Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനുഷ്യരുടെ പ്രതിനിധികൾക്ക് മനുഷ്യത്വം ഉണ്ടാവുക എന്നതൊരു മിനിമം യോഗ്യതയാണ്; രാജ്യം മുഴുവൻ പപ്പു എന്ന് വിളിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൻ ഒരിക്കലും നിങ്ങളെ താഴെയിടില്ല എന്ന് പറഞ്ഞ് നിഴൽ പോലെ കട്ടയ്ക്ക് കുടെ നിൽക്കുന്ന ഒരു പെങ്ങളുണ്ടല്ലോ; എനിക്ക് അങ്ങനെയൊരു പെങ്ങൾ ഇല്ലാതെ പോയി; കാലവും ചരിത്രവും നിങ്ങളെ അടയാളപ്പെടുത്തിയിടും: രാഹുലിനേയും പ്രിയങ്കയേയും അപകീർത്തിപ്പെടുത്തുന്നവർ വായിക്കാൻ ഒരു യുവാവിന്റെ കുറിപ്പ്

മനുഷ്യരുടെ പ്രതിനിധികൾക്ക് മനുഷ്യത്വം ഉണ്ടാവുക എന്നതൊരു മിനിമം യോഗ്യതയാണ്; രാജ്യം മുഴുവൻ പപ്പു എന്ന് വിളിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൻ ഒരിക്കലും നിങ്ങളെ താഴെയിടില്ല എന്ന് പറഞ്ഞ് നിഴൽ പോലെ കട്ടയ്ക്ക് കുടെ നിൽക്കുന്ന ഒരു പെങ്ങളുണ്ടല്ലോ; എനിക്ക് അങ്ങനെയൊരു പെങ്ങൾ ഇല്ലാതെ പോയി; കാലവും ചരിത്രവും നിങ്ങളെ അടയാളപ്പെടുത്തിയിടും: രാഹുലിനേയും പ്രിയങ്കയേയും അപകീർത്തിപ്പെടുത്തുന്നവർ വായിക്കാൻ ഒരു യുവാവിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നൊരു ചൊല്ലുണ്ട്. ഇന്നലെയും സംഭവിച്ചത് അതായിരുന്നു. വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും സഹോദരി പ്രിയങ്കയും എത്തിയപ്പോൾ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. പത്രികാസമർപ്പണത്തിന് പിന്നാലെ രാഹുലും പ്രയങ്കയും വാഹനത്തിൽ റോഡ് ഷോ നടത്തുന്നതിനിടെ തൊട്ടുപിന്നാലെയും മുമ്പിലുമായി ഇത് ചിത്രീകരിച്ചുകൊണ്ട് വൻ മാധ്യമപ്പടയും ഉണ്ടായിരുന്നു.

ഇവർ കയറിയ വാഹനങ്ങളിൽ ഒന്നിന്റെ ബാരിക്കേഡ് തകർന്ന് മാധ്യമപ്രവർത്തകർ താഴെ വീണപ്പോൾ രാഹുലും പ്രിയങ്കയും വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെത്തുന്നതും ഇവരെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. വീണുപോയ മാധ്യമപ്രവർത്തകന്റെ ഷൂസുമെടുത്ത് രാഹുലിന് പിന്നാലെ പ്രിയങ്കയും വരുന്ന ദൃശ്യങ്ങൾ വന്നതോടെ കോൺഗ്രസ് ദേശീയ നേതാക്കളുടെ മനുഷ്യസ്‌നേഹവും ജനങ്ങളിൽ ഒരാളായി നിൽക്കാനുള്ള അവരുടെ നന്മ മനസ്സുമാണ് ചർച്ചയായത്. എന്നാൽ ഇതിലും രാഷ്ട്രീയ നാടകം കണ്ട് നിരവധി പേർ എത്തി. എതിരാളികൾ ഈ സംഭവത്തെ ഒരു ഷോ ആയാണ് ചിത്രീകരിച്ചത്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നതിനിടെ ഹൃദയസ്പർശിയായി ഒരു യുവാവ് എഴുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

വയനാടൻ ചുരത്തിലേക്ക് മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധിയെയും നിഴലായി പ്രവർത്തകർക്ക് ആവേശമായി ഒപ്പമെത്തിയ പ്രിയങ്ക ഗാന്ധിയും കേരളത്തിലെ കോൺഗ്രസിന് സമ്മാനിച്ച ആവേശവും രാഷ്ട്രീയ എതിരാളികളോട് പോലും മാന്യമായി പെരുമാറിയ രാഹുലിന്റെ വാക്കുകളുമെല്ലാം ചർച്ചയാകുന്നു. ജനത്തിരക്കിനിടയിൽ കാലിടറി വീണ മാധ്യമപ്രവർത്തകനെ ശുശ്രൂഷിക്കുന്നതിനിടെ റിപ്പോർട്ടറുടെ ചെരുപ്പു കൈയിൽ പിടിച്ച് നിന്ന പ്രിയങ്കയും ജനമനസുകളിൽ വളരെ വേഗം ഇടംപിടിക്കുകയും ചെയ്തു.

സുരക്ഷാ വലയം ഭേദിച്ച് ആ ആങ്ങളയും പെങ്ങളും ജനങ്ങൾക്കിടയിലേക്ക ഇടയ്ക്കിടെ ഓടിയെത്തി. കനത്ത സുരക്ഷയ്ക്കിടയിലും പതിനായിരങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് അവരുമായി സംവദിച്ചു ഇരുവരും. ഈയൊരു സന്ദർശനം കേരളത്തിൽ രാഷ്ട്രീയ എതിരാളികളെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇവരുടെ സന്ദർശനത്തിനെ മോശപ്പെടുത്തി ചിത്രീകരിക്കാൻ സോഷ്യൽ മീഡിയയിൽ എതിരാളികൾ ശ്രമം തുടങ്ങിയിട്ടുള്ളത്.

എന്നാൽ അത്തരം പ്രചരണങ്ങൾക്കിടെ ഫിലിപ്പ് ജേക്കബ് എന്ന യുവാവ് എഴുതുന്നത് ഇങ്ങനെയാണ്. രാഹുലിന്റെ നിഴലായി കൂട്ടായി നിൽക്കുന്ന പ്രിയങ്കയെ പോലെ ഒരു സഹോദരി തനിക്കില്ലാതെ പോയെന്നും, രാജ്യം മുഴുവൻ പപ്പുവെന്ന് വിളിച്ച് പരിഹസിച്ചപ്പോഴും തന്റെ സഹോദരനെ വിശ്വസിക്കൂ എന്ന് ഉറക്കെ പറയുവാൻ രാഹുലിനുള്ളത് പോലെയൊരു പെങ്ങളില്ലാത്തതിനെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും ആണ് ഫിലിപ്പ് ജേക്കബ് ഫേസ്‌ബുക്കിലെഴുതിയത്.

മനുഷ്യരുടെ പ്രതിനിധികൾക്ക്, മനുഷ്യത്വം ഉണ്ടാവുക, എന്നതൊരു മിനിമം യോഗ്യതയാണ്. രാജ്യം മുഴുവൻ പപ്പു എന്ന് വിളിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൻ ഒരിക്കലും നിങ്ങളെ താഴെയിടില്ല എന്ന് പറഞ്ഞ് നിഴൽ പോലെ കട്ടയ്ക്ക് കുടെ നിൽക്കുന്ന, ഒരു പെങ്ങളുണ്ടല്ലോ. കാലവും ചരിത്രവും നിങ്ങളെ അടയാളപ്പെടുത്തിയിടും. രാഹുൽ.. നിങ്ങളൊരു മനുഷ്യനാണ്.. - ഫിലിപ്പ് കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

My brother
My truest friend
He wont let you down

എന്നെക്കുറിച്ച് ഇങ്ങനെ ഒരു ഉറപ്പ് നൽകാൻ ഒരു പെങ്ങൾ ഇല്ലാതെ പോയതുകൊണ്ടു കൂടിയാവാം ഈ വാചകങ്ങളായിരുന്നു ഇന്നലെ മുഴുവൻ മനസ്സിൽ. രാജ്യംമുഴുവൻ പപ്പു എന്ന് വിളിച്ച് പരിഹസിക്കുമ്പോഴും 49 വയസ്സുള്ള ആങ്ങളക്ക് പിന്നാലെ നടക്കുന്ന 48കാരി പെങ്ങളുപെണ്ണ്. ഇതാദ്യമായല്ല അത്ഭുതപ്പെടുത്തുന്നത്. അയാളുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിലൊക്കെയും അവരെയും കാണാറുണ്ട്.

നിഴൽ പോലെ ഇങ്ങനെ ഒട്ടിക്കൂടി പിന്നാലെ പോവാൻ ഇവർക്കെവിടെ നേരം എന്ന് ചിന്തിച്ചിരിക്കാറുണ്ട്. അസൂയപ്പെട്ടിട്ടുണ്ട്.

വരുൺ ഗാന്ധിയുടെ മകൾ മരിച്ചപ്പോൾ രാഹുലും പ്രിയങ്കയും ഒരുമിച്ചാണ് അവിടേക്കോടിയെത്തിയത്. സങ്കടത്തിന്റെ ആനിമിഷങ്ങളിൽ രാഷ്ട്രീയ വിരോധങ്ങൾ അവർക്കൊരു തടസ്സമായില്ല. മകൾ നഷ്ടപ്പെട്ട ദുഃഖത്തിൽ എല്ലാം തകർന്നിരിക്കുന്ന വരുണിന്റെ തോളിൽ കൈവെച്ച് ആശ്വസിപ്പിക്കുന്ന ചിത്രം ഏതോ ഇംഗ്ലീഷ് മാസികയിൽ കണ്ടതിപ്പോഴും മനസ്സിലുണ്ട്. ഒരു പ്രൊഫഷണൽ ക്യാമറയിലെ ചിത്രമായിരുന്നില്ല അത് എങ്കിലും മാസിക പ്രസിദ്ധീകരിച്ച സാഹോദര്യത്തിന്റെ അപൂർവ്വ നിമിഷങ്ങൾ

പറഞ്ഞു വന്നത് ഒരു പൊളിറ്റിക്കൽ മൈലേജിന്റെ കുബുദ്ധിയോടെ അയാളോ അവരോ ആ നിമിഷത്തെ ഉപയോഗിച്ചു കണ്ടില്ല എന്നുള്ളതാണ്.

ഇന്നലെ മാധ്യമപ്രവർത്തകർ വീണ് പരിക്കേറ്റപ്പോഴും രാഹുലവിടെ ഉണ്ടായിരുന്നു. അയാൾക്ക് പിന്നിൽ വീണ് കിടക്കുന്നവന്റെ ഷൂസുമായി പ്രിയങ്കയും. 'പാർട്ടിക്കാരായ അണികളാൽ തല്ലി വീഴ്‌ത്തപ്പെട്ട് കിടക്കുമ്പോഴും തിരിഞ്ഞു നോക്കാതെ കാറിൽ കയറിപ്പോകുന്ന നേതാക്കളെ കണ്ട് ശീലമുള്ള ഞങ്ങൾക്ക് അത് പുതുമയാണ്.

മാന്യതകളെ മാന്യമായി വിലയിരുത്തുന്നത് മറ്റൊരു തരം മാന്യതയാണ്. എനിക്ക് നിലപാടുകളുണ്ട്. കൃത്യമായ രാഷ്ട്രീയവുമുണ്ട്. അതൊരിക്കലും നെഹ്‌റു കുടുംബവുമായി ഒരിക്കലും ഒത്തു പോകുന്ന ഒന്നല്ല. ഇനി ആവാനും പോണില്ല. അതുകൊണ്ട് അയാൾക്കത് ഒരു നഷ്ടമാണ് എന്ന് കരുതുന്നുമില്ല

രാഷ്ട്രീയം ഏതുമാവട്ടെ. മാന്യതയോ മൂല്യബോധമോ തൊട്ടു തീണ്ടാത്ത ചിലരുണ്ടാവുമ്പോൾ ചില മാന്വതകളെ ഉയർത്തിക്കാട്ടാനായില്ലെങ്കിൽ കാലത്തിനോടും അവനവനോടും ചെയ്യുന്ന സത്യസന്ധതയില്ലായ്മയും അത്. ആരൊക്കെയോ എഴുതിയത് പോലെ ഇന്ത്യയ്ക്ക് വേണ്ടത് നല്ലാങ്ങളയേയോ നല്ല പെങ്ങളുട്ടിയേയോ ഒന്നുമായിരിക്കില്ല. നല്ല പാർലമെന്റേറിയൻ നല്ല പ്രധാനമന്ത്രി എന്നിവ തന്നെയാണ്.

പക്ഷെ, മനുഷ്യരുടെ പ്രതിനിധികൾക്ക്, മനുഷ്യത്വം ഉണ്ടാവുക, എന്നതൊരു മിനിമം യോഗ്യതയാണ്. രാജ്യം മുഴുവൻ പപ്പു എന്ന് വിളിക്കുമ്‌ബോഴും പരിഹസിക്കുമ്പോഴും അവൻ ഒരിക്കലും നിങ്ങളെ താഴെയിടില്ല എന്ന് പറഞ്ഞ് നിഴൽ പോലെ കട്ടയ്ക്ക് കുടെ നിൽക്കുന്ന, ഒരു പെങ്ങളുണ്ടല്ലോ. കാലവും ചരിത്രവും നിങ്ങളെ അടയാളപ്പെടുത്തിയിടും. രാഹുൽ.. നിങ്ങളൊരു മനുഷ്യനാണ്.. രാഹുൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP