Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൃഷ്ടിയിൽ പലതരം വ്യത്യസ്തതകൾ ഉണ്ടെന്നും ജനിതക ഘടനയിലും വൈജാത്യങ്ങൾ ഏറെ ഉണ്ടാകാമെന്നും പ്രതിഭാ ഹരി; ഉയരക്കുറവിന്റെ പേരിൽ അപമാനം സഹിക്കേണ്ടിവന്ന ഒമ്പത് വയസുകാരൻ ക്വാഡനോട് ക്ഷമചോദിച്ച് കായംകുളം എംഎൽഎ

സൃഷ്ടിയിൽ പലതരം വ്യത്യസ്തതകൾ ഉണ്ടെന്നും ജനിതക ഘടനയിലും വൈജാത്യങ്ങൾ ഏറെ ഉണ്ടാകാമെന്നും പ്രതിഭാ ഹരി; ഉയരക്കുറവിന്റെ പേരിൽ അപമാനം സഹിക്കേണ്ടിവന്ന ഒമ്പത് വയസുകാരൻ ക്വാഡനോട് ക്ഷമചോദിച്ച് കായംകുളം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാരുടെ പരിഹാസത്തിനു മുന്നിൽ മനം നൊന്ത് തന്നെ ഒന്നു കൊന്നു തരുമോ എന്നു ചോദിക്കുന്ന ഒൻപതു വയസ്സുകാരന്റെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. ഇത് വിദേശത്തു നടന്ന സംഭവമാണെങ്കിലും നമ്മുടെ ചുറ്റും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടെന്ന് ഓർമപ്പെടുത്തുകയാണ് കായംകുളം എംഎൽഎ യു പ്രതിഭ. ജനിതക ഘടനയിൽ വൈജാത്യങ്ങൾ ഉണ്ടാകുമെന്നും ഒന്നിനെയും വേദനിപ്പിച്ച് പരിഹസിക്കാൻ ആർക്കും അനുവാദമില്ലെന്നുമാണ് പ്രതിഭാ ഹരിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. വിദ്യാലയങ്ങളിൽ പലതരം പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് വരുന്നത്. ബോഡി ഷെയിമിങ് നടത്താൻ ആരെയും വിധേയരാക്കരുത് എന്നാണ് എംഎൽഎയുടെ ഓർമപ്പെടുത്തൽ.

എംഎൽഎ പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

സമൂഹ മാധ്യമങ്ങൾ ഇന്ന് ഏറെ ചർച്ച ചെയ്ത ചെറിയ മകൻ ക്വാഡന്റെ വേദനയാണിത്.. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ ഇത് കാണുവാൻ കഴിയൂ.. ഇത് വിദേശത്താണ് നടന്നതെങ്കിലും നമ്മൾ അറിഞ്ഞും അറിയാതെയും എല്ലായിടവും ഇത് നടക്കുന്നുണ്ട്.. പ്രപഞ്ച സൃഷ്ടിയിൽ പലതരം വ്യത്യസ്തതകൾ ഉണ്ട്. ജനിതക ഘടനയിലും വൈജാത്യങ്ങൾ ഏറെ ഉണ്ടാകാം.. ഒന്നിനെയും വേദനിപ്പിച്ച് പരിഹസിക്കാൻ ആർക്കും അവകാശമില്ല.. ബോഡി ഷെയിമിങ്ങിന് ആരേയും വിധേയരാക്കേണ്ടതും ഇല്ല..

വിദ്യാലയങ്ങളിൽ പലതരം പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾ ആണ് വരുന്നത്.. സ്വന്തം കുഞ്ഞിനെ പാറക്കെട്ടിൽ അടിച്ചു കൊല്ലാൻ മടിയില്ലാത്ത അമ്മയുടെ കഥ ഞെട്ടലോടെ അറിഞ്ഞ നമ്മൾ അറിയേണ്ടതാണ് ഗർഭാവസ്ഥയിലും മുലയൂട്ടുമ്പോഴും നമ്മുടെ ചിന്ത കുഞ്ഞിലേക്കും സ്വാധീനം ചെലുത്തും.. അല്ലാത്ത കേസും വരാം.. സാഹചര്യങ്ങൾ ഒരളവ് വരെ വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്.. അതുകൊണ്ട് നമ്മൾക്ക് നമ്മളുടെ മക്കൾക്ക് പാഠപുസ്തകങ്ങളോടൊപ്പം നന്മയുടെയും സ്‌നേഹത്തിന്റെയും കൂടി പാത തുറന്നു കൊടുക്കാം..

കൂടെയുള്ളവർ, മറ്റുള്ളവരുടെ കാഴ്ചയിൽ കുറവുകൾ ഉള്ളവർ, അവരെയും ഒപ്പം ചേർക്കാം.. ചേർത്തു നിർത്താം... കുഞ്ഞ് ക്വാഡന് 9 വയസ്സേ ആയിട്ടുള്ളൂ.. മറ്റുള്ള കുട്ടികൾ എത്ര പരിഹസിച്ചിട്ടാവാം എന്നെ കൊന്നു തരൂ അമ്മേ എന്ന് ആ കുഞ്ഞ് ഹൃദയം പൊട്ടി കരഞ്ഞു പറഞ്ഞത്..നമ്മളാരും പരിപൂർണ്ണരല്ല, അമാനുഷികരുമല്ല.. കുറവുകൾ ഉണ്ട് എല്ലാവർക്കും ..അത് തിരിച്ചറിഞ്ഞ് മറ്റുള്ള കുട്ടികൾ , അല്ല മുതിർന്നവർ ആരാണെങ്കിലും, അവരെ വേദനിപ്പിച്ച് പരിഹസിക്കാതെ ബോഡി ഷെയിമിങ്ങിന് വിധേയരാക്കാതെ കൂടെ ചേർത്തു നിർത്താം.
ചിലപ്പോൾ നമ്മൾക്ക് അവർക്ക് ഒന്നും നൽകാൻ കഴിയില്ലായിരിക്കാം. പക്ഷേ ആത്മവിശ്വാസം കൊടുക്കാൻ കഴിയും.. പരിഷ്‌ക്കാരികൾ എന്ന് അവകാശപ്പെടുന്നവരുടെ തന്നെ ചില സ്വഭാവങ്ങൾ എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്.. രോഗപീഡയാൽ ക്ഷീണിതരായി കഴിയുന്നവരെ സന്ദർശിക്കുമ്പോ നിങ്ങൾക്ക് ഇപ്പോ നല്ല മാറ്റമുണ്ട്.. മിടുക്കനായിരിക്കുന്നല്ലോ, മിടുക്കി ആയിരിക്കുന്നല്ലോ എന്ന് നമ്മൾക്ക് പറയാമല്ലോ. മറിച്ച് രോഗബാധിതരെ കണ്ടാൽ ക്ഷീണിച്ച് മരിക്കാറായല്ലോ എന്ന് . പറയുന്നവരെയും എനിക്കറിയാം.. അതെ നമ്മുടെ ഒരു വാക്കും ആരുടെയും ജീവനെടുക്കാതിരിക്കട്ടെ .. നമ്മൾക്കും മറ്റുള്ളവരുടെ ആത്മവിശ്വാസത്തിനായ് അണിചേരാം..

കുഞ്ഞ് മകൻ ക്വാഡനോടും അമ്മയോടും നിങ്ങളെ പരിഹസിച്ചവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു.. ഇത്തരം പരിഹാസങ്ങളും കുത്തുവാക്കുകളും പുതിയ തലമുറ ശീലമാക്കാതിരിക്കാൻ ക്വാഡന്റെ പ്രശ്‌നം വഴിവെക്കട്ടെ.. ഇങ്ങ് കൊച്ചു കേരളത്തിൽ ഞങ്ങൾ ഭിന്നശേഷിക്കാരെ ഒപ്പം നിർത്താൻ ശ്രമിക്കുന്നുണ്ട്. പരമാവധി.. 'ക്വാഡൻ ഈ കൊച്ചു കേരളത്തിൽ നിന്നും നീ ഒരു പാട് അകലെയാണ് മകനെ ..എങ്കിലും കാണാമറയത്ത് നിന്നും കെട്ടിപിടിച്ച് നിനക്ക് ഒരായിരം ഉമ്മ ..'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP