Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് ഒരു ടീമായി പ്രവർത്തിക്കുകയും ഒരുപോലെ നന്നായി ജോലി ചെയ്യുകയും വേണമെന്ന് ടി പി സെൻകുമാർ; ഉള്ള വരുമാനം കൊണ്ട് തൃപ്തികരമായ ജീവിതം നയിക്കാനും ബിൽഗേറ്റ്‌സാകാൻ പൊലീസിൽ ചേരരുതെന്നും നിർദ്ദേശം; കേരള പൊലീസിൽ ആത്മഹത്യാ പ്രവണത കൂടുന്നതിന് സമഗ്ര പരിഹാര നിർദ്ദേശവുമായി മുൻ ഡിജിപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പൊലീസ് ഒരു ടീമായി പ്രവർത്തിക്കുകയും ഒരുപോലെ നന്നായി ജോലി ചെയ്യുകയും വേണമെന്ന് ടി പി സെൻകുമാർ; ഉള്ള വരുമാനം കൊണ്ട് തൃപ്തികരമായ ജീവിതം നയിക്കാനും ബിൽഗേറ്റ്‌സാകാൻ പൊലീസിൽ ചേരരുതെന്നും നിർദ്ദേശം; കേരള പൊലീസിൽ ആത്മഹത്യാ പ്രവണത കൂടുന്നതിന് സമഗ്ര പരിഹാര നിർദ്ദേശവുമായി മുൻ ഡിജിപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

പൊലീസ് സേനയിൽ ആത്മഹത്യകൾ പെരുകുന്നതിന് പരിഹാരമുണ്ടെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. കേരള പൊലീസിൽ ആത്മഹത്യകൾ പെരുകുന്നു എന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് സെൻകുമാർ ഫേസ്‌ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ തട്ടിക്കയറൽ, രാഷ്ട്രീയ സമ്മർദങ്ങൾ, കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാനാകാത്ത അവസ്ഥ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാൽ കീഴ്‌ത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥർ താങ്ങാനാവാത്ത സമ്മർദ്ദത്തിലാണ്. അഞ്ചുവർഷത്തിനിടെ 45 പൊലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞവർഷം മാത്രം ജീവിതം അവസാനിപ്പിച്ചത് 18പേരാണ്. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മുൻ ഡിജിപി തന്റെ നിലപാടും കാഴ്‌ച്ചപ്പാടും വ്യക്തമാക്കുന്നത്.

പൊലീസിനെ കൊണ്ട നിയമപരമായ കാര്യങ്ങൾ മാത്രം ചെയ്യിക്കണമെന്നും സീനിയർ ഉദ്യോഗസ്ഥർ ആവശ്യമായ സമയങ്ങളിൽ
ശരിയായ നിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പൊലീസിൽ ചേർന്ന് അംബാനിയും ബിൽഗേറ്റ്‌സും ആകാൻ ശ്രമിക്കരുതെന്നും സ്വകാര്യ ജീവിതം ഉള്ള വരുമാനത്തിൽ ഒതുക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഒട്ടും സമ്മർദ്ദം താങ്ങാനാകാത്തവർ പൊലീസിൽ ചേരാതിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒന്നാമതായി പൊലീസിനെ കൊണ്ടു നിയമപരമായ കാര്യങ്ങൾ മാത്രം ചെയ്യിക്കുക.
സീനിയർ ഉദ്യോഗസ്ഥർ ആവശ്യമായ സമയങ്ങളിൽ
ശരിയായ നിർദ്ദേശങ്ങൾ നൽകുക
അടിയന്തിരമായ സ്വകാര്യ ആവശ്യങ്ങൾക്കു അവധി അനുവദിക്കുക.ഒരു ടീം ആയി പ്രവർത്തിക്കുക.
എല്ലാവരും ഒരുപോലെ നന്നായി ജോലി ചെയ്യുക.ഉത്തമവിശ്വാസത്തിൽ ചെയുന്ന കാര്യങ്ങൾക്കു മുതിർന്ന ഉദ്യോഗസ്ഥർ പിന്തുണ നൽകുക.
പരസ്പര വിശ്വാസം വളർത്തുക.
രാഷ്ട്രീയതിപ്രസരം ഇല്ലാതാക്കുക
തനിക്കു വിശ്വസിക്കാവുന്ന ഒന്നാണ് തന്റെ സ്ഥാപനം എന്നു എല്ലാവർക്കും മനസിലാകുന്ന തരത്തിൽ
S P C മാതൃകയാവുക.ആവശ്യമായവർക്കു കൗൺസിലിങ് നൽകുക.
അനാവശ്യമായ സ്ഥലമാറ്റങ്ങൾ ഒഴിവാക്കുക.
അർഹർക്കു മാത്രം REWARDS നൽകുക.
വിശ്രമിക്കാൻ സമയം നൽകുക.
പുതിയ നിയമങ്ങൾ,പുതിയ
നടപടിക്രമം എന്നിവയിൽ പരിശീലനം നൽകുക.
നിർദ്ദേശങ്ങൾ കഴിവതും എഴുതി നൽകുക.
സ്റ്റാഫ് കൗണ്‌സിലുകൾ ക്രമമായി കൂടി,നടപടിയെടുക്കുക.
'When the top manger shouts,the dog will bark '
എന്ന മാനേജ്‌മെന്റ് തത്വം
എസ് പി സി മുതൽ താഴോട്ടു SHO വരെ അറിയുക.
ഒട്ടും സമ്മർദ്ദം താങ്ങാനാകാത്തവർ പൊലീസിൽ ചേരാതിരിക്കുക.
സ്വകാര്യ ജീവിതം
ഉള്ള വരുമാനത്തിൽ ഒതുക്കുക.
എല്ലാദിവസവും കുറച്ചു സമയം meditate (ധ്യാനം) ചെയ്യുക.പൊലീസിൽ ചേർന്നു ബിൽ ഗേറ്റ്‌സ് ഉം അംബാനിയും ആകാൻ ശ്രമിക്കരുത്.
മൂന്നാം മുറയും അഴിമതിയും ഒഴിവാക്കുക.
കൃത്യമായ മെഡിക്കൽ പരിശോധനകൾ നടത്തുക,
നിയമങ്ങളും ശാസ്ത്രീയ നടപടിക്രങ്ങളും നന്നായി പഠിക്കുക. പാലിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP