Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സീൻ ഡാർക്കാണല്ലോ കരിക്ക് ടീമേ...ഇനി പ്രേതപ്പടമെങ്ങാനുമാണോ'? യൂട്യൂബ് ട്രെൻഡിങ്ങിൽ നമ്പർ വണ്ണായി സൂപ്പർ ഹിറ്റ് വെബ് സീരിസ് കരിക്ക് ടീമിന്റെ ആദ്യ സിനിമയുടെ മോഷൻ പോസ്റ്റർ; 'തേരാ പാര ദ മൂവി'ക്ക് മണിക്കൂറുകൾക്കകം ലഭിച്ചത് ഒരു മില്യണിലധികം വ്യൂസും കമന്റ് പെരുമഴയും; താരങ്ങളായെത്തുന്നത് ആരെന്നത് സസ്‌പെൻസ്

'സീൻ ഡാർക്കാണല്ലോ കരിക്ക് ടീമേ...ഇനി പ്രേതപ്പടമെങ്ങാനുമാണോ'? യൂട്യൂബ് ട്രെൻഡിങ്ങിൽ നമ്പർ വണ്ണായി സൂപ്പർ ഹിറ്റ് വെബ് സീരിസ് കരിക്ക് ടീമിന്റെ ആദ്യ സിനിമയുടെ മോഷൻ പോസ്റ്റർ; 'തേരാ പാര ദ മൂവി'ക്ക് മണിക്കൂറുകൾക്കകം ലഭിച്ചത് ഒരു മില്യണിലധികം വ്യൂസും കമന്റ് പെരുമഴയും; താരങ്ങളായെത്തുന്നത് ആരെന്നത് സസ്‌പെൻസ്

മറുനാടൻ ഡെസ്‌ക്‌

യൂട്യൂബ് വെബ് സീരീസിലെ ഹിറ്റ് താരങ്ങളായ കരിക്ക് ടീമിൽ നിന്നും സിനിമ വരുന്നുവെന്ന് കേട്ട് അമ്പരപ്പോടെയിരിക്കുകയാണ് ആരാധകർ. ഇതിനു പിന്നാലെയാണ് സംഗതിയുടെ ആദ്യ മോഷൻ പോസ്റ്ററും ടീമിപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തേരാ പാരാ ദ മൂവി എന്ന് പേരിട്ടിരിക്കുന്ന ചിത്രം എന്താണ് സമ്മാനിക്കുക എന്നതിൽ സസ്‌പെൻസാണ് വെച്ചിരിക്കുന്നത്. തേരാ പാരയുടെ ആദ്യ സീസൺ അവസാനിച്ചതിന് പിന്നാലെ അടുത്തത് എപ്പോൾ ആരംഭിക്കുമെന്ന് ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ സിനിമ അനൗൺസ് ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ സംഗതിയാണ് പ്രധാന ചർച്ച.

എന്നാൽ ആരൊക്കെയാകും അഭിനേതാക്കൾ എന്നതിലും ടീം സസ്‌പെൻസ് വെച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡ്ക്ഷനും എല്ലാം കഴിഞ്ഞ് 2020ലാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക എന്നാണ് കരിക്ക് അറിയിക്കുന്നത്. ലോലന്റെ രൂപത്തോട് സാദൃശ്യമുള്ള വ്യക്തി മുഖമൂടിയോട് കൂടി ഇരുട്ടിൽ കെട്ടിടത്തിന് മുമ്പിൽ നിൽക്കുന്നതായിട്ടാണ് മോഷൻ പോസ്റ്റർ. നിഖിൽ പ്രസാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സുനിൽ കാർത്തികേയനാണ്.

പി.എസ് ജയഹരി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത് എൽവിൻ ചാർലി. ബിനോയ് ജോൺ ആണ് മോഷൻ ഗ്രാഫിക്‌സ്. കരിക്ക് എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസ് ഈ യുവാക്കൾ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടൂള്ളൂ. കുറഞ്ഞ കാലയളവിൽ മറ്റൊരു യൂട്യൂബ് ചാനലും നേടാത്ത ജനപ്രീതിയാണ് ടീം കരിക്ക് സ്വന്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP