1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
22
Monday

അശ്ലീലം നിറഞ്ഞ സംഭാഷണവുമായെത്തുന്ന സ്ത്രീലമ്പടനായ മാതു പണ്ടാരം; കുട്ടിക്കാലം മുതലേ നാട്ടുകാരുടെ പരിഹാസപാത്രമായ സോപ്പുകുട്ടപ്പൻ; മോഹൻലാൽ കൂടുതൽ മികവ് നല്കി അവതരിപ്പിച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയുക പ്രയാസം; ആർ സുകുമാരൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'പാദമുദ്ര' യുടെ 31-ാം വാർഷികത്തിൽ ചിത്രത്തിന്റെ വിലയിരുത്തലുമായി സഫീർ അഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

June 26, 2019 | 09:31 AM IST | Permalinkഅശ്ലീലം നിറഞ്ഞ സംഭാഷണവുമായെത്തുന്ന സ്ത്രീലമ്പടനായ മാതു പണ്ടാരം; കുട്ടിക്കാലം മുതലേ നാട്ടുകാരുടെ പരിഹാസപാത്രമായ സോപ്പുകുട്ടപ്പൻ; മോഹൻലാൽ കൂടുതൽ മികവ് നല്കി അവതരിപ്പിച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയുക പ്രയാസം; ആർ സുകുമാരൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'പാദമുദ്ര' യുടെ 31-ാം വാർഷികത്തിൽ ചിത്രത്തിന്റെ വിലയിരുത്തലുമായി സഫീർ അഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിന്റെ അഭിനയത്തികവിന്റെ ഉദാത്ത ഉദാഹരണമായ ചിത്രമായ പാദമുദ്രയുടെ 31-ാം വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സഫീർ അഹമ്മദ്. സ്ത്രീലമ്പടനായ മാതുപണ്ടാരത്തെയും അയാൾക്ക് അവിഹിത ബന്ധത്തിൽ പിറന്ന കുട്ടപ്പൻ എന്ന മകനെയും അഭിനയിച്ച് പൊലിപ്പിച്ച മോഹൻലാലിന് അന്ന് 28 വയസ്സ് മാത്രമായിരുന്നു പ്രായം എന്ന് സഫീർ ചൂണ്ടിക്കാട്ടുന്നു. 39 വർഷത്തെ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച രണ്ട് കഥാപാത്രങ്ങളാണ് ഇവ. വാവിട്ടുകരഞ്ഞ് അഭിനയിച്ചാലേ മികച്ച നടനാകൂ എന്ന മലയാളിയുടെ മുൻവിധിയെ തിരുത്താൻ മോഹൻലാലിന് കഴിഞ്ഞെങ്കിലും കിരീടം ഇന്ന സിനിമയിലൂടെയാണ് അദ്ദേഹത്തെ മികച്ച നടനായി കേരളം അംഗീകരിച്ചതെന്നും സഫീർ അഹമ്മദ് പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

''അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച 31 വർഷങ്ങൾ''

24 ജൂൺ 1988...

ശൃംഗാരത്തിന്റെയും പശ്ചാത്താപത്തിന്റെയും മുദ്രകൾ ചാർത്തി മാതു പണ്ടാരവും, നിസാഹായതയുടെയും അവഗണനയുടെയും പരിഹാസത്തിന്റെയും നൊമ്പരങ്ങളുടെയും മുദ്രകൾ ചാർത്തി സോപ്പ് കുട്ടപ്പനും വന്നിട്ട് ഇന്നേക്ക് 31 വർഷങ്ങൾ.... അതെ, മലയളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ, അഭിനയ മികവിന്റെ പൂർണത പ്രേക്ഷകർക്ക് സമ്മാനിച്ച ആർ.സുകുമാരൻ-മോഹൻലാൽ ടീമിന്റെ പാദമുദ്ര റിലീസായിട്ട് ഇന്നേക്ക് 31 വർഷങ്ങൾ...

സ്ത്രീലമ്പടനായ 'മാതുപണ്ടാര'ത്തിന്റെയും അയാൾക്ക് അവിഹിത ബന്ധത്തിൽ ഉണ്ടാകുന്ന,പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന 'കുട്ടപ്പൻ' എന്ന മകന്റെയും ആത്മസംഘർങ്ങളുടെ കഥയാണ് ആർ.സുകുമാരൻ സംവിധാനം ചെയ്ത 'പാദമുദ്ര'.....

39 വർഷത്തെ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും... അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന്.... സിനിമ എന്ന മാധ്യമവുമായി യാതൊരു മുൻ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റിൽ പോലും പോയിട്ടില്ലാത്ത ആർ.സുകുമാരൻ എന്ന പുതുമുഖ തിരക്കഥാകൃത്ത്-സംവിധായകൻ ആണ് മോഹൻലാലിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഈ അഭിനയ പ്രകടനം പുറത്തെടുത്ത് എന്നത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്....

മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയിൽ എങ്ങനെ വളരെ സ്വഭാവികമായി, എങ്ങനെ അതി മനോഹരമായി അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യൻ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹൻലാലിന്റെ പെർഫോമൻസ്.... അത്രയ്ക്ക് മികച്ചതായിരുന്നു മാതുപണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹൻലാലിന്റെ പകർന്നാട്ടം....

'കുട്ടപ്പാ, കടല വേണൊ' എന്ന് ചോദിച്ച് കൊണ്ട് തന്റെ ജാര സന്തതിയായ കുട്ടപ്പന് മാതു പണ്ടാരം ചായക്കടയിൽ നിന്നും ദോശയും കടലയും വാങ്ങി കൊടുക്കുന്ന രംഗം, അപ്പോൾ ചായക്കടയിലുള്ളവരുടെ പരിഹാസ ചിരികൾ കണ്ട് ഒന്നും മിണ്ടാതെ അപമാന ഭാരത്താൽ, തന്റെ മകന്റെ അവസ്ഥയോർത്ത്, താൻ ചെയ്ത തെറ്റിൽ പശ്ചത്താപിച്ച് നിസ്സഹായനായി ഇരിക്കുന്ന മാതു പണ്ടാരം... കൂടെ ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും...മനോഹരം എന്നൊന്നും പറഞ്ഞാൽ പോരാ ആ രംഗത്തിലെ മോഹൻലാലിന്റെ അഭിനയത്തെ... ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ നിരയിലേയ്ക്ക് മോഹൻലാൽ എന്ന നടൻ കസേര വലിച്ചിട്ട് ഇരുന്ന രംഗം....

'അമ്പലമില്ലാതെ ആൽത്തറയിൽ' എന്ന ഗാനരംഗത്തിലെ മോഹൻലാലിന്റെ അസാധ്യ പെർഫോമൻസാണ് പാദമുദ്രയിലെ എടുത്ത് പറയേണ്ട മറ്റൊരു രംഗം...
ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും, ഇടയിൽ ഭക്തിയിൽ നിന്നും ശൃംഖാരത്തിലേക്കും കാമത്തിലേക്കുള്ള 'മാതു പണ്ടാര'ത്തിന്റെ ഭാവമാറ്റം... ഗംഭീരം... ഞൊടിയിടയിലാണ് ഈ ഭക്തിയും ശൃംഖാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്നത്....

'സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഖാര കേളികളാടുന്നു' എന്ന വരികൾക്ക് മോഹൻലാൽ കൊടുക്കുന്ന ഭാവവും ഒപ്പമുള്ള തലയാട്ടലും ഒക്കെ ശരിക്കും വിസ്മയിപ്പിക്കുന്നതാണ്... ഇന്ത്യൻ സിനിമയിൽ ഗാനരംഗങ്ങളിൽ ഏറ്റവും നന്നായി പെർഫോം ചെയ്യുന്ന നടൻ എന്നൊരു മൽസരം നടക്കുകയാണെങ്കിൽ മലയാളത്തിന്റെ എൻട്രി ആയി ചിത്രമൊ ഹിസ് ഹൈനസ് അബ്ദുള്ളയൊ ഭരതമൊ ഒന്നും അയക്കേണ്ടതില്ല, പകരം പാദമുദ്രയിലെ 'അമ്പലമില്ലാതെ' എന്ന ഗാനരംഗം മാത്രം അയച്ചാൽ മതി, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉറപ്പായും നമ്മുടെ മോഹൻലാൽ ഉണ്ടാകും...

മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള മാതുപണ്ടാരത്തിന്റെ കാവടിയാട്ടം, അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകർക്ക്... ആ കാവടിയാട്ടത്തിൽ മോഹൻലാൽ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും കണ്ട് പ്രേക്ഷകർ ഞെട്ടി എന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല....

സ്ത്രീലമ്പടനായ, സംസാരത്തിൽ അശ്ലീലം കുത്തി നിറയ്ക്കുന്ന മാതു പണ്ടാരത്തെയാണൊ, അല്ലെങ്കിൽ കുട്ടിക്കാലം മുതൽ തന്റെതല്ലാത്ത കാരണത്താൽ മുഴുവൻ നാട്ടുക്കാരുടെയും പരിഹാസം ഏറ്റ് വാങ്ങേണ്ടി വന്ന, മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനെയാണൊ മോഹൻലാൽ കൂടുതൽ മികവ് നല്കി അവതരിപ്പിച്ചതെന്ന് ചോദിച്ചാൽ ഉത്തരം പറയുക പ്രയാസമായിരിക്കും.... അത്രയ്ക്ക് മികച്ച രീതിയിലാണ് മോഹൻലാൽ ആ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്...

അന്ന്,1988ൽ 28 വയസ് മാത്രം പ്രായമുള്ള, കേവലം 8 വർഷങ്ങളുടെ അഭിനയ പരിചയമുള്ള മോഹൻലാൽ എന്ന നടന്റെ പ്രതിഭ എത്രോത്തോളമുണ്ടെന്ന് മലയാള സിനിമ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത സിനിമയാണ് 'പാദമുദ്ര'...

നമ്മുടെ ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒരു മുൻവിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ ശോഭിക്കുന്നവർ അല്ലെങ്കിൽ വാവിട്ട് കരഞ്ഞ് അഭിനയിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്... പ്രിയദർശന്റെ സിനിമകളിൽ തലക്കുത്തി മറിയുന്ന, കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടൻ എന്നാണ് പാദമുദ്ര വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ..പാദമുദ്രയ്ക്ക് മുമ്പ് അമൃതംഗമയ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയം മോഹൻലാൽ കാഴ്‌ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു വിമുഖത ഉണ്ടായിരുന്നു അന്ന്, കാരണം മേൽപ്പറഞ്ഞ മുൻവിധി തന്നെ .... പക്ഷെ പാദമുദ്രയിലെ പെർഫോമൻസിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുൻധാരണകളെ മോഹൻലാൽ തിരുത്തി വിമർശകരുടെ വായ് അടപ്പിച്ചുവെങ്കിലും കിരീടത്തിന് ശേഷമാണ് മോഹൻലാലിനെ മികച്ച നടനായി പൊതുവെ അംഗീകരിച്ച് തുടങ്ങിയത്.....

1988 ലെ സ്റ്റേറ്റ്/ നാഷണൽ ബെസ്റ്റ് ആക്ടർ മൽസരത്തിന്റെ അവസാന റൗണ്ടിൽ പാദമുദ്രയിലെ ഉജ്വല പ്രകടനത്തിലൂടെ മോഹൻലാൽ എത്തിയിരുന്നു... പക്ഷെ മോഹൻലാൽ എന്ന 28 ക്കാരന് ഇനിയും അവാർഡ് ലഭിക്കാൻ സമയമുണ്ട്/ അവസരങ്ങൾ ഉണ്ട് എന്നും പറഞ്ഞ് അന്നത്തെ അവാർഡുകൾ 80 വയസ്സുക്കാരനായ പ്രേംജിക്ക് കൊടുത്തു അവാർഡ് ജൂറി.... പ്രോൽസാഹനം എന്ന പോലെ 1988 ലെ കേരള സ്റ്റേറ്റ് സ്‌പെഷ്യൽ ജൂറി അവാർഡ് കൊടുത്തു പാദമുദ്രയിലെ പെർഫോമൻസിന്, കൂടെ ആര്യനിലെയും ഉത്സവപ്പിറ്റേന്നിലെയും അഭിനയം കൂടി കണക്കിലെടുത്തുകൊണ്ട്...

1988 ജൂൺ 24ന്, റിലീസ് ദിവസം തന്നെ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും കണ്ടതാണ് ഞാൻ പാദമുദ്ര, 8 ആം ക്ലാസിൽ പഠിക്കുമ്പോൾ... കോരിച്ചൊരിഞ്ഞ മഴയിലും വൻ തിരക്കായിരുന്നു പാദമുദ്രയ്ക്ക്, അതും ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലാത്ത ആ കാലത്ത്.... ഒരുപക്ഷെ ഇന്ന് ആക്ഷൻ ജോണറിലുള്ള മോഹൻലാൽ സിനിമകൾക്ക് പോലും റിലീസ് ഡേയിൽ സ്വപ്നം കാണാൻ പറ്റാത്ത അത്ര തിരക്ക്....അന്നത്തെ മോഹൻലാൽ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള വിഷയം വാണിജ്യ ചേരുവകൾ ഇല്ലാതെ അവതരിപ്പിച്ചതുകൊണ്ടാണ് പാദമുദ്ര ബോക്‌സ് ഓഫിസിൽ ശ്രദ്ധിക്കപ്പെടാതെ പോയത്....

മോഹൻലാലിന്റെ മികച്ച അഭിനയ മുഹുർത്തങ്ങളാൽ സമ്പന്നമായ പാദമുദ്രയിൽ
നെടുമുടി വേണുവിന്റെയും സീമയുടെയും മികച്ച പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്... സാലു ജോർജിന്റെ ഛായാഗ്രഹണവും വിദ്യാധരൻ മാസ്റ്ററുടെ സംഗീതവും ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും പാദമുദ്ര എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു...

മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച 10 സിനിമകൾ/പെർഫോമൻസുകൾ 1,2,3 എന്ന ഓർഡറിൽ എന്നോട് പറയാൻ പറഞ്ഞാൽ എനിക്കത് പറയാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.... പക്ഷെ ഒന്നെനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും, മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമകളിൽ, പെർഫോമൻസുകളിൽ മുൻനിരയിൽ തന്നെ പാദമുദ്രയും അതിലെ മാതുപണ്ടാരവും സോപ്പ് കുട്ടപ്പനും ഉണ്ടാകും....

പാദമുദ്ര എന്ന മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആർ.സുകുമാരൻ എന്ന സംവിധായകനോട്, അഗസ്റ്റിൻ എന്ന നിർമ്മാതിവിനോട്, ഒരേ സമയം മാതു പണ്ടാരവും സോപ്പ് കുട്ടപ്പനുമായി നിറഞ്ഞാടി നമ്മളെ വിസ്മയിപ്പിച്ച മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു

സഫീർ അഹമ്മദ്

#31years of #Padamudra

 

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ഇറാനിയൻ മറീനുകൾ ഹെലിക്കോപ്ടറിൽ ഇറങ്ങി ബ്രിട്ടീഷ് കപ്പൽ കീഴടക്കി ഇറാനിയൻ കടലിലേക്ക് നിർബന്ധിച്ച് നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കയെ നാണംകെടുത്തി ഇറാൻ; ബ്രിട്ടന്റെ യുദ്ധക്കപ്പൽ ദിശതിരിച്ച് രക്ഷിക്കാനെത്തിയെങ്കിലും പത്തുമിനിറ്റ് വൈകി; ഉപരോധം ശക്തമാക്കി ഇറാനെ തീർക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ; എൻജിൻ തകർന്ന് സൗദി കടലിൽ കയറിയതിന്റെ പേരിൽ പിടിച്ചിട്ട ഇറാനിയൻ കപ്പൽ വിട്ടുകൊടുത്ത് തലയൂരി സൗദിയും
അമർനാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ എങ്ങനെ?' എല്ലാം ഓകെയാണ് സർ..ഇനി താങ്കളുടെ അനുഗ്രഹങ്ങൾ മാത്രം മതി; ഞാനെന്താ ഏതെങ്കിലും ബാബയോ..താങ്കൾക്ക് അനുഗ്രഹം ചൊരിയാൻ? മറുപടി കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചമ്മി; മൂന്നുമണിക്കൂറിൽ തീരേണ്ട യോഗങ്ങൾ ഒരുമണിക്കൂറിൽ തീരും; വിഷയത്തിൽ നല്ല ഹോംവർക്ക്; കശ്മീർ പ്രശ്‌നത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ക്ലിയർ വിഷൻ; അമിത്ഷായുടെ 50 നാളത്തെ ഭരണം കിടിലമെന്ന് ഇന്ദ്രപ്രസ്ഥം
എസ്എഫ്‌ഐയുടെ തീപ്പൊരി മുഖമായി രാഷ്ട്രീയത്തിൽ തിളങ്ങി; പാർട്ടിയുമായി വഴക്കിട്ട് സിഎംപിയിൽ ചേർന്നെങ്കിലും റെഡ് ക്രോസിന്റെ ചെയർമാനായി പൊതു പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; രോഗിക്കിടക്കയിൽ നിന്നും എണീറ്റു പലതവണ കർമ്മപദത്തിൽ വിപ്ലവം കുറിച്ചു; സുനിൽ സി കുര്യന്റെ മരണത്തിൽ കണ്ണീർ വാർത്തു പ്രശസ്ത നർത്തകി കൂടിയായ ഭാര്യ നീന പ്രസാദും
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അധോലോകം ഭരിക്കുന്നത് 15 വർഷമായി ഗവേഷണ വിദ്യാർത്ഥിയെന്ന ലേബലിൽ കാമ്പസിൽ വിലസുന്ന 'എട്ടപ്പാൻ'; കുട്ടിസഖാക്കളുടെ തലതൊട്ടപ്പനായ ഇയാലെ ചെല്ലും ചെലവും കൊടുത്ത വളർത്തുന്നത് സിപിഎം ജില്ലാ നേതാക്കൾ തന്നെ; അഖിൽ വധശ്രമ കേസിലെയും അവസാന വാക്കായത് 'എട്ടപ്പാൻ' തന്നെ; ഒളിവിൽ കഴിയുന്ന നാലാംപ്രതി അമർ അബിയെ സംരക്ഷിക്കുന്ന 'ഗുണ്ടാ നേതാവിനെ' തേടി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്
നന്നായിട്ടുണ്ട്..സാരി കലക്കി മോളേ എന്നൊക്കെ കമന്റ് ചെയ്യും മുമ്പ് ഒരുനിമിഷം! ഇത് ഉള്ളത് തന്നെ? ഫേസ്‌ബുക്കിൽ പാറിപ്പറക്കുന്ന മോദിഭക്ത; കൊടികെട്ടിയ ആർഎസ്എസ് അനുഭാവി; രഹ്ന ഫാത്തിമയുടെ ശബരിമല യാത്രയ്ക്ക് നിർലോഭം പിന്തുണ; നടൻ വിനായകനെയും കറുപ്പിനെയും താറടിച്ച് കാട്ടൽ; അമൃത വേണു എന്ന ഫേക്ക് ഐഡി മുഖംമൂടിയാക്കിയത് ആരാണ്? പ്രൊഫൈൽ പിക്ചറിൽ കൊടുത്തിരിക്കുന്നത് ഇതൊന്നുമറിയാത്ത ഉത്തരേന്ത്യൻ വീട്ടമ്മ 'ബോബി സർക്കാരി'ന്റെ പടവും
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ