Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലീവ് തീരും മുമ്പേ വിളിയെത്തി.. ഭയം തോന്നുന്നില്ല.. അഭിമാനമാണ്..; ഈ യാത്ര നാടിനുവേണ്ടി കാശ്മീരിൽ ചിന്നിച്ചിതറിയ എന്റെ സഹോദരങ്ങൾക്കായി ആണ്; നാടിന്റെ പ്രാർത്ഥന കൂടെയുള്ളപ്പോൾ ശക്തമായി തിരിച്ചടിച്ചിരിക്കും; രാഷ്ട്രീയ കോലാഹലങ്ങളിൽ ജനങ്ങളും മീഡിയയും രാഷ്ട്രീയക്കാരും മറന്നാലും ഞങ്ങൾ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ലീവ് കഴിയുംമുമ്പേ വിളി വന്നതോടെ തിരികെ സേനാമുഖത്തേക്ക് മടങ്ങുന്ന മലയാളി ജവാൻ

ലീവ് തീരും മുമ്പേ വിളിയെത്തി.. ഭയം തോന്നുന്നില്ല.. അഭിമാനമാണ്..; ഈ യാത്ര നാടിനുവേണ്ടി കാശ്മീരിൽ ചിന്നിച്ചിതറിയ എന്റെ സഹോദരങ്ങൾക്കായി ആണ്; നാടിന്റെ പ്രാർത്ഥന കൂടെയുള്ളപ്പോൾ ശക്തമായി തിരിച്ചടിച്ചിരിക്കും; രാഷ്ട്രീയ കോലാഹലങ്ങളിൽ ജനങ്ങളും മീഡിയയും രാഷ്ട്രീയക്കാരും മറന്നാലും ഞങ്ങൾ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ലീവ് കഴിയുംമുമ്പേ വിളി വന്നതോടെ തിരികെ സേനാമുഖത്തേക്ക് മടങ്ങുന്ന മലയാളി ജവാൻ

തിരുവനന്തപുരം: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികരെ ആക്രമിച്ച ഭീകരർക്ക് തിരിച്ചടി നൽകിയിരിക്കുമെന്ന് പ്രഖ്യാപിച്ച് സേനാമുഖത്തേക്ക് തിരിക്കുന്ന ജവാൻ. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ ലീവ് തീരുംമുമ്പേ പോർമുഖത്തേക്ക മടങ്ങുന്ന മലയാളി ജവാന്റേതാണ് കുറിപ്പ്.

ലീവ് തീരും മുമ്പേ വിളിയെത്തി.. ഭയം തോന്നുന്നില്ല.. അഭിമാനമാണ്.. ഈ യാത്ര നാടിനുവേണ്ടി കാശ്മീരിൽ ചിന്നിച്ചിതറിയ എന്റെ സഹോദരങ്ങൾക്കായി ആണ്.. നാടിന്റെ പ്രാർത്ഥന കൂടെയുള്ളപ്പോൾ ശക്തമായി തിരിച്ചടിച്ചിരിക്കും.. - ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും പറഞ്ഞുകൊണ്ട് രാജ്യംകാക്കാൻ പോകുന്ന മലയാളി ജവാൻ രഞ്ജിത് രാജ് നൽകിയ കുറിപ്പ് ഇപ്പോൾ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ.

പുൽവാമയിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് സർവകക്ഷിയോഗത്തിലും കേന്ദ്രസർക്കാരിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ഉറച്ച പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. എതിരാളികൾക്കെതിരെ ആഞ്ഞടിക്കാൻ രാജ്യം ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനം കൂടിയായി അത്. ഇതോടെ ഇന്ത്യയുടെ ഭാഗത്തുനിന്ന് അടുത്തൊരു മിന്നലാക്രമണമോ ശക്തമായ നീക്കമോ പോലും പ്രതീക്ഷിക്കപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് ലീവ് തീരുംമുമ്പേ സേനയിലേക്ക് തിരിച്ചെത്താൻ മലയാളി ജവാന് സന്ദേശം എത്തിയതെന്നാണ് സൂചന. എതിരാളികൾക്ക് ശകതമായ മറുപടി നൽകുമെന്ന് പല തവണ പ്രധാനമന്ത്രി ആവർത്തിച്ചിരിക്കുന്നതിനാൽ ആ ഒരു നിമിഷത്തിനുവേണ്ടിയാണ് രാജ്യം മുഴുവനും അതോടൊപ്പം ഇന്ത്യൻ സേനയും കാത്തിരിക്കുന്നതെന്ന സൂചനയാണ് രഞ്ജിത്തിന്റെ വാക്കുകളിലും നിറയുന്നത്.

ലീവ് തീരും മുമ്പേ വിളിയെത്തിയെന്നും കാഷ്മീരിലെ സഹോദരങ്ങൾക്കായാണ് പോകുന്നതെന്നും നാടിനുവേണ്ടി തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കിയുള്ള അദ്ദേഹത്തിന്റെ കുറിപ്പ് മലയാളികൾ പൂർണ പിന്തുണ നൽകി ഏറ്റെടുത്തുകഴിഞ്ഞു.

രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ലീവ് തീരും മുൻപേ വിളി എത്തി.... ഭയമോ സങ്കടമോ അല്ല തോന്നുന്നത്.... അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്....ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും...

സൈനികർ അല്ലാത്ത ഭാരതീയർക്ക് നാളെയോ മറ്റന്നാളോ നടക്കാൻ പോകുന്ന രാഷ്ടീയ കോലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും.. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിക്കും..

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയക്കാരെ ഞാൻ സ്വാഗതം ചെയ്യുന്നു...

അപ്പോൾ നിങ്ങൾക്കു മനസിലാകും ..
The beauty of JOURNEY through heaven valley of India..
ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല... ഇന്ത്യൻ ആർമി ആണ്...
കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും..

ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ.......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP