Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നരേന്ദ്ര ദാമോദർദാസ് 'ഭാരതീയ' മോദിജിക്കും അമിത്ഷാക്കും ഉൾപ്പെടെ ഭാരതത്തെ തിരിച്ചറിഞ്ഞ ജനതക്കും അഭിനന്ദനം അറിയിച്ച് ടി പി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; പാർശ്വവത്ക്കരിക്കപ്പെട്ടിട്ടും ദരിദ്രനാക്കപ്പെട്ടിട്ടും കേരളത്തിലെ ചില സമുദായങ്ങൾ രക്ഷകനെ സഹായിച്ചില്ല; കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ബിജെപിക്കുള്ളിൽ നിന്ന് ചാനൽ ഉടമ ശ്രമിച്ചെന്നും ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കമെന്നും അഭിനന്ദനക്കുറിപ്പിൽ മുൻ ഡിജിപിയുടെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. ബിജെപിയെ സഹായിക്കാത്ത കേരളത്തിലെ സമുദായ നേതൃത്വത്തിനു നേരെ രൂക്ഷവിമർശനവും സെൻകുമാർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ നടത്തുന്നു. ബിജെപിക്കുള്ളിൽ നിന്ന് ബിജെപിയെ കേരളത്തിൽ തോൽപ്പിക്കാൻ ചാനൽ ഉടമ ആർ ചന്ദ്രശേഖർ ശ്രമിച്ചെന്നും സെൻകുമാർ ആരോപിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം..

അഭൂതപൂർവമായ വിജയം നേടിയ നരേന്ദ്ര ദാമോദർദാസ് 'ഭാരതീയ' മോദിജി ക്കും അമിത്ഷാ ക്കും കോടിക്കണക്കിനു പ്രവർത്തകർക്കും
ഭാരതത്തെ തിരിച്ചറിഞ്ഞ ജനതക്കും അഭിനന്ദനങ്ങൾ.

പാർശ്വവത്കരിക്കപ്പെട്ടിട്ടും
നിത്യേയനെ കൂടുതൽ ദരിദ്രനാക്കപ്പെട്ടിട്ടും
അതിനു രക്ഷകനെ സഹായിക്കാതെ ഇല്ലാതാക്കുന്നവനെ വിജയിപ്പിച്ച
ചിന്തിക്കാത്ത കേരളത്തിലെ ചില സമുദായങ്ങൾക്കും സ്വാർത്ഥതയുടെ പര്യായമായ അവരുടെ നിത്യ നേതാക്കൾക്കും
വന്ദനം. സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങൾ പടിക്കു.

കേരളത്തിൽ ബിജെപി യെ തോൽപ്പിക്കാൻ ഏറ്റവും പടപൊരുതി,നുണക്കഥകൾ
ഒരുക്കിയ ചാനൽ ഉടമ ആർ .ചന്ദ്രശേകർക്കും അഭിനന്ദനം. ബിജെപി യിൽ നിന്നും ബിജെപിക്കിട്ടു ഇത്ര പാരാ പണിയാമല്ലോ.
ഇതു തുടക്കമാണ്.ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കം.

ഇനി മുന്നോട്ടു..

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP