Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭരണം അവസാനിക്കുന്നതിനു മുമ്പ് എല്ലാം സ്വകാര്യ സ്ഥാപനങ്ങൾക്ക് എഴുതിക്കൊടുക്കാൻ സർക്കാർ തിടുക്കം കാട്ടുന്നുവെന്ന് വി മുരളീധരൻ എംപി; കേരളത്തിന്റെ പുനർ നിർമ്മാണവും സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കത്തിനാണോ മുഖ്യമന്ത്രി വിദേശത്ത് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു; മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയുടെ നിർമ്മാണം കൈരളി ചാനലിന് നൽകിയതിനു പിന്നിലെ രാഷ്ട്രീയം തുറന്നു പറഞ്ഞ് ബിജെപി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഭരണം അവസാനിക്കുന്നതിനു മുമ്പ് എല്ലാം സ്വകാര്യ സ്ഥാപനങ്ങൾക്ക് എഴുതിക്കൊടുക്കാൻ സർക്കാർ തിടുക്കം കാട്ടുന്നുവെന്ന് വി മുരളീധരൻ എംപി; കേരളത്തിന്റെ പുനർ നിർമ്മാണവും സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കത്തിനാണോ മുഖ്യമന്ത്രി വിദേശത്ത് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു; മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയുടെ നിർമ്മാണം കൈരളി ചാനലിന് നൽകിയതിനു പിന്നിലെ രാഷ്ട്രീയം തുറന്നു പറഞ്ഞ് ബിജെപി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ നിർമ്മാണം കൈരളി ചാനലിന് കൈമാറിയതിന് പിന്നിൽ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി. മുരളീധരൻ എംപി. സി-ഡിറ്റ് നിർമ്മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി. ആയിട്ടുള്ള ചാനലിന് നൽകിയതിൽ അഴിമതിയുണ്ടെന്നും ടെൻഡറിൽ സി-ഡിറ്റിന്റെ തുക ബോധപൂർവ്വം കൂട്ടിവെച്ചതാണെന്നും വി മുരളീധരൻ ആരോപിക്കുന്നു.

പരിപാടിയുടെ നിർമ്മാണം കൈരളിക്ക് നൽകുന്നതിലൂടെ ഓരോ എപ്പിസോഡിലും ഒരു ലക്ഷം ലാഭമുണ്ടെന്നായിരുന്നു പി.ആർ.ഡി. ഡയറക്ടറുടെ വിശദീകരണം. അങ്ങനെയാണെങ്കിൽ സർക്കാരിന് കീഴിലുള്ള സി-ഡിറ്റ് കൈരളി ചാനലിനെക്കാൾ പണം ചെലവാക്കുകയല്ലേ എന്നും വി. മുരളീധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു. ഭരണം അവസാനിക്കുന്നതിനു മുമ്പ് എല്ലാം സ്വകാര്യ സ്ഥാപനങ്ങൾക്ക് എഴുതിക്കൊടുക്കാനുള്ള തിടുക്കമാണ് സർക്കാരിനെന്നും മുരളീധരൻ ആരോപിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

PRD ഡയറക്ടർ കള്ളം പറയുന്നു...!

സിഡിറ്റ് നിർമ്മിച്ചു കൊണ്ടിരുന്ന 'നാം മുന്നോട്ട് ' എന്ന പ്രോഗ്രാം കൈരളിക്ക് നൽകിയത് പ്രതിഷേധം ഉയർന്നതിന് പിന്നാലെ PRD ഡയറക്ടർ ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നു. കൈരളിക്കു് കൊടുത്താൽ സർക്കാരിന് ഒരോ എപിസോഡിലും ഒരു ലക്ഷം രൂപ ലാഭം എന്നു പറയുന്നത് തന്നെ അബദ്ധമാണ്. PRD യ്ക്ക് കീഴിലുള്ള CDIT കൈരളിയേക്കാൾ വലിയ തുക ചെലവാക്കുന്നു എന്നതല്ലേ അർത്ഥം? മുഖ്യമന്ത്രി ചെയർമാനായ സർക്കാർ സ്ഥാപനമായ CDit പ്രോഗ്രാം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് MD ആയിട്ടുള്ള സ്വകാര്യ ചാനലായ കൈരളിക്ക് കൊടുക്കുന്നതിന് പിന്നിൽ ഗൂഢാലോചനയും അഴിമതിയുമുണ്ട്. സിഡിറ്റിന്റെ രജിസ്ട്രാർ CPM നേതാവ് ടി. എൻ. സീമയുടെ ഭർത്താവും പാർട്ടി മെമ്പറുമായ ജി. ജയരാജാണ്. അതിനർത്ഥം കൈരളിയുടെ ടെൻഡറും സിഡിറ്റിന്റെ ടെൻഡറും ഒരേ ആസ്ഥാനത്ത് ഉണ്ടാക്കുന്നു എന്നതാണ്. പ്രോഗ്രാം കൈരളിക്ക് നൽകാനായി സിഡിറ്റിന്റെ ടെൻഡർ തുക കൈരളിയുടെ ടെൻഡർ തുകയേക്കാൾ ബോധപൂർവ്വം കൂട്ടി വച്ചതാണ്.

PRD ഡയറക്ടർ പറയുന്ന പോലെ എല്ലാം PRD യാണ് ചെയ്യുന്നതെങ്കിൽ പിന്നെന്തിന് കൈരളി ? സിഡിറ്റിന്റെ ഫ്ലോറിൽ തിരക്കാണെങ്കിൽ വേറെയെത്ര ഫ്ലോർ ഇവിടെ ഉണ്ട്? സർക്കാർ ഉടമസ്ഥതയിൽ ചിത്രാഞ്ജലി ഫ്ലോർ ഉണ്ടല്ലോ. ഭരണം അവസാനിക്കുന്നതിന് മുൻപ് എല്ലാം സ്വകാര്യ സ്ഥാപനങ്ങൾക്ക് എഴുതിക്കൊടുക്കാനുള്ള തിടുക്കമാണ് സർക്കാരിന്റത്. സിഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന പല രഹസ്യ സ്വഭാവമുള്ളതും അതീവ ജാഗ്രത വേണ്ട പല സേവനങ്ങളും സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള തീരുമാനങ്ങളുടെ തുടർച്ചയാണ് നാം മുന്നോട്ട് എന്ന പ്രോഗ്രാമിന്റ വിൽപ്പനയും. കേരളത്തിന്റെ പുനർനിർമ്മാണവും ഇനി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കത്തിനാണോ ഇനി മുഖ്യമന്ത്രി വിദേശത്ത് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP