുക്ക് പോസ്‌ററ്

ഈരാറ്റുപേട്ടക്കാരെ താലിബാനികൾ എന്ന് ആക്ഷേപിച്ച ചെറുപ്പക്കാരനെ തേച്ചൊട്ടിച്ച പേട്ടക്കാരന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ഒരപകടമുണ്ടായാൽആരെയും വഴിയിൽകിടന്ന് മരിക്കാനനുവദിക്കാത്ത ദുഷ്ടന്മാർ മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തിച്ചു കളയും; നിനക്കും സങ്കടമുണ്ടായാൽ ചങ്കും പറിച്ചു കൂടെ നിൽക്കുമെന്നും ഫേസ്‌ബുക്ക് പോസ്‌ററ്

മറുനാടൻ ഡെസ്‌ക്‌

ഈരാറ്റുപേട്ടക്കാരെ താലിബാനികൾ എന്ന് ആക്ഷേപിച്ച ആൽബിച്ചൻ മുരിങ്ങയിൽ എന്നയാൾക്ക് മുണ്ടമറ്റം ബേക്കേഴ്‌സിന്റെ ഉടമ ചാക്കോച്ചന്റെ മകൻ പ്രവീൺ മുണ്ടമറ്റം നൽകിയ കലക്കൻ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈരലാകുന്നു. ഈരാറ്റുപേട്ടക്കാർ ചെയ്യുന്ന പരസഹായ അക്കമിട്ട് നിരത്തുന്ന പോസ്റ്റിൽ മറ്റ് അതിക്രമങ്ങൾ താലിബാനികൾ കമന്റിൽ പറയുമെന്നും പ്രവീൺ.

പോസ്റ്റിന്റെ പൂർണ്ണരൂപം

മോനെ ആൽബിച്ഛായ....
താലിബാനിൽ നിന്നും പ്രവീൺ മുണ്ടമറ്റം എഴുതുന്നു.....

ആൽബിച്ഛായൻ പറഞ്ഞ താലിബാനികളുടെ ചില ദുഷ്ടത്തരങ്ങൾ താഴെ കുറിക്കുന്നു..... (രഹസ്യമാണ്, ആരെം കാണിക്കണ്ട)

ഒരപകടമുണ്ടായാൽ ആരേയും ഈരാറ്റുപേട്ടയുടെ വഴിയിൽ കിടന്ന് മരിക്കാൻ സമ്മതിക്കില്ല. രണ്ടു മിനിറ്റിൽ ഏറ്റവും നല്ല ഹോസ്പിറ്റലിൽ കൊണ്ടുപൊയി ആക്കി, പോരാത്തതിന് ആവശ്യത്തിന് ചോരയും തന്നുകളയും, പൈസയില്ലെങ്കിൽ അഡ്വാൻസായി ബില്ലുവരെ അടച്ചുകളയും ഈ ദുഷ്ടന്മാർ..

കഴിഞ്ഞ മഹാപ്രളയത്തിൽ ഈ താലിബാനികളെകൊണ്ട് മഹാ ശല്യമാരുന്നു... താലിബാന്റെ വഴിയോരങ്ങളിൽ മുഴുവൻ മാരകായുധങ്ങളായ അരി, പയർ, പഞ്ചസാര, ബിസ്‌ക്കറ്റ്, കുടിവെള്ളം, വസ്ത്രം.. പോരാഞ്ഞിട്ട് ഈ നാട്ടിലുള്ള സർവ്വ കടകളിലേയും സാധനങ്ങൾ തൂത്തുപെറുക്കി മേടിച്ച് വണ്ടിയേൽ പായ്ക്ക് ചെയ്ത് കേരളം മുഴുവൻ യുദ്ധത്തിനായി പോയി... (രഹസ്യം2 ... (പത്രക്കാരൊന്നും അധികം അറിഞ്ഞിട്ടില്ല) കേസുകൊടുക്കണം ആൽബിച്ചായാ... )

പിന്നെ ഒറ്റയൊരുത്തനേം വെള്ളത്തിൽ വീണ് മരിക്കാൻ സമ്മതിക്കാത്ത കുറച്ചുപേരുണ്ട്... ഒരു വടവുമായിട്ട് ഉടനെ ഇറങ്ങും, ഇപ്പോൾ കേരളത്തിലെവിടെയും ഇവരുടെ ഗറില്ലായുദ്ധ ഭീഷണി ഉണ്ടന്ന് കേൾക്കുന്നു... (ഫയർഫോഴ്‌സ്‌കരുടെ പണികളയാനുള്ള താലിബാന്റെ രഹസ്യ അജണ്ട)

പിന്നെ സ്വന്തമായിട്ട് പിരിവെടുത്ത് ആംബുലൻസ് വാങ്ങിക്കുക, അതും രണ്ട് എണ്ണം എന്നിട്ടത് സൗജന്യമായിട്ടുവരെ ഓടിച്ചുകളയും.. എല്ലാരേം ആശുപത്രിയിലാക്കും, നോക്കാൻ വീട്ടുകാരില്ലാത്തവരെ കരുണയെന്ന സങ്കേതത്തിൽ കൊണ്ടുപോയി വയറുനിറയെ ഭക്ഷണവും കൊടുത്ത് ശുശ്രൂഷിച്ചുകളയും ഈ താലിബാനികൾ... (വിപ്‌ളവം), പിന്നെ കിടപ്പുരോഗികളെ അവരുടെ വീട്ടിൽ പോയി ശുശ്രൂഷിച്ച് വേണ്ട സഹായം കൊടുത്ത്, വീടില്ലാത്തവർക്ക് വീടും വച്ച്‌കൊടുത്ത് മക്കളുടെയും, ആരോഗ്യബസാമൂഹികക്ഷേമ വകുപ്പുകളുടെയും അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവും, വെല്ലുവിളിയും

മൊത്തത്തിൽ ഭീഷണിയാണ് ഈ താലിബാൻ. ഹെൽമറ്റ് വെക്കാത്ത പരാതിക്കൊപ്പം ഈ കാര്യങ്ങളും ചേർത്ത് ഒന്ന് സ്‌ട്രോങ് ആക്ക്)

ഇനിയും ഒത്തിരിയുണ്ട് അത് കമന്റുകളായി താലിബാനികൾ പറഞ്ഞോളും. പേട്ടയിലോട്ട് സമയമുള്ളപ്പോഴൊക്കെ ഒന്നിറങ്ങുക, .

എൻ.ബി: ഇവിടെ ആരും താലിബാനിസമൊന്നും കാണിക്കുന്നില്ല... സ്‌നേഹമുള്ള മനുഷ്യരാണ് മോനേ.... നിനക്കൊരു സങ്കടമുണ്ടായാൽ ചങ്കും പറിച്ച് കൂടെനിൽക്കും.

സ്‌നേഹത്തോടെ
പ്രവീൺ മുണ്ടമറ്റം
കൈയടിക്കെട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP