Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ`; പൊലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്; `അതെ ഞാൻ പൊലീസാണ്...ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ`; സൗമ്യയെക്കുറിച്ച് വള്ളിക്കുന്നം എസ്‌ഐയുടെ വികാരനിർഭരമായ പോസ്റ്റ് ഇങ്ങനെ

`ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ`; പൊലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്; `അതെ ഞാൻ പൊലീസാണ്...ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ`; സൗമ്യയെക്കുറിച്ച് വള്ളിക്കുന്നം എസ്‌ഐയുടെ വികാരനിർഭരമായ പോസ്റ്റ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹഭ്യാർത്ഥന നിഷേധിച്ചതിന് സൗമ്യ എന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസുകാരനായ യുവാവ് കുത്തിപരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് ചുട്ട് കൊന്നത്. ഇന്നലെയാണ് സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചത്. സദാ ചിരിക്കുന്ന മുഖവും ഊർജസ്വലയുമായിരുന്ന സൗമ്യയുടെ വേർപാട് ഉൾക്കൊള്ളാനാകുന്നില്ല സഹപ്രവർത്തകർക്ക്. അഗ്നിക്കിരയായ സഹപ്രവർത്തകയുടെ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ് എസ്എച്ഒ വള്ളികുന്നം പൊലീസ് ഉദ്യോഗസ്ഥർക്ക്.

എന്നും പുഞ്ചിരിയോടെ, ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന സഹപ്രവർത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലയെ ഗതികേട് എന്നാണ് എസ്ഐ ഷൈജു ഇബ്രാഹിമിന്റെ കുറിപ്പിൽ പറയുന്നത്. സഹപ്രവർത്തകയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു തുടങ്ങുന്ന കുറിപ്പിൽ ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ എന്നും സ്വയം പരാമർശിക്കുന്നു. യൂണിഫോം ആണ് തന്നെ താങ്ങി നിർത്തിയത് എന്നും ഇല്ലായിരുന്നുവെങ്കിൽ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്യുമായിരുന്നു എന്നും ഇബ്രാഹിം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

എസ്എച്ച്ഒ ഷൈജു ഇബ്രാഹിമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രീയ സഹപ്രവർത്തകക്ക് ആദരാഞ്ജലി...

ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേൽ വിഷമത്തിലാഴ്‌ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്‌നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതലകൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ...ഒരു പക്ഷേ പൊലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്...
' അതെ ഞാൻ പൊലീസാണ്.. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ '.
ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്‌മോർട്ടം സമയത്തും മരവിച്ച മനസ്സിൽ ആവർത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു...
'അതെ ഞാൻ പൊലീസാണ് '

ശരിക്കും എന്നെ യൂണിഫോം താങ്ങി നിർത്തുകയായിരുന്നു... വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്. കണ്ണുകൾ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം.അതേ പൊലീസിന്റെ ഭാഗമായ ഒരുവൻ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു...

വാർത്താ ചാനലുകളിൽ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പൊൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ.. ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, തീർച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു.

മൂന്ന് കുരുന്നുകൾക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ ,
കരുതലിന്റെ കാവലാളാവാൻ നമുക്ക് കൈകോർക്കാം...
ഷൈജു ഇബ്രാഹിം
SHO
വള്ളികുന്നം
പൊലീസ് സ്റ്റേഷൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP