Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏതു നായിന്റെ മോനാടാ ഇതിവിടെ ഇട്ടതെന്ന് അയാൾ പറയുമ്പോൾ നിന്റെ അപ്പൻ പട്ടിയാകുന്നു; മദ്യപാനികളേ, അപ്പനെ പട്ടിയാക്കരുത്! റബർ തോട്ടത്തിലെ ഒരു അപൂർവ ഫ്‌ളക്‌സ് ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഏതു നായിന്റെ മോനാടാ ഇതിവിടെ ഇട്ടതെന്ന് അയാൾ പറയുമ്പോൾ നിന്റെ അപ്പൻ പട്ടിയാകുന്നു; മദ്യപാനികളേ, അപ്പനെ പട്ടിയാക്കരുത്! റബർ തോട്ടത്തിലെ ഒരു അപൂർവ ഫ്‌ളക്‌സ് ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു റബർ തോട്ടത്തിലെ ഫ്‌ളക്‌സ് ബോർഡാണ് സോഷ്യൽ മീഡിയയെ ഇപ്പോൾ ഏറെ ചിരിപ്പിക്കുന്ന ഒരു സംഗതി. 'മദ്യപാനികളേ, അപ്പനെ പട്ടിയാക്കരുതേ' എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ബോർഡാണു താരം.

മദ്യം കഴിച്ച് അടുത്ത പുരയിടത്തിലേക്കു കുപ്പി വലിച്ചെറിഞ്ഞു പോകുന്ന മദ്യപാനികളുടെ പിതാവിനെ സ്മരിക്കുന്നതാണു ബോർഡിലെ ഉള്ളടക്കം. ഇത്രയും മര്യാദയോടെയുള്ള തന്തയ്ക്കു വിളി ആദ്യമായി കാണുന്നുവെന്നും സോഷ്യൽ മീഡിയ പറയുന്നു.

'മദ്യം കഴിക്കുന്നവർ കാലിക്കുപ്പി അടുത്ത പുരയിടത്തിലേക്കു വലിച്ചെറിയുന്നു. ഈ കുപ്പി അവിടെക്കിടന്ന് കാടും കരിയിലയും മൂടി മറഞ്ഞു കിടക്കുന്നു. പറമ്പുടമസ്ഥനോ ടാപ്പിങ് തൊഴിലാളിയോ നടക്കുമ്പോൾ കുപ്പിച്ചില്ലു കാലിൽ തറച്ചുകയറുന്നു. ഏതു നായിന്റെ മോനാടാ ഇതിവിടെ ഇട്ടതെന്ന് അയാൾ പറയുമ്പോൾ നിന്റെ അപ്പൻ പട്ടിയാകുന്നു. ദയവായി ഇതിന് ഇടവരുത്താതെ കുപ്പി തിരിച്ചു കൊണ്ടു പോകുക.' എന്നാണു ഫ്‌ളക്‌സ് ബോർഡിൽ എഴുതിയിട്ടുള്ളത്.

പറമ്പിൽ കുപ്പിച്ചില്ലു കൊണ്ടു കാലു മുറിഞ്ഞു സഹികെട്ട് ഇട്ട ബോർഡാണിതെന്ന് ഒരു കൂട്ടർ പറയുന്നു. സംഗതി എന്തായാലും ഈ ബോർഡിനെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണു സൈബർ ലോകം. ഇതിലും വലിയ മുന്നറിയിപ്പും ഏറ്റുപറച്ചിലും സ്വപ്‌നങ്ങളിൽ മാത്രമെന്നു പറഞ്ഞു പൊട്ടിച്ചിരിക്കുകയാണു സോഷ്യൽ മീഡിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP