Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`തിന്നണം പക്ഷേ വ്യഭിചരിച്ചു മാത്രം തിന്നൂന്ന് വാശി പിടിക്കരുത്`; 10 രൂപ ഇന്റർനെറ്റ് ഹാൻഡ്‌ലിങ് ഫീസുള്ള കെഎസ്എഫ്ഡിസി സിനിമ ടിക്കറ്റ് ബുക്കിങ് സൈറ്റ് അപ്രത്യക്ഷം; സർക്കാർ തിയറ്ററുകൾ 23 രൂപ ഇന്റർനെറ്റ് ഫീസുള്ള സ്വകാര്യ സൈറ്റായ ബുക് മൈ ഷോയിൽ തിളങ്ങുന്നു; തെണ്ടിത്തരം ചെയ്ത ഉദ്യോഗസ്ഥർക്കും അവരേകൊണ്ട് ഈ മാമാപണി ചെയ്യിപ്പിച്ചവർക്കും ഒരു നല്ല നമസ്‌കാരം; സിനിമ ടിക്കറ്റ് ബുക്കിങും കുത്തകകൾക്ക് പതിച്ചുകൊടുത്തതിനെ പൊളിച്ചടുക്കി യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

`തിന്നണം പക്ഷേ വ്യഭിചരിച്ചു മാത്രം തിന്നൂന്ന് വാശി പിടിക്കരുത്`; 10 രൂപ ഇന്റർനെറ്റ് ഹാൻഡ്‌ലിങ് ഫീസുള്ള കെഎസ്എഫ്ഡിസി സിനിമ ടിക്കറ്റ് ബുക്കിങ് സൈറ്റ് അപ്രത്യക്ഷം; സർക്കാർ തിയറ്ററുകൾ 23 രൂപ ഇന്റർനെറ്റ് ഫീസുള്ള സ്വകാര്യ സൈറ്റായ ബുക് മൈ ഷോയിൽ തിളങ്ങുന്നു; തെണ്ടിത്തരം ചെയ്ത ഉദ്യോഗസ്ഥർക്കും അവരേകൊണ്ട് ഈ മാമാപണി ചെയ്യിപ്പിച്ചവർക്കും ഒരു നല്ല നമസ്‌കാരം; സിനിമ ടിക്കറ്റ് ബുക്കിങും കുത്തകകൾക്ക് പതിച്ചുകൊടുത്തതിനെ പൊളിച്ചടുക്കി യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് നല്ല സീറ്റ് നോക്കി ഇരിക്കാൻ ഓടിപ്പോകുന്ന കാലമൊക്കെ പോയി. ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം അതും ഇഷ്ടമുള്ള സീറ്റ് വരെ ബുക്ക് ചെയ്ത്. ഇതിന് ഒരു നിശ്ചിത ഇന്റർനെറ്റ് ഹാൻഡ്‌ലിങ് ഫീ മാത്രം കൊടുത്താൽ മതി. എന്നാൽ സർക്കാർ തിയറ്ററുകൾ പോലും ഇപ്പോൾ കുത്തകകൾക്ക് ഈ സംവിധാനം എഴുതികൊടുത്ത് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് തന്റെ ഫഎയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീലാൽ നാരായണൻ എന്ന യുവാവ്.

സർക്കാരിന്റെ കീഴിലുള്ള കെഎഎസ്എഫ്ഡിസിയുടെ തിയറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ഈ സൗകര്യത്തിന് അധികമായി നൽകേണ്ടി വരിക വെറും 10 രൂപ മാത്രമാണ്. എന്നാൽ കറച്ച് കാലമായി കെഎഎസ്എഫ്ഡിസി ഓൺലൈൻ ബുക്കിങ് സൈറ്റ് പരിശോധിച്ചാൽ ലഭ്യമല്ലെന്ന ഉത്തരമാണ് ലഭിക്കുക. ഇത് എന്തെങ്കിലും സാങ്കേതിക തകരാറ് കാരണമാണ് എന്ന് ആണ് ധരിച്ചിരുന്നത് എന്ന് യുവാവ് പറയുന്നു. എന്നാൽ ഒരിക്കൽ അവിചാരിതമായി ബുക്ക് മൈ ഷോ എന്ന ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിങ് സൈറ്റ് പരിശോധിച്ചപ്പോഴാണ് സർ്ക്കാർ തിയറ്ററുകൾ ബുക്കിങ് സംവിധാനം എങ്ങനെ അപ്രത്യക്ഷമായ്ി എന്ന് മനസ്സിലായത് എന്നും യുവാവ് പറയുന്നു.

ശ്രീലാൽ നാരായണൻ എന്ന യുവാവിന്റെ പോസ്റ്റിന്റെ പൂർണ രൂപം

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പറവൂർ കൈരളി ശ്രീ തിയേറ്ററിൽ മിക്കവാറും ഞാൻ സിനിമ കാണുന്നത് സളെറര യുടെ സൈറ്റുവഴി ടിക്കറ്റ് ബുക്ക് ചെയ്താണ് പക്ഷേ കുറച്ചു മാസങ്ങളായി ഈ സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാറില്ല ആദ്യമൊക്കെ ടെമ്പററി എറർ ആണെന്ന് വിചാരിച്ചു., ഒരിക്കൽ പക്ഷേ ബുക്ക് മൈ ഷോയിൽ കേറിയപ്പോൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ തിയേറ്ററുകൾ എല്ലാം തന്നെ ബുക്ക് മൈ ഷോയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടായിരുന്ന കാര്യം ശ്രദ്ധയിൽപെട്ടപ്പോളല്ലേ മനസിലായത് ksfdc യുടെ ടിക്കറ്റ് ബുക്കിങ് സൈറ്റുകൾ നിശ്ചലമായതല്ല മനഃപൂർവം നിശ്ചലമാക്കിയതാണെന്ന് ,.,ksfdc യിൽ വെറും 10 രൂപ ഇന്റർനെറ്റ് ഹാൻഡ്‌ലിങ്ങ് ചാർജ് എടുക്കുമ്പോൾ ബുക്ക് മൈ ഷോ എടുക്കുന്നത് 23 ആണേ .,. തിന്നണം പക്ഷേ വ്യഭിചരിച്ചു മാത്രം തിന്നൂന്ന് വാശി പിടിക്കരുത് ,.സർക്കാർ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടും എന്ന് വിശ്വാസത്തോടെ ഈ തെണ്ടിത്തരം ചെയ്ത ഉദ്യോഗസ്ഥർക്കും അവരേകൊണ്ട് ഈ മാമാപണി ചെയ്യിപ്പിച്ചവർക്കും ഒരു നല്ല നമസ്‌കാരം പറഞ്ഞുകൊണ്ട് നിർത്തുന്നു..,
ശ്രീലാൽ നാരായണൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP