Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇന്ത്യൻ ആർമിയെ ആക്രമിച്ച ആൾ രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനാണ്. കോൺഗ്രസാണോ ഈ ആക്രമണത്തിന് പിന്നിൽ...? രാഹുലിന്റെ ചിത്രത്തിനൊപ്പം പുൽവാമയിൽ ആക്രമണം നടത്തിയ ഭീകരന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കി പ്രചരണം; 'ഒരിക്കൽക്കൂടി മോദിരാജ് 2019' എന്ന ഗ്രൂപ്പിലും ചിത്രം വന്നതോടെ വൈറലാക്കി കോൺഗ്രസ് വിരോധികൾ; വ്യാജ ചിത്രമെന്ന് യഥാർത്ഥ ചിത്രംവച്ച് പൊളിച്ചടുക്കി സോഷ്യൽ മീഡിയ

'ഇന്ത്യൻ ആർമിയെ ആക്രമിച്ച ആൾ രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനാണ്. കോൺഗ്രസാണോ ഈ ആക്രമണത്തിന് പിന്നിൽ...? രാഹുലിന്റെ ചിത്രത്തിനൊപ്പം പുൽവാമയിൽ ആക്രമണം നടത്തിയ ഭീകരന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കി പ്രചരണം; 'ഒരിക്കൽക്കൂടി മോദിരാജ് 2019' എന്ന ഗ്രൂപ്പിലും ചിത്രം വന്നതോടെ വൈറലാക്കി കോൺഗ്രസ് വിരോധികൾ; വ്യാജ ചിത്രമെന്ന് യഥാർത്ഥ ചിത്രംവച്ച് പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയെ നടുക്കിയ, കാശ്മീർ പുൽവാമ ഭീകരാക്രമണത്തിന്റെ വേദനമായും മുമ്പുതന്നെ അതിനെ രാഷ്ട്രീയമായി മുതലെടുക്കാനും ശ്രമം. കോൺഗ്രസിനെയും കോൺഗ്രസ് അധ്യക്ഷനെയും താറടിച്ച് കാണിക്കുംവിധം വ്യാജവാർത്തകൾ പ്രചരിക്കുന്നത് ചർച്ചയാകുകയാണ് ഇപ്പോൾ. ലോക രാഷ്ട്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചും പാക് പിന്തുണയോടെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ അപലപിച്ചും രംഗത്തെത്തുമ്പോഴാണ് രാജ്യത്തിന് അകത്തുതന്നെ ഇത്തരത്തിൽ പ്രചരണങ്ങൾ നടക്കുന്നത്. ആഗോള ഭീകരതയ്‌ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ മറ്റ് അയൽ രാജ്യങ്ങൾ ഉൾപ്പെടെ രംഗത്തുണ്ട്. പാക്കിസ്ഥാന്റെ മിത്രമായ ചൈന പോലും ഈ ആക്രമണത്തെ അപലപിച്ചു.

അപ്പോഴാണ് സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ചില ഫോട്ടോഷോപ്പ് ചിത്രങ്ങൾ പ്രചരിക്കുന്നത്. സൈനിക വ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയ ചാവേർ ഭീകരൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഒപ്പം നിൽക്കുന്നു എന്ന തരത്തിലാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നത്. ഫോട്ടോഷോപ്പ് പ്രചരണത്തിന്റെ പേരിൽ മുമ്പ് പലപ്പോഴും ചീത്തപ്പേരുകേട്ട സംഘപരിവാർ വൃത്തങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി ഈ വിഷയത്തിലും പ്രതികരണങ്ങൾ വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എതായാലും ഈ പ്രചരണത്തെ അപലപിച്ചും പൊളിച്ചടുക്കിയും സോഷ്യൽമീഡിയ പ്രതികരണം വന്നുകഴിഞ്ഞു.

പുൽവാമയിലെ ചാവേർ ആക്രമണം നടത്തിയ തീവ്രവാദി ആദിൽ അഹമ്മദ് ദറിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ഫോട്ടോ എന്ന മട്ടിലാണ് കൃത്രിമമായി സൃഷ്ടിച്ച ചിത്രം പ്രചരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. ഒരു വിഭാഗം ഇതിനായി തുനിഞ്ഞിറങ്ങിയ മട്ടിൽ ചില ഗ്രൂപ്പുകളിൽ ചിത്രം അതിവേഗം പ്രചരിക്കുകയും ചെയ്തു. എന്നാൽ തീവ്രവാദിക്കൊപ്പം രാഹുൽ നിൽക്കുന്ന ചിത്രം വ്യാജമാണെന്ന് തെളിവുകൾ നൽകി പൊളിച്ചടുക്കുകയാണ സോഷ്യൽ മീഡിയ. ചില ന്യൂസ് ഏജൻസികളും യഥാർത്ഥ ചിത്രവും അതോടൊപ്പം വ്യാജ ചിത്രവും ചേർത്ത് അതിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തി.

കോൺഗ്രസ് സംഘടിപ്പിച്ച, രാഹുൽ പങ്കെടുക്കുന്ന ഒരു പരിപാടിക്കിടയിലുള്ള ചിത്രത്തിൽ തീവ്രവാദിയുടെ തല വെട്ടി ഒട്ടിച്ചാണ് വ്യാജ പ്രചരണം. ഗെറ്റി ഇമേജിലടക്കം രാഹുലിന്റെ പരിപാടിയുടെ യഥാർത്ഥ ചിത്രം നൽകിയിട്ടുണ്ട്. രാജ്യമാകെ വേദനയിൽ നിൽക്കുന്ന സാഹചര്യത്തിൽ പോലും ഇത്തരം വ്യാജ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം എന്ന അഭിപ്രായത്തോടെ നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിക്കഴിഞ്ഞു.

'ഇന്ത്യൻ ആർമിയെ ആക്രമിച്ച ആൾ രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനാണ്. കോൺഗ്രസാണോ ഈ ആക്രമണത്തിന് പിന്നിൽ...? - ഇങ്ങനെയൊരു ചോദ്യമുയർത്തിയാണ് 'ഒരിക്കൽക്കൂടി മോദിരാജ് 2019' എന്ന പേരിൽ പ്രവർത്തിക്കുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇത്തരമൊരു ചിത്രം പ്രചരിപ്പിച്ചത്. അതേസമയം, സംഘപരിവാർ വിഭാഗമാണ് ഇത്തരമൊരു പ്രചരണം കോൺഗ്രസിനെതിരെ നടത്തുന്നത് എന്നതിന് സ്ഥിരീകരണം വന്നിട്ടില്ല.

ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ തൊ്ട്ടരികെ നിൽക്കുന്നതായി ചിത്രം സൃഷ്ടിച്ചാണ് പ്രചരിപ്പിക്കുന്നത്. ഇതോടെ ചിത്രം പെട്ടെന്ന് വൈറലായി. സോഷ്യൽ മീഡിയയിൽ വിവിധ ഗ്രൂപ്പുകൾ ട്വിറ്ററിലും ഫേസ്‌ബുക്കിലുമായി ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ ചിത്രം രാജീവിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ജിതിൻ പ്രസാദ എന്ന സംസ്ഥാന മന്ത്രിയുടെ ചിത്രമായിരുന്നു. ഈ ചിത്രത്തിൽ മന്ത്രിയുടെ മുഖത്തിന് പകരം ഭീകരന്റെ പകരം ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്.

ബരാബങ്കിയിലെ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി 2014 ഫെബ്രുവരി 28ന് പങ്കെടുത്തപ്പോഴത്തെ ചിത്രമാണ് ഇതെന്ന് ഏജൻസിയും വ്യക്തമാക്കുന്നു. ഏതായാലും ബരാബങ്കിയിലെ ഒരു ദർഗയിൽ നടന്ന ചടങ്ങിലെ അതേ ദിവസത്തെ മറ്റൊരു യഥാർത്ഥ ചിത്രം പങ്കുവച്ച് കോൺഗ്രസും ഈ പ്രചരണത്തെ നേരിടുന്നുണ്ട്.

വാസ്തവത്തിൽ കേന്ദ്രസർക്കാരിനും സൈന്യത്തിനും ഒപ്പമാണ് കോൺഗ്രസ് എന്നും ഒരു വിമർശനത്തിനും ഈ വിഷയത്തിൽ ഇല്ലെന്നും രാജ്യം ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിക്കുകയാണ് കോൺഗ്രസും രാഹുലും ചെയ്തത്. ഇതിനിടെയാണ് ഇത്തരമൊരു കുപ്രചരണം നടന്നത്. തിരഞ്ഞെടുപ്പുകാലത്ത് വിഷയം രാഷ്ട്രീയ നേട്ടമാക്കാൻ ഉദ്ദേശിച്ച് കരുതിക്കൂട്ടിയുള്ള നീക്കമാണോ ഇതെന്ന ചർച്ചകളും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP