Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യപ്പ വിഗ്രഹം കയ്യിലേന്തിയ ഭക്തനെ നിലത്തിട്ട് പൊലീസ് ചവിട്ടുന്നത് നല്ല ഒന്നാന്തരം ഫോട്ടോഷോപ്പ്; വിവാദമായതോടെ ചിത്രം ഫേസ്‌ബുക്കിൽ നിന്ന് പിൻവലിച്ച് ഫോട്ടോയിലെ `അയ്യപ്പ ഭക്തൻ` രാജേഷ് കുറുപ്പ്; ഫോട്ടോഷൂട്ടിനിടയിൽ എടുത്ത വ്യാജ ചിത്രം രാജ്യം മുഴുവൻ വൈറൽ; പിണറായി സർക്കാരിന്റെ ക്രൂരതയെന്ന് വിശേഷിപ്പിച്ച് വ്യാജ പോസ്റ്റ് ഷെയർ ചെയ്ത് ആംആദ്മി എംഎൽഎ വരെ

അയ്യപ്പ വിഗ്രഹം കയ്യിലേന്തിയ ഭക്തനെ നിലത്തിട്ട് പൊലീസ് ചവിട്ടുന്നത് നല്ല ഒന്നാന്തരം ഫോട്ടോഷോപ്പ്; വിവാദമായതോടെ ചിത്രം ഫേസ്‌ബുക്കിൽ നിന്ന് പിൻവലിച്ച് ഫോട്ടോയിലെ `അയ്യപ്പ ഭക്തൻ` രാജേഷ് കുറുപ്പ്; ഫോട്ടോഷൂട്ടിനിടയിൽ എടുത്ത വ്യാജ ചിത്രം രാജ്യം മുഴുവൻ വൈറൽ; പിണറായി സർക്കാരിന്റെ ക്രൂരതയെന്ന് വിശേഷിപ്പിച്ച് വ്യാജ പോസ്റ്റ് ഷെയർ ചെയ്ത് ആംആദ്മി എംഎൽഎ വരെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ നിരവധി ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളാണ് കാട്ടുതീ പോലെ പടരുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നുണ്ടെങ്കിലും ഇത്തരം പ്രചാരണങ്ങൾ കലാപത്തിന് ആഹ്വാനം ചെയ്യുന്നതിനെതിരെ ചുമത്തുന്ന വകുപ്പുകൾ വരെ ഉൾപ്പെടുത്തി കേസെടുക്കാവുന്നതാണ്.

ഒരു സംസ്ഥാനത്തിന്റെ മൊത്തം സുരക്ഷയെയും സ്വര്യജീവിതത്തേയും പോലും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതും മതസ്പർധ ഉണ്ടാക്കാൻ സാധ്യതയുള്ള ചിത്രവുമാണ് രാജേഷ്‌കുറുപ്പ് എന്നയാളുടെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തത്. അയ്യപ്പ വിഗ്രഹം കയ്യിലേന്തി ഇരുമുടിക്കെട്ടുമായി നില്ത്ത് കിടക്കുന്ന ഭക്തനെ പൊലീസ് ബൂട്ടുപയോഗിച്ച് ചവിട്ടുന്നതും കഴുത്തിൽ കത്തി വെക്കുന്നതുമാണ് ചിത്രം. ഇത് കേരളത്തിലെ പിണറായി വിജയൻ ഗവൺമെന്റ് ഭക്തരോട് കാണിക്കുന്ന ക്രൂരതയെന്ന് പറഞ്ഞ് രാജ്യം മുഴുവൻ പ്രചരിക്കുകയാണ്.

അയ്യപ്പവിഗ്രഹം നെഞ്ചിൽ ചേർത്തുനിൽക്കുന്ന ശബരിമല തീർത്ഥാടകനെ പൊലീസ് ചവിട്ടുന്നതും തലയറുക്കാൻ ശ്രമിക്കുന്നതുമായി ചിത്രീകരിച്ചിരിക്കുന്ന ഫോട്ടോകൾ ഉപയോഗിച്ചാണ് ഏതാനം ദിവസങ്ങളായി വ്യാജ പ്രചാരണം നടക്കുന്നത്. പൊലീസ് ബൂട്ടുകൊണ്ട് ഭക്തന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുന്നതായും അരിവാൾ കൊണ്ട് കഴുത്തറുക്കാൻ ശ്രമിക്കുന്നതുമായാണ് ചിത്രീകരണം. മാവേലിക്കര സ്വദേശിയായ 'രാജേഷ് കുറുപ്പ്' എന്ന ആർഎസ്എസ് പ്രവർത്തകനാണ് ചിത്രം ആദ്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്നാണ് വിശദീകരണം. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടിൽ ശബരിമല തീർത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും.

രാജേഷ് കുറുപ്പിന്റെ പോസ്റ്റ് എത്തിയതിന് തൊട്ടുപിന്നാലെ ഈ ചിത്രങ്ങൾ രാജ്യവ്യാപകമായി വൈറലായി. നിരവധി ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ യഥാർത്ഥ സംഭവചിത്രം എന്ന വ്യാജേന എത്തിയ ചിത്രങ്ങൾ പതിനായിരക്കണക്കിന് ആളുകൾ ഷെയർ ചെയ്തു. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിലെല്ലാം ഈ ചിത്രങ്ങൾ പ്രചരിച്ചു.

ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ എംഎൽഎ കപിൽ മിശ്ര ഇതിലൊരു ചിത്രം ട്വീറ്റ് ചെയ്തത് ഈ അടിക്കുറിപ്പോടെയാണ്.'ഈ വിശ്വാസിയുടെ കണ്ണിൽ ക്രൂരതയോടുള്ള ഭയമില്ല, അടിച്ചമർത്തലിനോടും ഭയമില്ല, ഇതാണ് വിശ്വാസത്തിന്റെ ശക്തി'. ആയിരത്തിയഞ്ഞൂറിലേറെപ്പേർ കപിൽ മിശ്രയുടെ ട്വീറ്റ് ഇതിനകം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP