Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അവിടെ കിടക്കട്ടെ, ഇനി പൊക്കി എടുത്തു ഇങ്ങോട്ട് കിടത്തിയാൽ അഴുക്കും വെള്ളവും സീറ്റിൽ ആകും'; നിൽക്കാനിടമില്ലാത്ത ലേഡീസ് കംപാർട്ട്‌മെന്റിൽ കുഴഞ്ഞു വീണ സ്ത്രീയെ കിടത്താൻ ഒരല്പം ഇടം ചോദിച്ചപ്പോൾ ഭൂമിയിലെ മാലാഖയ്ക്ക് കിട്ടിയ മറുപടി; ആ അമ്മയെ സഹായിക്കാൻ ഒപ്പം നിന്ന പേരറിയാത്ത യുവതികളെ കുറിച്ചും റയിൽവെ പൊലീസിന്റെയും മെഡിക്കൽ ടീമിന്റെയും ആത്മാർത്ഥതയെ കുറിച്ചും രശ്മി രാജൻ കുറിക്കുന്നു

'അവിടെ കിടക്കട്ടെ, ഇനി പൊക്കി എടുത്തു ഇങ്ങോട്ട് കിടത്തിയാൽ അഴുക്കും വെള്ളവും സീറ്റിൽ ആകും'; നിൽക്കാനിടമില്ലാത്ത ലേഡീസ് കംപാർട്ട്‌മെന്റിൽ കുഴഞ്ഞു വീണ സ്ത്രീയെ കിടത്താൻ ഒരല്പം ഇടം ചോദിച്ചപ്പോൾ ഭൂമിയിലെ മാലാഖയ്ക്ക് കിട്ടിയ മറുപടി; ആ അമ്മയെ സഹായിക്കാൻ ഒപ്പം നിന്ന പേരറിയാത്ത യുവതികളെ കുറിച്ചും റയിൽവെ പൊലീസിന്റെയും മെഡിക്കൽ ടീമിന്റെയും ആത്മാർത്ഥതയെ കുറിച്ചും രശ്മി രാജൻ കുറിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ട്രെയിൻ യാത്രകളിൽ കാണുന്ന പലതരം ആളുകളുണ്ട്. അത്തരം ആളുകളെ കുറിച്ചും അവരുടെ മനോഭാവത്തെ കുറിച്ചും ഫേസ്‌ബുക്കിൽ കുറിക്കുകയാണ് രശ്മി രാജൻ എന്ന യുവതി. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും ചെങ്ങന്നൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ബോധരഹിതയായി വീണ ഒരമ്മയെ സഹായിക്കാൻ ഒപ്പം നിന്ന പേരറിയാത്ത യുവതികളെ കുറിച്ചും ഒന്നുമറിയാത്തവരെ പോലെ പെരുമാറിയ ചില യാത്രക്കാരെ കുറിച്ചുമെല്ലാമുള്ള തന്റെ അനുഭവം മുഖപുസ്തകത്തിലൂടെ പങ്കുവെയ്ക്കുകയാണ് കോഴിക്കോട് സർക്കാർ നഴ്‌സിങ് കോളജിലെ ലക്ച്ചററായ ചെങ്ങന്നൂർ സ്വദേശി രശ്മി രാജൻ.

രശ്മി രാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

05/10/19 വൈകുന്നേരം 6:45 ന് ട്രെയിൻ (Trivandrum express -16348) കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുത്തു...റിസർവേഷൻ ചെയ്യാൻ സാധിക്കാതെ ഇരുന്നതിനാൽ ലേഡീസിൽ ആണ് കയറിയത്... പൂജ ഹോളിഡേയ്സ് ആയതിനാൽ കാലുകുത്താൻ തന്നെ കഷ്ടിച്ച് സ്ഥലമായിരുന്നു ഉണ്ടായിരുന്നത്.... തൃശൂർ ഒക്കെ എത്തുമ്പോൾ സീറ്റ് കിട്ടും എന്ന പ്രതീക്ഷയിൽ ഒരുവിധത്തിൽ നിന്നു... ഷൊർണുർ സ്റ്റേഷൻ എത്തിയപ്പോൾ രണ്ട് പ്രായമായ ഉമ്മമാർ എന്റെ അടുത്ത് സീറ്റുകൾക്ക് നടുവിൽ വന്നു നിന്നു... തിരൂരോ കോഴിക്കോടോ നിന്ന് കയറിയതാണ്.... ഷൊർണുർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്ത് 2, 3 മിനിറ്റ് ആയിക്കാണും അതിൽ ഒരു ഉമ്മാ പെട്ടന്ന് ഇരുന്ന സ്ത്രീകൾ ക്ക് മുകളിലേക്ക് വീണു...സീറ്റിൽ ഇരിക്കുന്ന 1, 2 പേർ ഭക്ഷണം കഴിക്കുകയാണ് അവരുടെ മുകളിലേക്കാണ് വീണത് വേഗം അടുത്ത് നിന്ന ഉമ്മാ പിടിക്കാൻ ശ്രമിച്ചു എങ്കിലും അവരുടെ കൈയിൽ നില്കുന്നുണ്ടായിരുന്നില്ല.... എന്നാൽ ബാക്കി സീറ്റിൽ ഇരിക്കുന്ന ആരും എഴുന്നേൽക്കാൻ തന്നെ ശ്രമിക്കുന്നില്ല.... ഭക്ഷണം കഴിക്കുന്നവരുടെ മടിയിലേക്ക് കാലിന്റെ ഭാഗം അമർന്നിരിക്കുന്നതിനാൽ അവർക്ക് എഴുന്നേൽക്കാനും സാധിക്കുന്നില്ല... ഞാൻ നോക്കുമ്പോൾ ഈ സ്ത്രീ യുടെ കൃഷ്ണമണി മുകളിലേക്ക് ഉരുണ്ട് കയറിരിക്കുന്നു, കൂടാതെ പല്ലും കൊരുത്തു പിടിച്ചിട്ടുണ്ട്..... ഞാനും കൂടി ആ ഉമ്മയെ താങ്ങി പിടിച്ചു... കൈയിൽ നില്കുന്നുണ്ടായിരുന്നില്ല.... ഒന്ന് എഴുന്നേൽക്കു എന്ന് ഇരിക്കുന്ന മറ്റുള്ളവരോട് പറയുമ്പോഴേക്കും ഞങ്ങളുടെ 2 പേരുടെ യും കൈയിൽ നില്കാതെ ശരീരം താഴേക്ക് ഊർന്നു വീണു . മഴ ആയതിനാൽ ട്രെയിനിൽ തറയിൽ മുഴുവൻ വെള്ളവും അഴുക്കും ആണ് ... സീറ്റിനു ഇടയിലേക്ക് വീണു കഴിഞ്ഞ് ഉയർത്താൻ ഒട്ടും തന്നെ സാധിക്കുന്നില്ല ... മുഖത്തേക്ക് വെള്ളം തളിച്ച് വിളിച്ചു നോക്കി .. No രക്ഷ... വേഗം കയ്യെടുത്ത് pulse പിടിച്ചു നോക്കി pulse കിട്ടുന്നില്ല.... carotid pulse തന്നെ വളരെ നേർത്താണ് അടിക്കുന്നത്... അപ്പോഴേക്കും രണ്ടു പേർ കൂടി സഹായത്തിന് എത്തി നഴ്‌സിങ് /എംബിബിസ് സ്റ്റുഡന്റസ് ആണെന്ന് തോന്നുന്നു (തിരക്കിനിടയിൽ ചോദിക്കാൻ വിട്ടു )ഇങ്ങനെ കിടത്താൻ പറ്റില്ല... Pulse കിട്ടുന്നില്ല ആരെങ്കിലും കൂടി help ചെയ്യണം അപ്പോൾ ഒരാൾകൂടി വന്ന് ഉമ്മയെ അവിടെ നിന്ന് ഉയർത്താൻ ശ്രമിച്ചു... ബുദ്ധിമുട്ടി സീറ്റിനു ഇടയിൽ നിന്ന് മാറ്റി... അപ്പോഴേക്കും വിജി ചേച്ചി ( മുൻപ് ഒരു യാത്രയിൽ പരിചയപ്പെട്ടതാണ്...കോഴിക്കോട് കോടതിയിൽ ജീവനക്കാരി ആണ് ) 181 എന്ന നമ്പറിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെട്ടു...ഇതിനിടയിൽ ബാഗിലെ RSBY കാർഡിൽ നിന്നും കൊല്ലം സ്വദേശി മുബീന ബീവി ആണെന്ന് അറിഞ്ഞു.. ബാഗിൽ നിന്നും ബിപി മെഡിസിൻ ആയ Amlo യും കണ്ടു... ഫോണിൽ നിന്ന് നമ്പർ എടുത്ത് വീട്ടിൽ അറിയിച്ചു.... .. ഇത്ര നേരമായിട്ടും ബോധരഹിതയായി തുടരുന്നതിനാൽ CPR സ്റ്റാർട്ട് ചെയ്തു....അതിന്റെ ഫലമായി ട്രെയിൻ വടക്കാഞ്ചേരി അടുക്കാറായപ്പോൾ ഉമ്മയ്ക്ക് ബോധം തെളിഞ്ഞു .. 181 ഹെല്പ് ലൈൻകാർ അറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി railway police എത്തി ...ബോധം വീണ കാര്യം അവരോടു പറഞ്ഞു... മെഡിക്കൽ ടീം തൃശൂരിൽ wait ചെയുന്നുണ്ട് എന്നറിയിച്ചു.... 181 ഹെല്പ് ലൈനുകാർ ഇതിനിടയിൽ എന്തായി എന്നറിയാൻ പല തവണ വിളിച്ചു... ബോധം തെളിഞ്ഞപ്പോൾ ഉമ്മാക്ക് ഡോക്ടറെ കാണണ്ട, വീട്ടിൽ പോയാൽ മതി, എന്നൊക്കെ പറഞ്ഞു.... നടന്ന കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ സമ്മതിച്ചു.....തൃശൂർ എത്തുമ്പോൾ മെഡിക്കൽ ടീം കാത്തു നിന്നിരുന്നു ഉമ്മയെ അവരെ സമാധാനമായി ഏല്പിച്ചു.... ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിന്ന് എടുക്കും മുൻപ് റെയിൽവേ ജീവനക്കാരിൽ ഒരാൾ വന്ന് ഉമ്മായെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്നും അറിയിച്ചു .. കാര്യങ്ങൾ ശുഭം ...... ഇതിവിടെ പറഞ്ഞതെന്തിനാണെന്നു വച്ചാൽ ഈ സംഭവം നടക്കുമ്പോൾ അവിടെ 3 തരത്തിൽ ഉള്ള ആളുകളെ കണ്ടു....... ഒന്ന് ആർക്കെന്തു പറ്റിയാലും എനിക്ക് കിട്ടിയ സീറ്റ് പോകരുത്, പക്ഷെ അവർക്ക് കാര്യങ്ങളിൽ ഉത്കണ്ഠ ഉണ്ട് ... രണ്ട് ഇവിടെ ഇങ്ങനൊരു സംഭവമേ നടക്കുന്നില്ല എന്ന മട്ടിൽ നില്ക്കുന്നവര്..... മൂന്നാമത് എന്റെ കൂടെ കട്ടക്ക് നിന്ന ആ മൂന്ന് പെൺകുട്ടികൾ ആണ്.... മെഡിക്കൽ പ്രൊഫെഷൻ ആയതുകൊണ്ടാകാം...കാര്യത്തിന്റെ ഗൗരവം അറിയാം .ഒരു ജീവൻ രക്ഷിക്കാൻ ഉള്ള വെമ്പൽ ഉണ്ട്.... ആരെയും കുറ്റം പറയുക അല്ല... തിങ്ങി നിൽക്കുന്ന ട്രെയിനിൽ ട്രിവാൻഡ്രം വരെ പോകേണ്ടവരുണ്ട്, സീറ്റ് പോയാൽ കിട്ടുമോ എന്ന ടെൻഷൻ കാണും പക്ഷെ, ഇടക്ക് ഏറെ വേദനിപ്പിച്ച ഒരു വാക്ക് സീറ്റിന് ഇടയിൽ ഞെരുങ്ങി കിടക്കുന്ന ഉമ്മയെ സീറ്റിലേക്ക് കിടത്താൻ ഒന്ന് എഴുന്നേൽക്കുമോ എന്ന് ചോദിച്ചപ്പോൾ അവരിൽ ഒരാൾ പറഞ്ഞ ഒരു വാചകം ഉണ്ട് ..... ' അവിടെ കിടക്കട്ടെ ഇനി പൊക്കി എടുത്തു ഇങ്ങോട്ട് കിടത്തിയാൽ അഴുക്കും വെള്ളവും സീറ്റിൽ ആകുമെന്ന് ..... ' ഒന്ന് ചോദിക്കട്ടെ ആ കിടന്നതു നിങ്ങളുടെ ആരുടെയെങ്കിലും അമ്മയാണെങ്കിൽ ഇതാകുമോ നിങ്ങളുടെ പ്രതികരണം?????? കഷ്ടം തന്നെ 

ഏറ്റവും സന്തോഷമായി തോന്നിയത് കൂടെ ഹെല്പ് ചെയ്ത കുട്ടികളുടെ പ്രവർത്തിയാണ് (പേരറിയില്ല ഒരാൾ അങ്കമാലിയിൽ ഇറങ്ങി..ഒരാൾ ട്രിവാൻഡ്രം ഇറങ്ങാനുള്ളത് ഒരാൾ ഇറങ്ങിയത് കണ്ടില്ല )....പിന്നെ ഇങ്ങനെ ഒരു സാഹചര്യം നേരിടേണ്ടി വന്നാൽ ആർക്കും 181 ലേക്ക് വിളിക്കാം...... Help കിട്ടും എന്നത് 100% ഉറപ്പ്... 
റെയിൽവേ പൊലീസിനോടും (വടക്കാഞ്ചേരി &തൃശൂർ ) മെഡിക്കൽ ടീമിനോടും ഹൃദയം നിറഞ്ഞ നന്ദി ......??.
മുബീന ബീവി ഉമ്മ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു........... ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP