Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ടൻ സിദ്ധാന്തങ്ങളും കെട്ടിച്ചമച്ച വാർത്തകളുമല്ല വേണ്ടത്; രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം പ്രശ്‌നങ്ങളെ അംഗീകരിക്കലെന്നും രാഹുൽ ഗാന്ധി

മണ്ടൻ സിദ്ധാന്തങ്ങളും കെട്ടിച്ചമച്ച വാർത്തകളുമല്ല വേണ്ടത്; രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം പ്രശ്‌നങ്ങളെ അംഗീകരിക്കലെന്നും രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ സാമ്പത്തിക മുരടിപ്പിൽ നിന്നും കരകയറ്റുന്നതിന് മണ്ടൻ സിദ്ധാന്തങ്ങളല്ല വേണ്ടതെന്ന് രാഹുൽ ഗാന്ധി. സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായി മന്ത്രിമാർ തന്നെ വിചിത്രമായ ന്യായങ്ങൾ നിരത്തുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

സംഘടിതമായ ആശയപ്രചാരണമല്ല ഇന്ത്യക്ക് വേണ്ടത്. കെട്ടിച്ചമച്ച വാർത്തകളോ മണ്ടൻ സിദ്ധാന്തങ്ങളോ അല്ല വേണ്ടത്. ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടുകയാണ് വേണ്ടത്. അതിന് തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം പ്രശ്‌നങ്ങളെ അംഗീകരിക്കലാണ് എന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

വാഹന വിപണിയിലെ മുരടിപ്പിന് കാരണം പുതിയതലമുറയിൽപ്പെട്ടവർ ടാക്‌സി സർവീസുകളായ ഒല, ഊബർ ടാക്സികൾ ഉപയോഗിക്കുന്നതാണെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരേ രൂക്ഷമായ പരിഹാസമാണ് സോഷ്യൽമീഡിയയിലൂടെ ഉണ്ടായത്. ഇതിന് പിന്നാലെ കണക്കിന് പിന്നാലെ പോകരുതെന്നും കണക്കിന് പിന്നാലെ പോയിരുന്നെങ്കിൽ ഐൻസ്റ്റീൻ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നു എന്നും മന്ത്രി പീയുഷ് ഗോയലും പ്രസ്താവന നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP