Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾ തണുത്തു മരവിച്ച മൃതദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളിൽ സ്പർശിക്കുമോ? പൊള്ളി കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ? ചോരയിൽ കുളിച്ചു റോഡിൽ കിടക്കുന്നവരെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടോ? ചങ്ങനാശേരി എസ്‌ഐയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ

നിങ്ങൾ തണുത്തു മരവിച്ച മൃതദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളിൽ സ്പർശിക്കുമോ? പൊള്ളി കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ? ചോരയിൽ കുളിച്ചു റോഡിൽ കിടക്കുന്നവരെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടോ? ചങ്ങനാശേരി എസ്‌ഐയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി: രാപകലെന്ന ഭേദമില്ലാതെ പണിയെടുത്താലും, അതിന്റെ ഒരംഗീകാരം കിട്ടാത്ത വിഭാഗമാണ് പൊലീസ്.മലയാളികൾക്ക് പൊലീസിനെ പൊതുവെ പേടിയാണെങ്കിലും, സോഷ്യൽ മീഡിയ വന്നതോടെ എന്തും വിളിച്ചുപറയാമെന്നായി.ഹെൽമറ്റ് വയ്ക്കാത്തതിനും സീറ്റ് ബൽറ്റ് ഇടാത്തതിനും പെറ്റിയടിക്കുന്നതും, മദ്യപിച്ച് വാഹനമോടിച്ചതിന് ഊതിക്കുന്നതുമൊക്കെ മഹാപാതകങ്ങളായാണ് പലരും നിരീക്ഷിക്കുന്നത്. എന്നാൽ, ഇതിന്റെയെല്ലാം പിന്നിൽ സമൂഹത്തെ കാക്കുക എന്ന സദുദ്ദേശ്യമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ചങ്ങനാശേരി എസ്‌ഐ മനു.വി.നായർ. പ്ലീസ് ഒന്ന് വായിച്ചിട്ടു പൊയ്‌ക്കോളൂ എന്ന തലക്കെട്ടിൽ അദ്ദേഹം ചങ്ങനാശേരി ജംഗ്ഷൻ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിൽ എഴുതിയ പോസ്്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റ്:

പ്‌ളീസ് ഒന്ന് വായിച്ചിട്ടു പോയ്‌കൊള്ളു...

ചങ്ങനാശേരി എസ്‌ഐ മനു വി നായർ എഴുതുന്നു....

ഞാൻ ചങ്ങനാശ്ശേരിയിൽ പഠിച്ച ആളും ഇപ്പൊ ചങ്ങനാശ്ശേരി എസ് ഐ യും ആണ്. ചില പോസ്റ്റുകളും കമന്റുകളും കണ്ടതുകൊണ്ട് ഇത് എഴുതുന്നു.

നിങ്ങൾ തണുത്തു മരവിച്ച മൃതദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ.? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളിൽ ഡ്രെസ്സുകൾ വരെ മാറ്റി പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ ?പൊള്ളി കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ ? ഒരു മാന്യന്മാരും തിരിഞ്ഞു നോക്കാതെ ചോരയിൽ കുളിച്ചു റോഡിൽ ആക്‌സിഡന്റ് ആയി കിടക്കുന്നവരെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടോ ? പെരുമഴയിലും രാത്രിയിലും റെയിൽവേ ട്രാക്കിലെ ചിതറി തെറിച്ച മാംസകഷ്ണങ്ങൾക്കു കാവൽ നിന്നിട്ടുണ്ടോ ? ഇതൊക്കെ യാതൊരു അറപ്പും വെറുപ്പും കൂടാതെ ഞങ്ങൾ ചെയ്യാറുണ്ട്.

പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നു...തെരുവിൽ അലയുന്നവരെ ശല്യമുണ്ടാക്കുന്ന മാനസിക രോഗികളെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നു.... ഈ വേനലിലും മണിക്കുറുകൾ വെയിലിൽ നിന്നും ട്രാഫിക് നിയന്ത്രിക്കുന്നു.... മോഷണം, അടിപിടി നടക്കുന്നിടത്തു ഓടി എത്തുന്നു.. അമ്മയും മക്കളും ആയുള്ള വഴക്കുകൾ അയൽക്കാർ തമ്മിലുള്ള വഴക്കുകൾ ഭാര്യേം ഭർത്താവും ആയുള്ള വഴക്കുകൾ അങ്ങനെ എന്തെല്ലാം സ്ഥലങ്ങളിൽ ഞങ്ങൾ മധ്യസ്ഥത നിന്നു കാര്യങ്ങൾ രമ്യമായി പരിഹരിക്കുന്നു.. ഏതു സമരത്തിലും സമരക്കാരുടെ ചീത്തവിളി കേൾക്കാനും ഞങ്ങൾ മുന്നിൽ ഉണ്ടാകും.. ഉത്സവപ്പറമ്പുകളിൽ പെരുന്നാൾ പറമ്പുകളിൽ, ആനയുടെ കൂടെ, വെടിക്കെട്ട് ശാലയ്ക്കു മുന്നിൽ ഒക്കെ പകലും രാത്രീലും മഴയത്തും വെയിലത്തും ഒക്കെ ജീവൻ വരെ പണയം വെച്ച് ഞങ്ങളെ കാണാം..

വിഷു ഈസ്‌ററർ റംസാൻ ക്രിസ്മസ് ഒന്നും ഞങ്ങൾ സ്വന്തം വീട്ടിൽ ആഘോഷിക്കാറില്ല... നിങ്ങളുടെ ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ റോഡിലും ആഘോഷ സ്ഥലങ്ങളിലും ഞങ്ങൾ ഉണ്ടാകും.. മക്കളുടെ സ്‌കൂൾ ഞങ്ങൾ കണ്ടിട്ടില്ല. ഭാര്യയെ പിഎസ്‌സി എഴുതിക്കാൻ കൊണ്ടുപോകാറില്ല. അമ്മയുടെ കൂടെ ഓണം ഉണ്ണാറില്ല..

പിന്നെ ഞങ്ങൾ ചെയ്യുന്ന മഹാപാതകം റോഡിൽ ചെക്കിങ് നടത്തുന്നു... പെറ്റി പിടിക്കുന്നു.. ഊതിക്കുന്നു... നമ്മുടെ അമ്മമാരും സഹോദരിമാരും ഒക്കെ മാലയും വളയും ഒക്കെ ഇട്ടു സുരക്ഷിതരായി വീട് എത്തുന്നതിൽ ഈ ചെക്കിങ്ങിനുള്ള പങ്കു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ? ലൈസൻസും ഇൻഷുറൻസും ഇല്ലാതെ നമ്മുടെ സഹോദരന്മാർ റോഡിൽ ചീറിപ്പാഞ്ഞു ജീവനുകൾ എടുത്താലും നമുക്ക് ഒരു നഷ്ടവും ഇല്ലെന്നാണോ ? കഞ്ചാവുകാരും ലഹരി മാഫിയയും നമ്മുടെ കുട്ടികളെ വലവീശുമ്പോളും ഞങ്ങൾ റോഡിൽ ഇറങ്ങാതെ സ്റ്റേഷനിൽ കുത്തി ഇരിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ?

ഇനി മറ്റൊരു കാര്യം... ഈ പോസ്റ്റുകളിലും കമന്റ്കളിലും ഞങ്ങളെ പിതൃസൂന്യരെന്നും മറ്റും വിളിക്കുന്നവരോട് ഒന്നു ചോദിക്കട്ടെ... ? നിങ്ങൾക്കോ നിങ്ങളുടെ സഹോദരന്മാർക്കോ സഹോദരിക്കോ പൊലീസിൽ ഒരു ജോലി കിട്ടിയാൽ അത് വേണ്ടാന്നു വെക്കുമോ ? അപ്പോളും ഇതുതന്നെ ആയിരിക്കുമോ നിങ്ങളുടെ കാഴ്ചപ്പാട് ? പിന്നെ നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്. കാരണം പൊലീസും ഈ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണ്. അത് അതുമനസിലാക്കാൻ ശ്രമിക്കുക. ഒരു പെറ്റി തന്നതിന്റെ പേരിലോ ഊതിച്ചതിന്റെ പേരിലോ പൊലീസിനെ വെറുക്കാതിരിക്കുക. ഓരോന്നിനും അതിന്റെതായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ടെന്നു അറിയുക.

ഒന്നും ഒന്നരയും വർഷത്തെ കടുത്ത ചോര നീരാക്കുന്ന ശാരീരികവും മാനസികവും ആയ ട്രൈനിങ്ങിനു ശേഷമാണ് ഓരോ പൊലീസ്‌കാരനും പുറത്തു വരുന്നത്. അത് സാദാരണ പൊലീസ്‌കാരൻ മുതൽ ഡിജിപി വരെയും... അതുകൊണ്ട് തന്നെ ഉള്ളിൽ ഭയമില്ല. നാണക്കേട് ഇല്ല. ഉള്ളത് ആത്മവിശ്വാസം ആണ്. അതുകൊണ്ട് പൊലീസ് പൊലീസിന്റെ ജോലി ചെയ്യുക തന്നെ ചെയ്യും... സന്മനസ്സും നല്ല കാഴ്ചപ്പാടും ഉള്ളവർ സപ്പോർട്ട് ചെയ്യട്ടെ.. സപ്പോർട്ട് ചെയ്യുന്നവർക്കും അല്ലാത്തവർക്കും എല്ലാർക്കും ഒരു വ്യത്യാസവും കൂടാതെ പൊലീസിന്റെ സേവനം എന്നും ഉണ്ടാകും... പിന്നെ പൊലീസ് പൊലീസ് ആണ് എന്നും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP