Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവതികളെ ശബരിമലയിൽ എത്തിച്ചവരുടെ വോട്ടും സിപിഎമ്മിന് ലഭിച്ചില്ല! വോട്ട് ചെയ്തത് കോൺഗ്രസിനെന്ന് തുറന്ന് പറഞ്ഞ് `നവോത്ഥാന കേരളം ശബരിമലയിലേക്ക്` ഫേസ്‌ബുക്ക് കൂട്ടായ്മ; പ്രവർത്തകർ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയത് ബിജെപിയെ തോൽപ്പിക്കാനെന്നും വിശദീകരണം; ഇരട്ടത്താപ്പ് അടിപൊളിയെന്ന് കമന്റ് ബോക്‌സ്; പിണറായിയെ എല്ലാവരും ചതിച്ചു

യുവതികളെ ശബരിമലയിൽ എത്തിച്ചവരുടെ വോട്ടും സിപിഎമ്മിന് ലഭിച്ചില്ല! വോട്ട് ചെയ്തത് കോൺഗ്രസിനെന്ന് തുറന്ന് പറഞ്ഞ് `നവോത്ഥാന കേരളം ശബരിമലയിലേക്ക്` ഫേസ്‌ബുക്ക് കൂട്ടായ്മ; പ്രവർത്തകർ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയത് ബിജെപിയെ തോൽപ്പിക്കാനെന്നും വിശദീകരണം; ഇരട്ടത്താപ്പ് അടിപൊളിയെന്ന് കമന്റ് ബോക്‌സ്; പിണറായിയെ എല്ലാവരും ചതിച്ചു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭ മണ്ഡലങ്ങളിൽ 19 ഇടത്തും നിരത്തി പൊട്ടിയ എൽഡിഎഫിനെ ഞെട്ടിച്ച് ഓൺലൈൻ കൂട്ടായ്മയായ `നവോത്ഥാന കേരളം ശബരിമലയിലേക്ക്`. ശബരിമലയിൽ യുവിത പ്രവേശനം സാധ്യമാക്കു്‌നനതിന് വേണ്ട സഹായങ്ങൾ നൽകിയ സംഘടനകൾ പോലും കേരളത്തിൽ സിപിഎമ്മിന് വോട്ട് ചെയ്തില്ല.നവ്വോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഓൺലൈൻ കൂട്ടായ്മ തങ്ങളുടെ പേജിലിട്ട പോസ്റ്റിലാണ് കോൺഗ്രസ്സിന് വോട്ട് ചെയ്ത കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ്സിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാൻ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും മുന്നിട്ടിറങ്ങി എന്നാണ് ഇവർ സമ്മതിക്കുന്നത്.

കേരളത്തിൽ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വൽക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു'. ഇക്കാരണത്താലാണ് കോൺഗ്രസ്സിന് വോട്ട് ചെയ്തതെന്നും അവർ പോസ്റ്റിൽ പറയുന്നു.


കൂട്ടായ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സിപിഎമ്മിനെ തോൽപ്പിച്ചത് ശബരിമലയല്ല ...

കേരളത്തിൽ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തിൽ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തിൽ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വൽക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു . ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ BJP മുന്നേറ്റത്തെ തടയാൻ കോൺഗ്രസിന്റെ സീറ്റ് വർദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോൺഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകൾ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കൾ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് . പരമ്പരാഗതമായി LDF നു വോട്ടു ചെയ്തു പോന്ന BJP ക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാൻ നിലപാടുള്ള അനവധിയനവധി പേർ UDF ന് വോട്ട് ചെയ്ത് കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP