Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാഴൂർ മോട്ടോഴ്‌സിലെ സന്തോഷിനും സുഹൃത്തുക്കൾക്കും നിറകയ്യടി തന്നെ കൊടുക്കണം; ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സുരക്ഷിതയായി കണ്ടക്ടർ കൈകളിലേൽപ്പിച്ചപ്പോൾ നന്ദി അറിയിച്ച് പിതാവിന്റെ കുറിപ്പ്; 'ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട് അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്'; പത്തനംതിട്ട സ്വദേശിയുടെ ഫേസ്‌ബുക്ക് കുറിപ്പിന് പിന്നാലെ കണ്ടക്ടർക്ക് അഭിനന്ദന പ്രവാഹം

പാഴൂർ മോട്ടോഴ്‌സിലെ സന്തോഷിനും സുഹൃത്തുക്കൾക്കും നിറകയ്യടി തന്നെ കൊടുക്കണം; ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സുരക്ഷിതയായി കണ്ടക്ടർ കൈകളിലേൽപ്പിച്ചപ്പോൾ നന്ദി അറിയിച്ച് പിതാവിന്റെ കുറിപ്പ്; 'ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട് അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്'; പത്തനംതിട്ട സ്വദേശിയുടെ ഫേസ്‌ബുക്ക് കുറിപ്പിന് പിന്നാലെ കണ്ടക്ടർക്ക് അഭിനന്ദന പ്രവാഹം

മറുനാടൻ ഡെസ്‌ക്‌

പാഴൂർ മോട്ടോഴ്‌സിലെ കണ്ടക്ടർ സന്തോഷും കൂട്ടരുമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ താരങ്ങൾ. സംഗതി വേഗതയുടെ പര്യായമായതിനല്ല സംരക്ഷത്തിന്റെ കാവൽ ചിറകുകളായി മാറിയതിനാണ് ഇവരെതേടി അഭിനന്ദന പ്രവാഹമെത്തുന്നത്. ബസ് മാറി കയറിയ തന്റെ ഏഴാം ക്ലാസുകാരിയായ മകളെ സുരക്ഷിതയായി തിരിച്ചേൽപ്പിച്ചതിന് പത്തനംതിട്ട സ്വദേശി സന്തോഷ് കുര്യൻ ഇട്ട ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

പെൺകുട്ടി ബസ് മാറിയാണ് കയറിയതെന്ന കാര്യം അറിഞ്ഞതോടെ സന്തോഷ് അവളെയും കൊണ്ട് ഇലന്തൂരിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് തന്റെ ഫോണിൽ നിന്ന് കുട്ടിയെ കൊണ്ട് സന്തോഷ് കുര്യനെ വിളിപ്പിച്ചു. തുടർന്ന് സന്തോഷ് കുര്യൻ വരുന്നിടം വരെ കുട്ടിയുമായി അവിടെ കാത്തിരുന്നു. സന്തോഷ് കുര്യൻ എത്തിയശേഷം കുട്ടിയെ സുരക്ഷിതയായി അദ്ദേഹത്തെ എൽപിച്ച ശേഷമാണ് കണ്ടക്ടർ സന്തോഷ് മടങ്ങിയത്.

സന്തോഷ് കുര്യന്റെ ഫേസ്‌ബുക്ക് കുറിപ്പ് :

ഇന്നെനിക്ക് മറക്കാത്ത ദിനം...
പാഴൂർ മോട്ടേഴ്സിനും അതിലെ ജീവനക്കാർക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ...

കോഴഞ്ചേരിയിൽ നിന്നും ചെങ്ങന്നൂർ ബസിൽ കയറി ആറന്മുളയിൽ ഇറങ്ങേണ്ട, 7വേ ൽ പഠിക്കുന്ന എന്റെ മകൾ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂർ ബസിൽ കയറുകയും ഇലന്തൂർ എത്തിയപ്പോൾ അതിലെ കണ്ടക്ടർ എവിടെ പോകാനാണെന്ന് തിരക്കിയപ്പോൾ ആറന്മുളക്കാണെന്ന് മോൾ പറഞ്ഞപ്പോൾ അതിലെ കണ്ടക്ടർ സന്തോഷ് എന്നയാൾ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണിൽ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കോഴഞ്ചേരിയിൽ നിന്നും ഞാൻ ഇലന്തൂർ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിങ് ഷെഡിൽ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യൻ യാത്രയായത്....

സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റോപ്പിൽ ഇറക്കുകയോ,, മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്... എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ നല്ല ഒരു നന്ദി വാക്കുപറയുവാൻ എനിക്ക് കഴിഞ്ഞില്ല... പിന്നീട് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്,,, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്...പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ.... നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു...

പാഴൂർ മോട്ടോർസിലെ സന്തോഷിനും സഹപ്രവർത്തകർക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്...
എല്ലാവരും ഇത് ഷെയർ ചെയ്യാൻ മറക്കരുത്.. കാരണം കൂടുതൽ നന്മകൾ ചെയ്യാൻ അവർക്ക് അത് പ്രയോജനമാകട്ടെ,,, നന്ദി...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP